x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​പ്ന​ഭൂ​മി​യി​ൽ നൂ​റു​മേ​നി

സെ​ബി​ൻ ജോ​സ​ഫ്
Published: December 10, 2025 05:44 PM IST | Updated: December 16, 2025 10:19 AM IST

അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഇ​രു​പ​തു​വ​ർ​ഷം മു​മ്പ് ഈ ​വീ​ട്ട​മ്മ​യെ​ടു​ത്ത തീ​രു​മാ​നം ഇ​ന്നു കാ​ർ​ഷി​ക കേ​ര​ള​ത്തി​നു മാ​തൃ​ക​യാ​ണ്.

ഭ​ർ​ത്താ​വും ര​ണ്ടും മ​ക്ക​ളും അ​ട​ങ്ങു​ന്ന കൊ​ച്ചു​കു​ടും​ബ​ത്തി​നാ​യി പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം കു​ള​ക്കാ​ട്ടു​കു​റി​ശി പു​ളി​ക്ക​ത്താ​ഴെ സ്വ​പ്ന ജ​യിം​സ് ജൈ​വ​ക​ർ​ഷ​ക​യാ​യ​പ്പോ​ൾ വി​ള​ക​ൾ​ക്കൊ​പ്പം പു​ര​സ്കാ​ര​ങ്ങ​ളും നൂ​റു​മേ​നി വി​ള​ഞ്ഞു.

ആ​റേ​ക്ക​ർ സ്ഥ​ല​ത്തു സ്വ​പ്ന തു​ട​ങ്ങി​യ ജൈ​വ​കൃ​ഷി ഇ​ന്നു ഇ​രു​പ​തേ​ക്ക​റി​ലേ​ക്കാ​ണ് വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ൽ യ​ന്ത്ര​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും ഫ​ല​പ്ര​ദ​മാ​യി വി​ന​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ലും ഫാം ​ടൂ​റി​സ​ത്തി​ലും ഈ ​സ്വ​പ്ന പ​ദ്ധ​തി വി​ജ​യം​വ​രി​ച്ചു മു​ന്നേ​റു​ന്നു.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള എ​ട്ടേ​ക്ക​ർ തോ​ട്ട​ത്തി​ൽ റ​ബ​റും പ​ച്ച​ക്ക​റി​യും വാ​ഴ, പ​പ്പാ​യ, റം​ബൂ​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, പു​ലാ​സ​ൻ, അ​വ​ക്കാ​ഡോ, ക​ട്ന​ട്ട്, നാ​ര​കം, പേ​ര, ചാ​ന്പ, വെ​ള്ള​ഞാ​വ​ൽ, മു​ള, ലാ​ത്തി​മു​ള എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു.

മൂ​ന്നി​ട​ത്താ​യു​ള്ള കൃ​ഷി​ഭൂ​മി​യി​ൽ തെ​ങ്ങ്, ക​മു​ക്, ജാ​തി, റ​ബ​ർ, കൊ​ക്കോ, കാ​പ്പി, കു​രു​മു​ള​ക് എ​ന്നി​വ​യാ​ണ് കൃ​ഷി. റ​ബ​റി​നൊ​പ്പം കൊ​ക്കോ​യും കാ​പ്പി​യും തെ​ങ്ങി​നൊ​പ്പം ജാ​തി, മം​ഗോ​സ്റ്റി​ൻ, വാ​ഴ, കൂ​വ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ എ​ന്നി​വ​യും ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്യു​ന്നു.

K-Rail Survey

കൂ​വ​യി​ൽ മ​ഞ്ഞ, നീ​ല, വെ​ള്ള മൂ​ന്ന് ഇ​ന​ങ്ങ​ളു​ണ്ട്. പാ​ല​ക്കാ​ട​ൻ മ​ണ്ണി​ൽ ഏ​ലം വി​ള​യു​മോ​യെ​ന്ന പ​രീ​ക്ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ത​ട്ടു​ത​ട്ടാ​യി തി​രി​ച്ച ഭൂ​മി​യി​ൽ മ​ഴ​വെ​ള്ളം പൂ​ർ​ണ​മാ​യി സം​ഭ​രി​ച്ചാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

ഒ​രി​ഞ്ച് സ്ഥ​ലം​പോ​ലും ത​രി​ശി​ടാ​തെ​യാ​ണ് കൃ​ഷി. കൃ​ഷി​യി​ട​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ മ​യി​ലി​ന്‍റെ​യും ആ​ക്ര​മ​ണ​മു​ണ്ട്. സോ​ളാ​ർ ഫെ​ൻ​സിം​ഗും പ​ട​ക്ക​വും ഉ​പ​യോ​ഗി​ച്ചാ​ണ് വ​ന്യ​ജീ​വി​ക​ളെ നേ​രി​ടു​ന്ന​ത്.

മ​ഴ വെ​ള്ളം കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ലേ​ക്കു സം​ഭ​രി​ച്ച് ഇ​തി​ൽ​നി​ന്ന് ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ വ​ഴി​യാ​ണ് ചെ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ റി​മോ​ർ​ട്ട്സെ​ൻ​സിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

എ​ല്ലാ തോ​ട്ട​ത്തി​ലും ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നാ​യി കു​ള​മോ പ​ടു​താ​ക്കു​ള​മോ ഉ​ണ്ട്. കു​ള​ത്തി​ൽ ജെ​യി​ന്‍റ് ഗൗ​രാ​മി, തി​ലോ​പ്പി​യ മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ​യും ആ​ദാ​യം ക​ണ്ടെ​ത്തു​ന്നു.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ൽ 18ത12 ​അ​ടി വി​സ്തീ​ർ​ണ​വും 12 അ​ടി ആ​ഴ​മു​ള്ള കു​ള​മാ​ണ് ഉ​ള്ള​ത്. കൂ​ടാ​തെ വീ​ടി​നോ​ടു​ചേ​ർ​ന്ന് പ​ശു, ആ​ട്, കോ​ഴി, മു​യ​ൽ, താ​റാ​വ് എ​ന്നി​വ​യെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്. നാ​ട​ൻ പ​ശു​ക്ക​ളി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള പാ​ലും ജൈ​വ​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ചാ​ണ​ക​വും ല​ഭി​ക്കു​ന്നു.

വീ​ട്ടി​ലെ ച​കി​രി ഗോ​വി​ന്ദാ​പു​ര​ത്ത് എ​ത്തി​ച്ച് ച​കി​രി​ച്ചോ​റാ​ക്കി മാ​റ്റി മീ​ൻ​വെ​യ്സ്റ്റ്, പ​ച്ച​ച്ചാ​ണ​കം, കോ​ഴി​ക്കാ​ഷ്ഠം എ​ന്നി​വ ചേ​ർ​ത്ത് ജൈ​വ​ള​മു​ണ്ടാ​ക്കി കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കും. കൂ​ടാ​തെ പ​ഞ്ച​ഗ​വ്യം, ജീ​വാ​മൃ​തം എ​ന്നി​വ​യും സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

ആ​ഴ​ത്തി​ലു​ള്ള കു​ഴി​യെ​ടു​ത്ത് ജൈ​വ​വ​ളം നി​റ​ച്ച് അ​തി​ൽ പി​ള്ള​ക്കു​ഴി​യെ​ടു​ത്താ​ണ് തൈ​ക​ൾ ന​ടു​ന്ന​ത്. കീ​ട​ങ്ങ​ളെ നേ​രി​ടു​ന്ന​തും ജൈ​വ​മാ​ർ​ഗ​ത്തി​ലാ​ണ്. ചീ​മ​ക്കൊ​ന്ന, മു​രി​ങ്ങ​യി​ല, ആ​ര്യ​വേ​പ്പ് എ​ന്നി​വ​യു​ടെ ഇ​ല​ക​ൾ ഗോ​മൂ​ത്ര​ത്തി​ൽ 15 ദി​വ​സം ഇ​ട്ടു വ​ച്ച് പ​ത്തി​ര​ട്ടി വെ​ള്ള​ത്തി​ൽ നേ​ർ​പ്പി​ച്ചു പ്ര​യോ​ഗി​ക്കും. ബ​യോ ബൂ​സ്റ്റ​റു​ക​ളും ഫി​ഷ്അ​മി​നോ ആ​സി​ഡും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

K-Rail Survey

കൃ​ഷി കു​ടും​ബ​കാ​ര്യം

പാ​ലാ പ്ലാ​ശ​നാ​ൽ പു​ളി​ക്ക​താ​ഴം വ​ർ​ക്കി-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ ഒ​ന്പ​തു മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ജ​യിം​സു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷ​മാ​ണ് സ്വ​പ്ന കു​ള​ക്കാ​ട്ടു​കു​റി​ശി​യി​ൽ എ​ത്തു​ന്ന​ത്. വ​ർ​ക്കി​ച്ചേ​ട്ട​ന് കു​ള​ക്കാ​ട്ടു​കു​റി​ശി​ൽ നേ​ര​ത്തേ കൃ​ഷി​ഭൂ​മി​യു​ണ്ടാ​യി​രു​ന്നു. ജ​യിം​സി​നു വീ​ത​മാ​യി ല​ഭി​ച്ച ഇ​രു​പ​ത് ഏ​ക്ക​ർ ഭൂ​മി​യി​ൽ റ​ബ​റാ​യി​രു​ന്നു ആ​ദ്യ​കൃ​ഷി. റ​ബ​റി​നു വി​ല കു​റ​ഞ്ഞ​തോ​ടെ മ​റ്റു കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞു.

ആ​റേ​ക്ക​റി​ലാ​ണ് ആ​ദ്യം സ​മ്മി​ശ്ര കൃ​ഷി ആ​രം​ഭി​ച്ച​ത്. ഇ​തേ​സ​മ​യം​ത​ന്നെ റ​ബ​ർ സ്ലോ​ട്ട​റി​ൽ​നി​ന്നും വ​രു​മാ​നം ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ കൃ​ഷി ഭൂ​മി വാ​ങ്ങി കൃ​ഷി ആ​രം​ഭി​ച്ചു. കൃ​ഷി​ക്കൊ​പ്പം ജ​യിം​സ് റ​ബ​ർ പാ​ൽ സം​ഭ​ര​ണ​വും ന​ട​ന്നു​ണ്ട്. പി.​ജെ. ലാ​റ്റ​ക്സ് എ​ന്ന പേ​രി​ലാ​ണ് ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൃ​ഷി​പ്പ​ണി​ക​ൾ​ക്കും റ​ബ​ർ പാ​ൽ സം​ഭ​ര​ണ​ത്തി​നു​മാ​യി മു​പ്പ​തോ​ളം ജീ​വ​ന​ക്കാ​രാ​ണ് ഉ​ള്ള​ത്.

ജ​യിം​സ് റ​ബ​ർ ലാ​റ്റ​സ് ബി​സി​ന​സി​ലേ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ബി​രു​ദം നേ​ടി​യ സ്വ​പ്ന പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. മ​ക്ക​ളാ​യ അ​ല​നും കെ​വി​നും എം​ബി​എ ബി​രു​ദ​ധാ​രി​ക​ളാ​ണ്. അ​ല​ന് അ​ഗ്രി ബി​സി​ന​സി​ലാ​ണ് എം​ബി​എ.

ന​മ്മ​ൾ ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ച വി​ഷ​മി​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ ന​മ്മ​ൾ ഭ​ക്ഷി​ക്കു​ന്ന​തി​ലും നാ​ട്ടു​കാ​ർ​ക്കു ന​ൽ​കു​ന്ന​തി​ലു​മാ​ണ് സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് സ്വ​പ്ന പ​റ​ഞ്ഞു. 2016 ലെ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക തി​ല​കം പു​ര​സ്കാ​രം, ക​ർ​ഷ​ക​ശ്രീ പു​ര​സ്കാ​രം, 2021 ലെ ​ഇ​ന്ത്യ​ൻ അ​ഗ്രി​ക്ക​ൾ​ച്ച​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്യൂ​ട്ടി​ന്‍റെ ഇ​ന്നോ​വേ​റ്റീ​വ് ഫാ​ർ​മ​ർ പു​ര​സ്കാ​രം, ടാ​റ്റ വൈ​റോ​ണ്‍ പു​ര​സ്കാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ നൂ​റോ​ളം പു​സ്കാ​ര​ങ്ങ​ൾ സ്വ​പ്ന​യ്ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​ള​ക​ൾ വി​വി​ധം, വി​ല​ക്കു​റ​വ് ബാ​ധി​ക്കി​ല്ല

വീ​ടി​നു സ​മീ​പം തു​പ്പ​നാ​ട്ട് പു​ഴ​യോ​ര​ത്തെ ഒ​രേ​ക്ക​ർ പാ​ട​ത്താ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. ജൈ​വ​കൃ​ഷി​യി​ൽ ത​വ​ള​ക്ക​ണ്ണ​ൻ ഇ​ന​മാ​ണ് പ​തി​വാ​യി ന​ടു​ന്ന​ത്; ഒ​റ്റ​ത്ത​വ​ണ​മാ​ത്ര​മാ​ണ് കൃ​ഷി. വീ​ട്ടാ​വ​ശ്യ​ത്തി​നു​ശേ​ഷ​മു​ള്ള അ​രി വി​ൽ​ക്കും. നെ​ൽ​കൃ​ഷി ന​ട​ത്തി​യെ​ന്ന വി​വ​ര​മ​റി​ഞ്ഞ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​രി​ക്കാ​യി നേ​രി​ട്ടു സ​മീ​പി​ക്കു​ക​യാ​ണ് പ​തി​വ്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വു​മാ​ണ് പ്ര​ധാ​ന​വ​ളം.

ഒ​രു തോ​ട്ട​ത്തി​ൽ​ത​ന്നെ വി​വി​ധ വി​ള​ക​ൾ ഉ​ള്ള​തി​നാ​ൽ കൃ​ഷി ലാ​ഭ​മാ​ണെ​ന്നും വി​ല​ക്കു​റ​വി​നെ പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും സ്വ​പ്ന​യും ഭ​ർ​ത്താ​വ് ജ​യിം​സും പ​റ​ഞ്ഞു. ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

പു​ളി​ക്ക​ത്താ​ഴെ ഫാ​മി​ലെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് അ​റി​യാ​വു​ന്ന ആ​വ​ശ്യ​ക്കാ​ർ നേ​രി​ട്ട് എ​ത്തു​ന്ന​താ​ണ് പ​തി​വ്. സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി​യും ഫാം ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രും ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്നു​ണ്ട്.

കാ​പ്പി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, കൂ​വ​പ്പൊ​ടി, ച​മ്മ​ന്തി​പ്പൊ​ടി, അ​രി, വെ​ളി​ച്ചെ​ണ്ണ, കു​രു​മു​ള​ക്, ക​പ്പ, ജാ​തി​പ​ത്രി, കു​ടം​പു​ളി, വാ​ള​ൻ​പു​ളി, തേ​ൻ എ​ന്നി​വ​യാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. നെ​ല്ലി​ക്ക​ത്തേ​ൻ, ഏ​ല​ക്കാ​ത്തേ​ൻ, ഇ​ഞ്ചി​ത്തേ​ൻ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

ആ​ട്ടി​ൻ കൂ​ടി​നും പ്ര​ത്യേ​ക​ത

കൂ​ടി​ന​ടി​യി​ൽ ച​കി​രി​ച്ചോ​ർ നി​ര​ത്തി​യാ​ണ് ആ​ടു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ആ​ടു​ക​ളു​ടെ കാ​ഷ്ഠ​വും മൂ​ത്ര​വും വ​ലി​ച്ചെ​ടു​ത്ത ച​ക​രി​ച്ചോ​ർ പി​ന്നീ​ട് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കും. ഈ ​രീ​തി​യി​ൽ ആ​ടു​ക​ളെ വ​ള​ർ​ത്തു​ന്ന​ത് കൊ​ണ്ട് ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ പ്ര​ശ്ന​മു​ണ്ടാ​കു​ന്നി​ല്ല.

റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ൻ​തേ​നീ​ച്ച​യെ​യും ചെ​റു​തേ​നീ​ച്ച​യും വ​ള​ർ​ത്തു​ന്നു​ണ്ട്. വി​വി​ധ ത​രം തൂ​ന്പ​ക​ൾ, ക​ത്തി​ക​ൾ, ഡ്രി​ല്ല​ർ, കാ​ട്-​മ​രം വെ​ട്ടു​ന്ന മെ​ഷീ​ൻ, ക​പ്പ അ​രി​യു​ന്ന മെ​ഷീ​ൻ, കൂ​വ അ​ര​യ്ക്കു​ന്ന മെ​ഷീ​ൻ, ഡ്ര​യ​ർ, ഡ്രീ​പ്പ് ഫ്രീ​സ​ർ എ​ന്നി​വ​യും സ്വ​ന്ത​മാ​യി ഉ​ണ്ട്. ഫ്രീ​സ​റി​ൽ വ​ർ​ഷം മു​ഴു​വ​ൻ മാ​ന്പ​ഴം, മു​രി​ങ്ങ​യ്ക്കാ​യ എ​ന്നി​വ സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും.

നാ​ലേ​ക്ക​റി​ൽ ഫാം ​സ്റ്റേ

സ്വ​പ്ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ട​ന്പ​ഴി​പു​റ​ത്തു​ള്ള നാ​ലേ​ക്ക​ർ സ്ഥ​ല​ത്തു ഫാം ​സ്റ്റേ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ലേ​ക്ക​റി​ലും റം​ബൂ​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, അ​വ​ക്കാ​ഡോ തു​ട​ങ്ങി​യ എ​ക്സോ​ടി​ക് വി​ള​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​ള​ക്കാ​ട്ടു​കു​റി​ശി​യി​ലെ വീ​ട്ടി​ലും നി​ല​വി​ൽ ഫാം ​ടൂ​റി​സം സൗ​ക​ര്യ​മു​ണ്ട്. ഇ​വി​ടേ​ക്ക് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഫാം ​വി​സി​റ്റു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

സ്വ​പ്ന ജ​യിം​സ്
ഫോ​ണ്‍: 9446369247

ചിത്രങ്ങൾ: അ​നി​ൽ കെ. ​പു​ത്തൂ​ർ

Tags : karshakan

Recent News

Up