Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vazhakulam

വാ​ഴ​ക്കു​ളം അ​ഗ്രോ ഫ്രൂ​ട്ട് ക​മ്പ​നി പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ര​ണ്ടു​ കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഴ​​​ക്കു​​​ളം അ​​​ഗ്രോ ഫ്രൂ​​​ട്ട് പ്രോ​​​സ​​​സിം​​​ഗ് ക​​​മ്പ​​​നി​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ങ്ങി. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി സം​​​സ്ഥാ​​​ന സ​​ർ​​ക്കാ​​ർ ര​​​ണ്ടു കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

യ​​​ന്ത്ര​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് പ​​​ഴ​​​വ​​​ർ​​​ഗ സം​​​സ്ക​​​ര​​​ണ​​​ത്തി​​​നും പ​​​ൾ​​​പ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു​​​മാ​​​യു​​​ള്ള പ്ലാ​​​ന്‍റും പ​​​ൾ​​​പ്പി​​​ൽ​​നി​​​ന്ന് ജ്യൂ​​​സ് നി​​​ർ​​​മി​​​ക്കു​​​ന്ന ടെ​​​ട്രാ പാ​​​ക്ക് പ്ലാ​​​ന്‍റും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ഉ​​​ത്പാ​​​ദ​​​നം നി​​​ല​​​ച്ചു സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ശ​​​മ്പ​​​ള​​​വും വേ​​​ത​​​ന​​​വും ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ട്ടു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​ർ​​ക്കാ​​ർ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി ര​​​ണ്ടു കോ​​​ടി​​​യു​​​ടെ സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

Latest News

Up