x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ കാ​യി​ക​മേ​ള : വാ​ഴ​ക്കു​ളം കാ​ർ​മ​ൽ ചാ​മ്പ്യ​ന്മാ​ർ


Published: October 26, 2025 03:30 AM IST | Updated: October 26, 2025 03:30 AM IST

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സി​ബി​എ​സ്ഇ കാ​യി​ക മേ​ള​യി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ടീ​മി​ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി സ​മ്മാ​നി​

വാ​ഴ​ക്കു​ളം: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സി​ബി​എ​സ്ഇ കാ​യി​ക മേ​ള​യി​ൽ ആ​തി​ഥേ​യ​രാ​യ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ സ്കൂ​ൾ 578 പോ​യ​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.
പു​ത്ത​ൻ​കു​രി​ശ് ബി​ടി​സി സ്കൂ​ൾ (209 പോ​യ​ന്‍റ്) ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പും ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ (174 പോ​യ​ന്‍റ്) സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പും ആ​യി. കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം ദി​വ​സം ചാ​ല​ക്കു​ടി സ്കൂ​ളു​മാ​യി മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ന് 149 പോ​യ​ന്‍റ് ല​ഭി​ച്ചു.

ഇ​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​മാ​ർ

മു​ഹ​മ്മ​ദ് സ​യാ​ൻ -അ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ ആ​ലു​വ ( കി​ഡീ​സ് ബോ​യ്സ് ), എ​സ്തേ​ർ ബി​ജോ​ഷ് - കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ഴ​ക്കു​ളം (കി​ഡീ​സ് ഗേ​ൾ​സ്), ജോ​വാ​ൻ ഡേ​വി​ഡ് പോ​ൾ -എം​ജി​എം പ​ബ്ലി​ക് സ്കൂ​ൾ ക​ണ്ട​നാ​ട് ( സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് ), അ​ർ​പ്പി​ത ര​തീ​ഷ് - ബി​ടി​സി പ​ബ്ലി​ക് സ്കൂ​ൾ പു​ത്ത​ൻ​കു​രി​ശ് (സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ്), ജോ​ർ​ജ് ജോ​സ​ഫ് - സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ചാ​ല​ക്കു​ടി(​ജൂ​ണി​യ​ർ ബോ​യ്സ്),

ഏ​യ്ഞ്ച​ൽ സാ​റ ഷാ​ജി -ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വെ​ട്ടി​ക്ക​ൽ(​ജൂ​ണി​യ​ർ ഗേ​ൾ​സ്), ഏ​ബ​ൽ റെ​ജി - കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ഴ​ക്കു​ളം ( സീ​നി​യ​ർ ബോ​യ്സ്), എ​റി​ൻ ജോ​ണി - ബി​ടി​സി പ​ബ്ലി​ക് സ്കൂ​ൾ പു​ത്ത​ൻ​കു​രി​ശ് (സീ​നി​യ​ർ ഗേ​ൾ​സ്), ത​രു​ൺ പ്ര​ശാ​ന്ത് - വി​ല്ലേ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ കു​മാ​ര​മം​ഗ​ലം ( സൂ​പ്പ​ർ സീ​നി​യ​ർ ബോ​യ്സ് ), മെ​സ്മി​ൻ മ​ത്താ​യി - സ്റ്റെ​ല്ല മാ​രീ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ൾ തി​രു​വാ​ണി​യൂ​ർ, ഐ​ശ്വ​ര്യ അ​ജി​ത് കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ഴ​ക്കു​ളം (സൂ​പ്പ​ർ സീ​നി​യ​ർ ഗേ​ൾ​സ്)

Tags : Central Kerala Sahodaya Sports Festival Vazhakulam Pathanamthitta

Recent News

Up