x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​നാ​പ്പി​ള്‍ ഗ്രാ​മം ക​ണ്ട​റി​ഞ്ഞ് അ​മേ​രി​ക്ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍

ജോ​യെ​ല്‍ നെ​ല്ലി​ക്കു​ന്നേ​ല്‍
Published: January 9, 2026 12:22 PM IST | Updated: January 9, 2026 12:24 PM IST

തോ​ട്ട​ത്തി​ല്‍ വി​ള​ഞ്ഞു കി​ട​ക്കു​ന്ന പൈ​നാ​പ്പി​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത് മു​ള്ളു ക​ള​ഞ്ഞ് ക​ഷ​ണ​ങ്ങ​ളാ​ക്കി ന​ല്‍​കി​യ​പ്പോ​ള്‍ അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ഖ​ത്ത് ചി​രി പ​ട​ര്‍​ന്നു. രു​ചി​ച്ചു നോ​ക്കി അ​വ​ര്‍ ഒ​ന്ന​ട​ങ്കം പ​റ​ഞ്ഞു - ' വൗ ​സൂ​പ്പ​ര്‍ '.

പൈ​നാ​പ്പി​ള്‍ കൃ​ഷി​യെ അ​ടു​ത്ത​റി​യാ​നാ​യി അ​മേ​രി​ക്ക​യി​ലെ അ​ല്‍​വ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നു​ള്ള കാ​ര്‍​ഷി​ക വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൈ​നാ​പ്പി​ള്‍ ഗ്രാ​മ​മാ​യ എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് എ​ത്തി​യ​ത്.

പൈ​നാ​പ്പി​ള്‍ കൃ​ഷി പ​ഠി​ക്കാ​നാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​രാ​യ അ​ജ​യ് നാ​യ​ര്‍, കാ​ത​റീ​ന്‍ സു​വോ​ട എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ച​ത്.

മു​ള്ളു​കൊ​ണ്ടാ​ലും മ​ധു​രം ഓ​ര്‍​ക്കും

കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത​മാ​യ കൃ​ഷി മു​റ​ക​ള്‍ മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റേത്. ഭൗ​മ സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച് ത​ങ്ങ​ളു​ടെ നാ​ട്ടി​ല്‍ പോ​ലും പേ​രും പെ​രു​മ​യു​മു​ള്ള പൈ​നാ​പ്പി​ള്‍ പ​ഴ​ത്തെ അ​വ വി​ള​യു​ന്ന മ​ണ്ണി​ല്‍ നേ​രി​ട്ടു ക​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ഖ​ത്ത് ശി​ശു​സ​ഹ​ജ​മാ​യ കൗ​തു​ക​വും ആ​ന​ന്ദ​വും നി​റ​ഞ്ഞു.

പൈ​നാ​പ്പി​ള്‍ ചെ​ടി ന​ടു​ന്ന​തു മു​ത​ല്‍ വ​ള​പ്ര​യോ​ഗം, ക​ള നീ​ക്കം ചെ​യ്യ​ല്‍, ജ​ല​സേ​ച​ന സം​വി​ധാ​നം, വ​ള​ര്‍​ച്ചാ ഘ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി വി​ള​വെ​ടു​പ്പു വ​രെ​യു​ള്ള കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ല്‍ ക​ണ്ട് പ​രി​ശീ​ല​നം നേ​ടി.

വാ​ഴ​ക്കു​ള​ത്തെ ഓ​ള്‍ കേ​ര​ള പൈ​നാ​പ്പി​ള്‍ ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തോ​ട്ടു​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധി​കൃ​ത​ര്‍ തോ​ട്ട സ​ന്ദ​ര്‍​ശ​നം തീ​രു​മാ​നി​ച്ച​ത്. പ​ഴു​ത്തു പാ​ക​മാ​യി വി​ള​വെ​ടു​പ്പി​നു ത​യാ​റാ​യ തോ​ട്ടം കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വാ​ഴ​ക്കു​ളം മ​ന്ന പൈ​നാ​പ്പി​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​ല്ലൂ​ര്‍​ക്കാ​ട് കാ​വ​ക്കാ​ടു​ള്ള നാ​ല് ഏ​ക്ക​ര്‍ വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ് ഇ​വ​ര്‍ പ​ഠ​ന​യാ​ത്ര ന​ട​ത്തി​യ​ത്. കൃ​ഷി പ്രോ​ല്‍​സാ​ഹ​ന​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ സം​ബ​ന്ധി​ച്ചും അ​വ​ര്‍ അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള തോ​ട്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് സം​ഘം മ​ന​സി​ലാ​ക്കി. ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം ഷി​വാ​ഗോ തോ​മ​സ്, കൃ​ഷി​ത്തോ​ട്ടം ഉ​ട​മ​ക​ളാ​യ സി​ബി ജോ​ര്‍​ജ്, ഗ്രീ​ന്‍ വി​ന്‍​സെ​ന്‍റ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ ബി​ന്‍​സി ജോ​ണ്‍ എ​ന്നി​വ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൈ​നാ​പ്പി​ള്‍ കൃ​ഷി​പാ​ഠം പ​ക​ര്‍​ന്നു ന​ല്‍​കി.

 

K-Rail Survey

മ​റ​ക്കാ​നാ​വാ​ത്ത ഇ​ന്ത്യ​ന്‍ യാ​ത്ര

ആ​ദ്യ​മാ​യാ​ണ് വി​ദ്യാ​ര്‍​ഥി സം​ഘം ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന​ത്. പു​തി​യ വ​ര്‍​ഷോ​ദ​യം കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ നി​ന്നാ​ണ് അ​വ​ര്‍ വ​ര​വേ​റ്റ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 31 ന് ​പു​ല​ര്‍​ച്ചെ​യാ​ണ് സം​ഘം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.


കൊ​ച്ചി​യി​ല്‍ പു​തു​വ​ര്‍​ഷം ആ​ഘോ​ഷി​ച്ചു. അ​ന്ന​മൊ​രു​ക്കു​ന്ന ക​ര്‍​ഷ​ക​രെ ക​ണ്ടാ​ണ് പു​തു​വ​ര്‍​ഷ​ദി​നം ആ​രം​ഭി​ച്ച​ത്. കൊ​ല്ല​ങ്കോ​ട് നാ​ളി​കേ​രം, പേ​ര, പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​രെ സ​ന്ദ​ര്‍​ശി​ച്ചു.

തു​ട​ര്‍​ന്ന് ന​ല്ലെ​പ്പി​ള്ളി, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ​യി​നം കൃ​ഷി​യി​ട​ങ്ങ​ളും വ​ള​ര്‍​ത്തു​മൃ​ഗ പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്നാ​ണ് കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പ​ഴ​വ​ര്‍​ഗ​മാ​യ പൈ​നാ​പ്പി​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ വാ​ഴ​ക്കു​ള​ത്ത് എ​ത്തി​യ​ത്.

പൈ​നാ​പ്പി​ളി​ന്‍റെ മു​ള്ള് അ​ല്‍​പം ഭ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മ​ധു​രം നാ​വി​ന്‍ തു​മ്പി​ല്‍ ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. പൈ​നാ​പ്പി​ള്‍ മ​ധു​രം ആ​വോ​ളം രു​ചി​ച്ചാ​ണ് അ​വ​ര്‍ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.

വി​നോ​ദ വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ മൂ​ന്നാ​ര്‍, തേ​ക്ക​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​യോ​ഗി​ക അ​റി​വു നേ​ടി സം​ഘം അ​ടു​ത്ത​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. തു​ട​ര്‍​ന്ന് രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം 16 ന് ​സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങും.

Tags : Vazhakulam Pineapple Pineapple City Agriculture

Recent News

Up