Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanamthitta

മ​ഴ തു​ട​രും; മൂ​ന്ന് ജി​ല്ല​ക​ൾ​ക്ക് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വേ​ന​ൽ കാ​ല​ത്ത് ആ​ശ്വാ​സ​മാ​യി മ​ഴ. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ന്നും മ​ഴ​യു​ണ്ടാ​കും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും ഭൂ​മ​ധ്യ​രേ​ഖ​യ്ക്കും സ​മീ​പ​മു​ള്ള ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നും മു​ക​ളി​ലാ​യി പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. കേ​ര​ള​ത്തി​ൽ ഫെ​ബ്രു​വ​രി 25 വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Kerala

സ്പായിലെ ബലാത്സംഗം; നാലാമനും പിടിയിൽ

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.

പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.

ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്‍. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന്‍ കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

Kerala

തി​രു​വ​ല്ല​യി​ലെ സ്പാ ​ബ​ലാ​ത്സം​ഗം; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. തി​രു​വ​ല്ല ചു​മ​ത്ര സ്വ​ദേ​ശി വൊ​ക്ക​ൻ എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ശോ​ഭ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ റാ​ന്നി​യി​ൽ നി​ന്നാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി മ​ര​ണ സു​ബി​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ബെ​ര്‍​ലി​ൻ ദാ​സ്, വ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് സു​ബി​നെ കൂ​ടാ​തെ പി​ടി​യി​ലാ​യ മ​റ്റ് ര​ണ്ട് പേ​ർ.

കേ​സി​ൽ ഇ​നി ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​വ​ർ ബം​ഗു​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. കി​ര​ൺ, സ​ജി​ൻ എ​ന്നീ പ്ര​തി​ക​ളാ​ണ് കേ​സി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന വ​രു​ണ്‍ കു​മാ​റി​നെ ആ​ലു​വ​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കാ​പ്പാ കേ​സ് പ്ര​തി മ​ര​ണ സു​ബി​ൻ സ്പാ ​ജീ​വ​ന​ക്കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. എ​തി​ർ ബി​സി​ന​സ് ഗ്രൂ​പ്പ് ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണ് സു​ബി​നും കൂ​ട്ട​രും ന​ട​പ്പാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ‌

അ​തേ​സ​മ​യം ബ​ലാ​ത്സം​ഗ​ത്തി​ന് സ്പാ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ഒ​ത്താ​ശ​യു​ണ്ടെ​ന്ന അ​തി​ജീ​വി​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലും ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കാ​ണു​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​യെ​യും ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തേ​യ്ക്കും.

Kerala

യുവതലമുറയില്ല, പത്തനംതിട്ടയിൽ കലാലയങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.

പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.

 

Kerala

സ്പാ​യി​ലെ പീ​ഡ​നം; പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യി​ല്ലെ​ന്ന് എ​സ്പി

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല സ്‌​പാ പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്പി ആ​ർ.​ആ​ന​ന്ദ്. സം​ഭ​വം ന​ട​ന്ന​ത് ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണെ​ങ്കി​ലും പു​റ​ത്ത​റി​ഞ്ഞ​ത് ര​ണ്ടി​നാ​ണ്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ല. സ്പാ​ക​ളി​ൽ​നി​ന്ന് പോ​ലീ​സു​കാ​ർ മാ​സ​പ്പ​ടി വാ​ങ്ങു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. നേ​ര​ത്തേ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പ്ര​ധാ​ന​പ്ര​തി​യാ​യ സു​ബി​ൻ അ​ല​ക്സാ​ണ്ട​റി​നെ അ​റ​സ്റ്റ്ചെ​യ്‌​തു. ര​ണ്ടാം​പ്ര​തി​യാ​യ ബെ​ർ​ലി​ൻ​ദാ​സി​നെ​യും പി​ടി​കൂ​ടി. ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

സം​ഭ​വം ക്വ​ട്ടേ​ഷ​നാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സ്‌​പാ ഉ​ട​മ​യി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തു. മൊ​ഴി​ക​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ​ണം ചോ​ദി​ച്ചാ​ണ് പ്ര​തി​ക​ൾ സ്‌​പാ​യി​ൽ​വ​ന്ന​ത്. പ​ണം കൊ​ടു​ക്കാ​ത്ത​തി​നാ​ണ് ക്രൂ​ര​മാ​യ കൃ​ത്യം ന​ട​ത്തി​യ​ത്.

അ​തി​ജീ​വി​ത​യ്ക്ക് നി​യ​മ​സ​ഹാ​യ​വും കൗ​ൺ​സി​ലി​ങ്ങും അ​ട​ക്കം പോ​ലീ​സ് ന​ൽ​കും. പ്ര​ധാ​ന പ്ര​തി​യാ​യ സു​ബി​ൻ അ​ല​ക്‌​സാ​ണ്ട​ർ ഇ​നി പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

Kerala

എ​ൽ​ഡി​എ​ഫി​ന്‍റെ മധ്യമേഖല ജാ​ഥ ഇന്നു പത്തനംതിട്ടയിൽ തു​ട​ങ്ങും; ജോ​സ് കെ. ​മാ​ണി ന​യി​ക്കും

പ​ത്ത​നം​തി​ട്ട: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ മ​ധ്യ​മേ​ഖ​ലാ ജാ​ഥ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും പ്ര​യാ​ണം ആ​രം​ഭി​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ൻ.

പ​ത്ത​നം​തി​ട്ട പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വെ​ച്ച് ഇ​ന്ന് രാ​വി​ലെ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. പ​ത്ത​നം​തി​ട്ട മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന - ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ജ​ന​വി​കാ​രം രൂ​പ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ജാ​ഥ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, വി.​എ​ൻ. വാ​സ​വ​ൻ, ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ്, സി​പി​എം നേ​താ​ക്ക​ളാ​യ കെ.​കെ. ശൈ​ല​ജ, പി.​കെ. ബി​ജു, സി​പി​ഐ നേ​താ​വ് പി.​പി. സു​നീ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ജാ​ഥ​യി​ൽ ഉ​ട​നീ​ളം പ​ങ്കെ​ടു​ക്കും.

ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി 13ന് ​ആ​റ​ന്മു​ള​യി​ലാ​ണ് മ​ധ്യ​മേ​ഖ​ലാ ജാ​ഥ സ​മാ​പി​ക്കു​ന്ന​ത്. ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ വി​വി​ധ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ജാ​ഥ മു​ന്നോ​ട്ട് നീ​ങ്ങും. നാ​ളെ ച​ങ്ങ​നാ​ശേ​രി​യി​ലും തി​രു​ന​ക്ക​ര​യി​ലും ജാ​ഥ​യ്ക്ക് വ​ൻ സ്വീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജോ​സ് കെ. ​മാ​ണി മു​ന്ന​ണി മാ​റു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം നേ​രി​ട്ട് ജാ​ഥാ ക്യാ​പ്റ്റ​നാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. എ​ൽ​ഡി​എ​ഫ് ഐ​ക്യം ഉ​റ​പ്പി​ക്കാ​നും മ​ധ്യ​കേ​ര​ള​ത്തി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നും ഈ ​യാ​ത്ര​യി​ലൂ​ടെ പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്നു.

 

Kerala

എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന; ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട് ല​ഹ​രി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കു​മ്പ​ഴ​യി​ൽ ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ ​ആ​ന​ന്ദി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

എ​ക്സൈ​സ് സ്ക്വാ​ഡ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ്രീ ​ആ​ന​ന്ദ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ കാ​റി​ൽ വ​ച്ച് ല​ഹ​രി കൈ​മാ​റ്റം ന​ട​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​കു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പ്ര​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട് വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ശ്രീ ​ആ​ന​ന്ദി​ന്‍റെ കാ​ലി​ലൂ​ടെ വാ​ഹ​നം ക​യ​റ്റി​യി​റ​ക്കി​യാ​ണ് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ജാ​മ്യാ​പേ​ക്ഷ​കളി​ൽ വി​ധി ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ‍​യും. പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്.

ബ​ലാ​ത്സം​ഗ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

കേ​സി​ൽ ജി​ല്ല കോ​ട​തി​യി​ൽ ഇ​ന്ന് തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ ഇ​നി ഹൈ​ക്കോ​ട​തി മാ​ത്ര​മാ​ണ് രാ​ഹു​ലി​ന് ആ​ശ്ര​യം. അ​തേ​സ​മ​യം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

രാ​ഹു​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ അ​തി​ജീ​വി​ത​യു​ടെ സ​ത്യ​വാം​ഗ്‌​മൂ​ല​വും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. രാ​ഹു​ല്‍ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നും
സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ആ​ദ്യ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മാ​ങ്കൂ​ട്ട​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത​ശി​ശു ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടു​ക​ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റൂ​ർ-​മ​ന​ക്ക​ച്ചി​റ റോ​ഡി​ൽ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ലാ​ണ് കു​ഞ്ഞി​നെ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ട്ടു​ക​ട​യു​ടെ ഉ​ട​മ ജ​യ​രാ​ജ​ൻ ആ​ണ് പു​ല​ർ​ച്ചെ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആം​ബു​ല​ൻ​സി​ൽ കു​ഞ്ഞി​നെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ജ​യ​രാ​ജ​ൻ രാ​വി​ലെ ത​ട്ടു​ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ത​ട്ടു​ക​ട​യു​ടെ പി​ന്നി​ലു​ള്ള വീ​ട്ടി​ലാ​ണ് ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദു​വും താ​മ​സി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Kerala

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്.​പ്രേം കൃ​ഷ്ണ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​ന്നി​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ള​ക്ട​റു​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക‌​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗ​ൺ​മാ​ൻ മ​നോ​ജ്, ഡ്രൈ​വ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ള​ക്ട​ര്‍ പ്രേം​കൃ​ഷ്ണ​ന് നി​സാ​ര പ​രി​ക്കേ​റ്റു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ നാ​ലം​ഗ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട്ടി​ൽ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി നാ​ലം​ഗ സം​ഘം വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്. ‌

തേ​ക്കും​തോ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ൺ പ്ര​മോ​ദ്, അ​നി​ൽ, സു​രാ​ജ്, സ്മി​ജു സ​ണ്ണി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വേ​ട്ട​ക്ക് എ​ത്തി​യ​താ​യി​രു​ന്നു നാ​ലം​ഗ​സം​ഘം.

ഇ​വ​രെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ടി​വ​യ്ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ടെ കൈ​ക്ക് പ​രി​ക്കേ​റ്റ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി​തേ​ഷ് കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

നാ​യാ​ട്ട് സം​ഘ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും ഇ​വ​ർ വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കും. പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം ഓ​മ​ല്ലൂ​ർ ഉ​പാ​സ​ന പാ​സ്റ്റ​റൽ സെ​ന്‍റ​റി​ൽ ന​ട​ന്നു.

ഭ​ദ്രാ​സ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജൊ​വാ​ൻ എ​സ്ഐ​സി എം​സി​വൈ​എം പ​താ​ക ഉ​യ​ർ​ത്തി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, ഉ​പാ​സ​ന പാ​സ്റ്റ​റൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​ ഡോ. ആ​ന്‍റോ ക​ണ്ണം​കു​ളം, ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ തോ​മ​സ്, ട്ര​ഷ​റ​ർ വി.​എ​ൽ. വി​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​സി​വൈ​എം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ അ​യ​ണു​വേ​ലി​ൽ നേ​തൃ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു.വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു ച​ർ​ച്ച​ക​ളും വി​വി​ധ സെ​ഷ​നു​ക​ളും സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. അ​ഞ്ചു വൈ​ദി​ക ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 60 ഓ​ളം യു​വ​ജ​ന നേ​താ​ക്ക​ന്മാ​രാ​ണ് ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

സ​മാ​പ​ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. 2026-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ദ്രാ​സ​ന സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സ​മ്മേ​ള​ന വേ​ദി​യി​ൽ ന​ട​ത്തി. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി

Kerala

മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ഹ​ർ​ജി കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം രാ​ഹു​ലി​ന് ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. രാ​ഹു​ലി​ന്‍റെ എ​ല്ലാ വാ​ദ​ങ്ങ​ളും ത​ള്ളി​യാ​യി​രു​ന്നു ജാ​മ്യം നി​ഷേ​ധി​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ട് വ​ന്ന​ശേ​ഷ​മാ​യി​രി​ക്കും ജി​ല്ലാ കോ​ട​തി​യി​ൽ ജാ​മ്യ അ​പേ​ക്ഷ​യി​ൽ വി​ശ​ദ​മാ​യ വാ​ദം ന​ട​ക്കു​ക.

പ്ര​ഥ​മ​ദൃ​ഷ്ട്യാ ബ​ലാ​ത്സം​ഗം നി​ല​നി​ൽ​ക്കും എ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗീ​ക​ബ​ന്ധം, അ​റ​സ്റ്റ് ച​ട്ട​വി​രു​ദ്ധം തു​ട​ങ്ങി​യ വാ​ദ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ ജാ​മ്യ​ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ടെ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച കോ​ട​തി ബ​ലാ​ത്സം​ഗ കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്. മ​റ്റ് ര​ണ്ട് കേ​സു​ക​ളു​ടെ സ​മാ​ന​സ്വ​ഭാ​വ​വും രാ​ഹു​ലി​ന് കു​രു​ക്കാ​യി. വി​ദേ​ശ​ത്തു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ഓ​ൺ​ലൈ​ൻ വ​ഴി രേ​ഖ​പ്പെ​ടു​ത്തി, അ​തി​ൽ ഒ​പ്പ് പോ​ലു​മി​ല്ലെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന കാ​ല​ത്ത് എ​സ്ഐ​ടി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കോ​ട​തി ശ​രി​വ​ച്ചു. മാ​ത്ര​മ​ല്ല, വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി പ​രാ​തി​ക്കാ​രി ന​ൽ​കി​യ മൊ​ഴി അ​വ​ർ ഡി​ജി​റ്റ​ൽ ഒ​പ്പി​ട്ട് തി​രി​കെ ന​ൽ​കി​യ​താ​ണ്. എം​ബ​സി മു​ഖാ​ന്ത​ര​മാ​യി​രു​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ.

 

Kerala

ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം; ദ​ർ​ശ​ന പു​ണ്യ​മാ​യി മ​ക​ര​ജ്യോ​തി

പ​ത്ത​നം​തി​ട്ട: ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യ സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​ന പു​ണ്യ​മാ​യി മ​ക​ര​ജ്യോ​തി. ശ​ര​ണം​വി​ളി​ക​ളോ​ടെ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ന്ന ഭ​ക്ത​ര്‍​ക്ക് സാ​യൂ​ജ്യ​മേ​കി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു.

തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള അ​യ്യ​നെ ക​ണ്ട് തൊ​ഴു​ത് ഭ​ക്ത​ർ മ​ട​ങ്ങു​ന്നു. ശ​ര​ണം വി​ളി​ക​ളോ​ടെ ആ​യി​ര​ങ്ങ​ളാ​ണ് മ​ല​ക​യ​റി​യെ​ത്തി​യ​ത്. അ​യ്യ​ന് ചാ​ര്‍​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ​ന്ത​ള​ത്തു​നി​ന്നെ​ത്തി​യ ഘോ​ഷ​യാ​ത്ര അ​ഞ്ചു​മ​ണി​യോ​ടെ ശ​രം​കു​ത്തി​യി​ലെ​ത്തി​യി​രു​ന്നു.

വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യെ ദേ​വ​സ്വം പ്ര​തി​നി​ധി​ക​ള്‍ സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കു​ക​യാ​യി​രു​ന്നു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രും മേ​ല്‍​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി​യും ചേ​ര്‍​ന്ന് തി​രു​വാ​ഭ​ര​ണം ഏ​റ്റു​വാ​ങ്ങി.

തു​ട​ര്‍​ന്ന് ദീ​പാ​രാ​ധ​ന​യ്ക്കാ​യി ന​ട അ​ട​ച്ചു. തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന​യ്ക്ക് ന​ട​ക്കു​മ്പോ​ള്‍ പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ മ​ക​ര ജ്യോ​തി തെ​ളി​ഞ്ഞു.

Kerala

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മ​ക​ര​വി​ള​ക്ക് പ്ര​മാ​ണി​ച്ച് ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ജി​ല്ല ക​ള​ക്ട​ർ ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട് പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും, അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മി​ല്ല. അ​വ​ധി മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന സ​മ​യം ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി ക്ര​മീ​ക​രി​ക്കാ​നും ജി​ല്ല ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ക​ര​വി​ള​ക്ക് പ്ര​മാ​ണി​ച്ച് ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​ര​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലും ക്ര​മ​ക്കേ​ട്; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നാ​ലെ ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലെ ക്ര​മ​ക്കേ​ടി​ൽ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കോ​ട​തി ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി.

13,679 പാ​ക്ക​റ്റ് നെ​യ്യ് വി​ൽ​പ​ന ന​ട​ത്തി​യ വ​ക​യി​ൽ ല​ഭി​ച്ച പ​ണം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. നെ​യ്യ് വി​ൽ​പ​ന​യി​ൽ 13 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

സം​ഭ​വ​ത്തി​ൽ സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ് മേ​ധാ​വി​ക്കാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​ക്ക് മാ​ത്രം സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ദേ​വ​സ്വം ബോ​ർ​ഡ് കോ​ട​തി​യെ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി അ​റി​യി​ച്ചു.

Kerala

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഇന്ന് ആരംഭിക്കും

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഇ​ന്ന് ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് വാ​ഹ​ക സം​ഘം തി​രു​വാ​ഭ​ര​ണം ശി​ര​സി​ലേ​റ്റും.

രാ​വി​ലെ വ​രെ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ശ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ തി​രു​വാ​ഭ​ര​ണം ക​ണ്ടു​തൊ​ഴു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ട്. മ​രു​ത​മ​ന​യി​ൽ ശി​വ​ൻ​കു​ട്ടി​യാ​ണ് ഇ​ത്ത​വ​ണ മു​ത​ൽ തി​രു​വാ​ഭ​ര​ണ വാ​ഹ​ക​സം​ഘ​ത്തി​ന്‍റെ ഗു​രു​സ്വാ​മി.

ശ്രീ​കൃ​ഷ്ണ​പ്പ​രു​ന്ത് ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന​തോ​ടെ ഘോ​ഷ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​കും. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന. അ​തേ​സ​മ​യം മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ൽ ഹൈ​ക്കോ​ട​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ പ്ര​വേ​ശ​നം 35,000 പേ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യാ​ണ് കോ​ട​തി​യു​ത്ത​ര​വ്.വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി 30,000 പേ​ർ​ക്കും സ്പോ​ട്ട് ബു​ക്കി​ങ് വ​ഴി 5,000 പേ​ർ​ക്കു​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ജ​നു​വ​രി 13ന് ​വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി 35,000 പേ​ർ​ക്കും സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5,000 പേ​ർ​ക്കും മാ​ത്രം പ്ര​വേ​ശ​നം ന​ൽ​കും.

മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ രാ​വി​ലെ പ​ത്തു​മ​ണി​ക്ക് ശേ​ഷം നി​ല​യ്ക്ക​ലി​ൽ നി​ന്നും ആ​രെ​യും പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. 11 മ​ണി ക​ഴി​ഞ്ഞാ​ൽ പ​മ്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടാ​ൻ പാ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

District News

പെ​രു​നാ​ട്ടി​ലെ കു​ടി​വെ​ള്ള സ്രോ​ത​സി​ല്‍ ശുചിമുറി മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി

റാ​ന്നി: പെ​രു​നാ​ട് വ​ഴി ഒ​ഴു​കു​ന്ന കു​ടി​വെ​ള്ള​സ്രോ​ത​സി​ല്‍ ശുചിമുറി മാ​ലി​ന്യം ത​ള്ളി​യ​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​ഴി​ക്കാ​ല പെ​രു​നാ​ട് പോ​ലീ​സി​നും പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനും പ​രാ​തി ന​ല്‍​കി. തി​രു​വാ​ഭാ​ര​ണ യാ​ത്ര​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ കു​ളി​ക്കാ​നും, കു​ടി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റു​ക​ളി​ല്‍ ഈ ​വെ​ള്ളം ഇ​റ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മു​ന്നി​ല്‍ ക​ണ്ട് ആ​രോ​ഗ്യ വ​കു​പ്പ് നാ​ട്ടി​ല്‍ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

റാ​ന്നി പെ​രു​നാ​ട് കൂ​നം​ക​ര തോ​ട്ടി​ല്‍ മാ​ലി​ന്യ ടാ​ങ്ക​റി​ല്‍ നി​ന്നു​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​തെ​ന്ന് സി​സി​ടി​വി യി​ല്‍ നി​ന്നും വ്യ​ക്ത​മാ​ണെ​ന്ന് പ​രാ​തി​യി​ലു​ണ്ട്. കു​ടി​ക്കാ​നും, കു​ളി​ക്കാ​നും വെ​ള്ളം എ​ടു​ക്കു​ന്ന കൂ​നം​ങ്ക​ര തൊ​ട്ടി​ലേ​ക്ക് 14 ടാ​ങ്ക​ര്‍ ക​ക്കു​സ് മാ​ലി​ന്യം ത​ള്ളി​യാ​താ​യി​ട്ടു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ടാ​ങ്ക​ര്‍ ലോ​റി പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പെ​രു​നാ​ട് വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലെ മൂ​ന്ന് ടാ​ങ്കു​ക​ള്‍ ക്‌​ളീ​ന്‍ ചെ​യ്യാ​ന്‍ ഒ​രു ഏ​ജ​ന്‍​സി​യെ ഏ​ല്പി​ച്ചി​രു​ന്നു. കു​ടി​വെ​ള്ള സ്രോ​ത​സി​ല്‍ മാ​ലി​ന്യം ഈ ​വ​ഴി​യാ​ണോ എ​ന്ന സം​ശ​യ​വും നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

ഒ​രു ചു​വ​ന്ന കാ​ര്‍ ഈ ​സ​മ​യ​ങ്ങ​ളി​ല്‍ അ​ക​മ്പ​ടി പോ​യ​താ​യും പ​രാ​തി​യിലു​ണ്ട് ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വി​ഭാ​ഗം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ളും തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ ആ​രും ഇ​റ​ങ്ങ​രു​തെ​ന്നും വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കാ​ട്ടി ആ​രോ​ഗ്യ വ​കു​പ്പ് നോ​ട്ടി​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. നാ​ട്ടി​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Kerala

മാ​ങ്കൂ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ൽ; അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക്രൈം​ബ്രാ​ഞ്ച് 

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട്ടെ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ലി​നെ പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് എം​എ​ൽ​എ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി ഇ-​മെ​യി​ൽ വ​ഴി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ബ​ലാ​ത്സം​ഗ​വും ഗ​ർ​ഭഛി​ദ്ര​വും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ഹ​സ്യാ​ത്മ​ക നീ​ക്ക​ത്തി​ലൂ​ടെ എം​എ​ൽ​എ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ അ​റ​സ്റ്റ് ന​ട​പ​ടി​യെ കു​റി​ച്ച് വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ രാ​ഹു​ലി​നെ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​വ​രം. പ​രാ​തി​ക്കാ​രി ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ ഭ്രൂ​ണ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ഒ​രു​ങ്ങി​യെ​ന്നും ലാ​ബ് രാ​ഹു​ലി​നോ​ട് സാ​മ്പി​ൾ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും മൊ​ഴി​യു​ണ്ട്.

വി​വാ​ഹ​ബ​ന്ധ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രാ​ഹു​ൽ പ​രി​ച​യ​പ്പെ​ട്ട​താ​യും തു​ട​ർ​ന്ന് പ്ര​ണ​യ ബ​ന്ധം സ്ഥാ​പി​ച്ചെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും യു​വ​തി മൊ​ഴി ന​ൽ​കി.

ത​ന്നെ വി​ട്ട് പോ​കാ​തി​രി​ക്കാ​ൻ ഒ​രു കു​ഞ്ഞ് വേ​ണം എ​ന്ന് രാ​ഹു​ൽ നി​ർ​ബ​ന്ധി​ച്ചു. ഒ​രു കു​ഞ്ഞു​ണ്ടാ​യാ​ൽ വീ​ട്ടി​ൽ വി​വാ​ഹം വ​ള​രെ വേ​ഗം സ​മ്മ​തി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. നേ​രി​ൽ കാ​ണാ​ൻ രാ​ഹു​ൽ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു.

റെ​സ്റ്റോ​റ​ന്‍റി​ൽ കാ​ണാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ​തി​നാ​ൽ പൊ​തു​വി​ട​ത്തി​ൽ കാ​ണാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഒ​രു ഹോ​ട്ട​ലി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച് അ​വി​ടെ റൂം ​ബു​ക്ക് ചെ​യ്യാ​ൻ പ​റ​ഞ്ഞ​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

റൂ​മി​ൽ എ​ത്തി​യ​തോടെ ഒ​രു വാ​ക്ക് പോ​ലും പ​റ​യു​ന്ന​തി​ന് മു​ൻപ് ത​ന്നെ ക​ട​ന്നാ​ക്ര​മി​ച്ചു​വെ​ന്നും നേ​രി​ട്ട​ത് ക്രൂ​ര​മാ​യ ലൈം​ഗി​ക ആ​ക്ര​മ​ണം ആ​ണെ​ന്നും പ​രാ​തി​ക്കാ​രി അന്വേഷണസംഘത്തിന് മൊ​ഴി ന​ൽ​കി.

ത​ന്നെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും തു​പ്പു​ക​യും ദേ​ഹ​ത്ത് പ​ല​യി​ട​ത്തും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഓ​വു​ലേ​ഷ​ൻ ഡേ​റ്റ് ആ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും കു​ഞ്ഞു​ണ്ടാ​ക​ട്ടെ എ​ന്ന് പ​റ​ഞ്ഞ് ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടതായും യുവതിയുടെ മൊഴിയിൽ പറ‍യുന്നു.

ഗ​ർ​ഭി​ണി​യാ​യ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ രാ​ഹു​ലി​ൽ നി​ന്ന് അ​ധി​ക്ഷേ​പം നേ​രി​ട്ട​താ​യും ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ​തെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. തു​ട​ർ​ന്ന് രാ​ഹു​ൽ‌ ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​താ​യും പ​റ​യു​ന്നു.

ഗ​ർ​ഭം അ​ല​സി​യ​തോ​ടെ വി​വ​രം അ​റി​യി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ രാ​ഹു​ൽ ത​ന്നെ ഫോ​ണി​ൽ ബ്ലോ​ക്ക് ചെ​യ്തു​വെ​ന്നും ഇ-​മെ​യി​ലി​നും മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വീ​ണ്ടും അ​ടു​പ്പ​ത്തി​ന് ശ്ര​മി​ച്ച​താ​യും പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു.

വി​വാ​ഹം ചെ​യ്ത് ഒ​രു​മി​ച്ച് ജീ​വി​ക്കാ​മെ​ന്ന് അ​റി​യി​ച്ച് പാ​ല​ക്കാ​ട് ഫ്ലാ​റ്റ് വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഇ​തേ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യ്ക്കൊ​പ്പം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വകാര്യ കമ്പനിയെ സ​മീ​പി​ച്ചു​വെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു.

ഇ​തു​കൂ​ടാ​തെ പ​ല​പ്പോ​ഴാ​യി രാ​ഹു​ൽ ത​ന്നി​ൽ നി​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യി​രു​ന്നു. വി​ല​കൂ​ടി​യ വാ​ച്ചു​ക​ളും വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളും വാ​ങ്ങി ന​ൽ​കി​യെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.

Kerala

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി എട്ടു മുതൽ

കോ​​​ട്ട​​​യം: 131- മ​​​ത് മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്   ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടു മു​​​ത​​​ല്‍ 15 വ​​​രെ മാ​​​രാ​​​മ​​​ണ്‍ മ​​​ണ​​​ല്‍പ്പു​​​റ​​​ത്ത്  ന​​​ട​​​ക്കും. എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ്‌ 2.30ന് ​​​ഡോ. തി​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ര്‍ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ  ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഡോ. ​​​ഐ​​​സ​​​ക് മാ​​​ര്‍ പീല​​​ക്‌​​​സി​​​നോ​​​സ് എ​​​പ്പി​​​സ്‌​​​കോ​​​പ്പ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.  കോ​​​ട്ട​​​യം: 131- മ​​​ത് മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്   ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടു മു​​​ത​​​ല്‍ 15 വ​​​രെ മാ​​​രാ​​​മ​​​ണ്‍ മ​​​ണ​​​ല്‍പ്പു​​​റ​​​ത്ത്  ന​​​ട​​​ക്കും. എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ്‌ 2.30ന് ​​​ഡോ. തി​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ര്‍ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ  ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡോ. ​​​ഐ​​​സ​​​ക് മാ​​​ര്‍ പീല​​​ക്‌​​​സി​​​നോ​​​സ് എ​​​പ്പി​​​സ്‌​​​കോ​​​പ്പ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.       

മാ​​​ര്‍ത്തോ​​​മ്മാ സ​​​ഭ​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രെ കൂ​​​ടാ​​​തെ പ്രൊ​​​ഫ.​​​ഡോ. ക്ലി​​​യോ​​​ഫ​​​സ് ജെ. ​​​ലാ​​​റു (യുഎ​​​സ്​​എ), റ​​​വ. മോ​​​ളോ വി​​​ല്‍സ​​​ന്‍ മെ​​​സ​​​വാ​​​ന്‍ഡി​​​ലെ (സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക), റ​​​വ. പോ​​​ള്‍ സ്വ​​​രൂ​​​പ് (ന്യൂ​​​ഡ​​​ല്‍ഹി) എ​​​ന്നി​​​വ​​​ര്‍ പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.

ഒ​​​ന്‍പ​​​തു മു​​​ത​​​ല്‍  രാ​​​വി​​​ലെ 7.30ന് ​​​ബൈ​​​ബി​​​ള്‍ ക്ലാ​​​സു​​​ക​​​ള്‍ പ​​​ന്ത​​​ലി​​​ല്‍ ന​​​ട​​​ക്കും. കു​​​ട്ടി​​​ക​​​ള്‍ക്കു​​​ള്ള യോ​​​ഗം രാ​​​വി​​​ലെ 7.30 മു​​​ത​​​ല്‍ 8.30 വ​​​രെ കു​​​ട്ടി​​​പ്പ​​​ന്ത​​​ലി​​​ല്‍ ന​​​ട​​​ക്കും. സാ​​​യാ​​​ഹ്ന​​​ യോ​​​ഗ​​​ങ്ങ​​​ള്‍ വൈ​​​കി​​​ട്ട് ആ​​​റി​​​ന്  ആ​​​രം​​​ഭി​​​ച്ച് 7.30ന് ​​​സ​​​മാ​​​പി​​​ക്കും. 

Kerala

ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മ​മെ​ന്ന പ​രാ​തി; വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്

പ​ത്ത​നം​തി​ട്ട: ജി​യോ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മ​മെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പ​ത്ത​നം​തി​ട്ട പോ​ലീ​സ്. സ്ഥ​ല​ത്ത് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തോ​ടെ ഇ​ട​പെ​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും എ​ന്നാ​ൽ‌ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും പ​ത്ത​നം​തി​ട്ട പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഡി​ജെ ക​ലാ​കാ​ര​ന്‍റെ ലാ​പ്ടോ​പ് ത​ക​ർ​ത്തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​പാ​ടി​ക്കി​ടെ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി ലാ​പ്ടോ​പ് ച​വി​ട്ടി​പൊ​ട്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു ഡി​ജെ ക​ലാ​കാ​ര​ൻ അ​ഭി​രാം സു​ന്ദ​റി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും അ​ഭി​രാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

District News

വാ​ഗ്ദാ​ന​ങ്ങ​ൾ ജ​ല​രേ​ഖ; മ​ണ്ഡ​ല​കാ​ല​ത്തും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല : ചെ​ങ്ങ​ന്നൂ​ർ ഇ​ട​ത്താ​വ​ള​മെ​വി​ടെ?

ചെങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ങ്ങു​ന്ന അ​ത്യാ​ധു​നി​ക ഇ​ട​ത്താ​വ​ള സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഈ ​സീ​സ​ണി​ലും പാ​തി​വ​ഴി​യി​ൽ. മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ൻ​പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡും മ​ന്ത്രി സ​ജി ചെ​റി​യാ​നും ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

ചെ​ങ്ങ​ന്നൂ​രി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ചെ​ങ്ങ​ന്നൂ​രി​ൽ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്നു കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ല്കി​യ നി​വേ​ദ​ന​ത്തെത്തു​ട​ർ​ന്നാ​ണ് മു​ൻ​ഗ​ണ​നാ പ​ദ്ധ​തി പ്ര​കാ​രം കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ങ്ങി​യ​ത്.
ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​ന്ന​ത്തു​മ​ല​യി​ലു​ള്ള 45 സെ​ന്‍റ് സ്ഥ​ല​ത്ത് 10.48 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം 2022 ലാ​ണ് ആ​രം​ഭി​ച്ച​ത്.

നാ​ലു വ​ർ​ഷ​ത്തി​ന​കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ണി നി​ർ​ത്തിവ​ച്ചു. 40,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള സ​മു​ച്ച​യ​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ ഒ​രേ​സ​മ​യം 25 കാ​റു​ക​ൾ​ക്ക് പാ​ർ​ക്കുചെ​യ്യാ​ൻ സാ​ധി​ക്കും വി​ധ​മാ​യി​രു​ന്നു രൂ​പ​ക​ൽ​പ​ന.

ഒ​ന്നാം നി​ല​യി​ൽ 200 പു​രു​ഷ​ന്മാ​ർ​ക്കും 100 സ്ത്രീ​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 300 പേ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ഡോ​ർ​മി​റ്റ​റി, ര​ണ്ടാം നി​ല​യി​ൽ 350 പേ​ർ​ക്ക് ഒ​രേ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന സൗ​ക​ര്യ​വും ആ​ധു​നി​ക പാ​ച​ക​ശാ​ല​യും മൂ​ന്നു ലി​ഫ്റ്റു​ക​ളും ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി​ക​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ർ​മാ​ണം വൈ​കു​ന്ന​തി​നു പി​ന്നി​ൽ

2022-ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി നാ​ല് വ​ർ​ഷ​ത്തോ​ട​ടു​ക്കു​മ്പോ​ഴും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ബി​ൽ​ഡിം​ഗ് ക​ൺ​സ്ട്ര​ക്‌ഷൻ കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മാ​ണച്ചു​മ​ത​ല. ഇ​വ​ർ ഉ​പ​ക​രാ​റു​ക​ൾ ന​ൽ​കി പ​ണി ന​ട​ത്തു​ന്ന​താ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ താ​ഴ​ത്തെ നി​ല​യു​ടെ ടൈ​ൽ​സ്, പ്ലം​മ്പിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. ഒ​ന്നാം നി​ല​യു​ടെ വാ​ർ​പ്പ് ക​ഴി​ഞ്ഞ് ഭി​ത്തി​കെ​ട്ട് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടാം നി​ല​യു​ടെ പി​ല്ല​ർ വാ​ർ​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ളും ന​ട​ക്കു​ന്ന കെ​ട്ടി​ടം പൂ​ർ​ണ​രൂ​പ​ത്തി​ലാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

തീ​ർ​ഥാ​ട​ക​ർ നേ​രി​ടു​ന്ന ദു​രി​തം

പ്ര​തി​ദി​നം 15,000 മു​ത​ൽ 20,000 വ​രെ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെ അ​ഭാ​വം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​യി പ​ഴ​യ ശു​ചി​മു​റി​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ഭ​ക്ത​ർ വ​ല​യു​ക​യാ​ണ്. പ​ക​രം സം​വി​ധാ​ന​മാ​യി ഇ-ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

നി​ർ​മാ​ണ​സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള ജ​ല അ​ഥോ​റി​റ്റി​യു​ടെ പ​ഴ​യ ടാ​ങ്കി​ന്‍റെ തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക നാ​ട്ടു​കാ​ർ പ​ങ്കു​വയ്ക്കു​ന്നു​ണ്ട്. മ​ണ്ണ​ടി​ച്ചി​ൽ ഒ​ഴി​വാ​ക്കാ​ൻ സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു.

അ​ടു​ത്ത മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ൻ​പെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഭ​ക്ത​ജ​ന സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കി​ഫ്ബി ഫ​ണ്ടി​ൽനി​ന്ന് 116 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന ആ​റ് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ചെ​ങ്ങ​ന്നൂ​രി​ലേ​ത്. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

അ​ടു​ത്ത മ​ക​ര​വി​ള​ക്ക് സീ​സ​ണി​ലെ​ങ്കി​ലും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ.

Kerala

പത്തനംതിട്ട കുന്പളത്താമണ്ണിൽ കടുവ കൂട്ടിൽ കുടുങ്ങി

പ​ത്ത​നം​തി​ട്ട: റാ​ന്നി വ​നം ഡി​വി​ഷ​നി​ല്‍ വ​ട​ശേ​രി​ക്ക​ര കു​മ്പ​ള​ത്താ​മ​ണ്ണി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ക​ടു​വ കൂ​ട്ടി​ലാ​യ വി​വ​രം അ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ്​ ഏ​ക​ദേ​ശം 12 വ​യ​സു​ള്ള ആ​ൺ ക​ടു​വ കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്​​. വ​നാ​തി​ര്‍ത്തി​യി​ൽ ഒ​രു മാ​സം മു​മ്പ്​ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ വീ​ണ​ത്. ഒ​രു ക​ണ്ണി​ന് കാ​ഴ്ച കു​റ​വു​ള്ള ക​ടു​വ അ​വ​ശ​നി​ല​യി​ലാ​ണെ​ന്നും ഇ​തി​നെ തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റു​മെ​ന്നും​ വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ 11.45 ഓ​ടെ കു​മ്പ​ള​ത്താ​മ​ൺ ജം​ഗി​ൾ ബു​ക്ക് ഫാ​മി​ലെ ആ​ടി​നെ ക​ടു​വ പി​ടി​ച്ചി​രു​ന്നു. ആ​ടി​നെ തീ​റ്റു​ക​യാ​യി​രു​ന്നു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ ശി​വ​യു​ടെ (23) ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ ചാ​ടി​യെ​ത്തി​യ ക​ടു​വ ആ​ടി​നെ ക​ടി​ച്ചെ​ടു​ത്ത്​ ഓ​ടു​ക​യാ​യി​രു​ന്നു. ശി​വ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ക​ടു​വ കാ​ട്ടി​ൽ മ​റ​ഞ്ഞു. പി​ന്നാ​ലെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു​നി​ന്നും ആ​ടി​ന്‍റെ ജ​ഡം കി​ട്ടി.

നേ​ര​ത്തേ ക​ടു​വ ഇ​തേ ഫാ​മി​ലെ പോ​ത്തി​നെ പി​ടി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ വ​നം​വ​കു​പ്പ്​ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ക​ടു​വ​യും ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചു. തു​ട​ർ​ന്നാ​ണ്​ വ​നാ​തി​ർ​ത്തി​യി​ൽ​ വ​നം​വ​കു​പ്പ്​ കൂ​ട്​ സ്ഥാ​പി​ച്ച​ത്​. ഇ​തി​ൽ ക​ടു​വ കൊ​ന്ന പോ​ത്തി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗ​ങ്ങ​ള്‍ തീ​റ്റ​യാ​യി നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഏ​റെ ദി​വ​സ​ങ്ങ​ളി​ൽ കാ​ത്തി​രു​ന്നെ​ങ്കി​ലും ക​ടു​വ കു​ടു​ങ്ങി​യി​ല്ല.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച ക​ടു​വ വീ​ണ്ടു​മെ​ത്തി ഒ​രു വ​ള​ർ​ത്തു നാ​യ​യെ പി​ടി​ച്ചു കൊ​ണ്ടു​പോ​യി​രു​ന്നു. പ​ട്ടാ​പ്പ​ക​ലാ​ണ് അ​ന്നും ക​ടു​വ എ​ത്തി​യ​ത്. ​
ഞാ​യ​റാ​ഴ്ച പ​ക​ൽ ക​ടു​വ​യെ​ത്തി ആ​ടി​​നെ കൊ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. ആ​ടി​നെ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച​ശേ​ഷം ക​ടു​വ പോ​യി​രു​ന്നു. ആ​ടി​ന്‍റെ അ​വ​ശേ​ഷി​ച്ച ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ര​യാ​യി കൂ​ട്ടി​ൽ ഇ​ട്ടു. ഇ​ത് ഭ​ക്ഷി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ടു​വ കൂ​ട്ടി​ലാ​യ​ത്. പി​ടി​യി​ലാ​യ ക​ടു​വ​യെ തൃ​ശൂ​ർ​ മൃ​ഗ​ശാ​ല​യി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ തീ​രു​മാ​നം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഇ​ഡി അ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. എ​ഫ്ഐ​ആ​റും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മു​ഴ​വ​ൻ രേ​ഖ​ക​ളും കൈ​മാ​റു​ന്ന​തി​ൽ എ​സ്ഐ​ടി എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ സ​മാ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്ന​തി​ന് ഇ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് എ​സ്ഐ​ടി​ക്ക് വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം രേ​ഖ​ക​ൾ ന​ൽ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ചോ​ദ്യം.

Kerala

ശ​ബ​രി​മ​ല​യി​ൽ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന; ഇ​തു​വ​രെ​യു​ള്ള ആ​കെ വ​രു​മാ​നം 210 കോ​ടി​യെ​ന്ന് കെ. ​ജ​യ​കു​മാ​ര്‍

പ​മ്പ: ഇ​ത്ത​വ​ണ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍. തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച ശേ​ഷം ഇ​തു​വ​രെ​യു​ള്ള ആ​കെ വ​രു​മാ​നം 210 കോ​ടി രൂ​പ​യാ​യ​താ​യി കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​തി​ല്‍ 106 കോ​ടി രൂ​പ അ​ര​വ​ണ വി​ല്‍​പ​ന​യി​ലൂ​ടെ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ സു​ഗ​മ​ദ​ര്‍​ശ​നം സാ​ധ്യ​മാ​യ തീ​ര്‍​ഥാ​ട​ന കാ​ല​മാ​ണി​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ഭ​ക്ത​രും മാ​ധ്യ​മ​ങ്ങ​ളും സ​ന്തോ​ഷ​പ്ര​ദ​മാ​യ അ​നു​ഭ​വ​മാ​യാ​ണ് ഈ ​തീ​ര്‍​ഥാ​ട​ന​കാ​ല​ത്തെ കാ​ണു​ന്ന​ത്. ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ. ​ജ​യ​കു​മാ​ര്‍.

 

Kerala

വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം; കെ​എ​സ്ഇ​ബി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ഷോ​ക്കേ​റ്റ് കെ​എ​സ്ഇ​ബി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി സു​ബീ​ഷാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

കോ​ന്നി മു​രി​ങ്ങ​മം​ഗ​ല​ത്താ​ണ് വൈ​ദ്യു​തി ലൈ​നി​ലെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ ജീ​വ​ന​ക്കാ​ര​ന് ഷോ​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഷോ​ക്കേ​റ്റ സു​ബീ​ഷി​നെ ഉ​ട​ൻ ത​ന്നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മു​ൻ​പാ​യി വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വീ​ഴ്ച​യു​ണ്ടോ​യെ​ന്ന​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ഴ്ച​വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

രാഷ്ട്രപതി എത്തിയ പ്രമാടത്തെ വിവാദ ഹെലിപാഡ് പൊളിക്കുന്നു; നിർമിച്ചത് 20 ലക്ഷം ചെലവിൽ

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ട പ്രമാടത്ത് നിർമിച്ച വിവാദ ഹെലിപാഡ് പൊളിക്കുന്നു. 20 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് ഹെലിപാഡ്.

ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ചക്രങ്ങൾ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പോലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.

രാഷ്ട്രപതിയെത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേക്ക് മാറ്റിയത്. ഇതേത്തുടർന്ന് ഹെലികോപ്ടർ ഇറങ്ങുന്നതിനു മുമ്പായി പുലർച്ചെയോടെയാണ് കോൺക്രീറ്റിംഗ് പൂർത്തിയാക്കാനായത്.

Kerala

പത്തനംതിട്ട: യുഡിഎഫിന് വൻ മുന്നേറ്റം

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ യു​ഡി​എ​ഫ് വ​ന്‍ മു​ന്നേ​റ്റം ന​ട​ത്തി. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ക​ര്‍ന്ന​ടി​ഞ്ഞ യു​ഡി​എ​ഫ് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ന​ട​ത്തി​യ​ത്.

വി​വാ​ദ വി​ഷ​യ​ങ്ങ​ളു​ടെ പ്ര​ഭ​വകേ​ന്ദ്ര​മാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട​യി​ല്‍ ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള, ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ങ്ങി​യ യു​ഡി​എ​ഫി​നെ വെ​ട്ടി​ലാ​ക്കാ​ന്‍ ജി​ല്ല​ക്കാ​ര​നാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി എ​ല്‍ഡി​എ​ഫ് പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ച​ട​ക്കി​യ​തി​നൊ​പ്പം മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലും ഏ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും 34 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും.

2020ല്‍ ​ഒ​രു ന​ഗ​ര​സ​ഭ​യും ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും 13 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ല്‍ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യെ​ന്നു ക​രു​തി​യി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പോ​ലും വി​ള്ള​ല്‍ വീ​ഴ്ത്തി അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ യു​ഡി​എ​ഫി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ന്‍ഡി​എ​യ്ക്കും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ല മെ​ച്ച​പ്പെ​ടു​ത്താ​നാ​യി. ക​ഴി​ഞ്ഞ ത​വ​ണ ഒ​രു ന​ഗ​ര​സ​ഭ​യും മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് എ​ന്‍ഡി​എ ഭ​രി​ച്ച​ത്. ഇ​ത്ത​വ​ണ നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തി​നൊ​പ്പം തു​ല്യ​നി​ല​യി​ലു​ള്ള ര​ണ്ടി​ട​ത്ത് നി​ര്‍ണാ​യ​ക ശ​ക്തി​യു​മാ​യി.

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ന്‍ഡി​എ ഇ​ത്ത​വ​ണ ഒ​മ്പ​ത് സീ​റ്റി​ല്‍ തൃ​പ്തി​യ​ട​ഞ്ഞു. പ​ന്ത​ള​ത്ത് ആ​ര്‍ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലെ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ് അം​ഗ​ബ​ലം കൂ​ടു​ത​ല്‍. അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​ക​ളി​ലും എ​ന്‍ഡി​എ​യ്ക്ക് കൗ​ണ്‍സി​ല​ര്‍മാ​രെ ല​ഭി​ച്ചു.

തി​രു​വ​ല്ല​യി​ലെ അം​ഗ​ബ​ല​വും അ​തേ​പ​ടി നി​ല​നി​ര്‍ത്തി. ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ല​ഭി​ച്ചു. ജി​ല്ല​യി​ല്‍ എ​സ്ഡി​പി​ഐ മു​ന്നി​ലെ​ത്തി​യ വാ​ര്‍ഡു​ക​ളി​ല്‍ എ​ല്‍ഡി​എ​ഫി​ല്‍ വോ​ട്ട് ചോ​ര്‍ച്ച​യും പ്ര​ക​ട​മാ​ണ്.

ബി​ജെ​പി ജ​യി​ച്ച വാ​ര്‍ഡു​ക​ളി​ല്‍ യു​ഡി​എ​ഫ് മൂ​ന്നാ​മ​തു​മാ​യി. എ​ന്‍ഡി​എ ഭ​രി​ച്ച കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ല്‍ഡി​എ​ഫ് തി​രി​കെ പി​ടി​ക്കു​ക​യാ​യി​രു​ന്നു. മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​വി​ധി തേ​ടി​യ മു​ന്‍ എം​എ​ല്‍എ കെ.​സി. രാ​ജ​ഗോ​പാ​ല്‍ വി​ജ​യി​ച്ചു.

  • പത്തനംതിട്ട
  • ന​ഗ​ര​സ​ഭ​ക​ൾ: 4
    യു​ഡി​എ​ഫ്: 3
    എ​ൽ​ഡി​എ​ഫ്: 1
  • ജില്ലാ പഞ്ചായത്ത്
    ഭ​ര​ണം: യു​ഡി​എ​ഫ്
    ആ​കെ സീ​റ്റ്: 17
    യു​ഡി​എ​ഫ്:12
    എ​ൽ​ഡി​എ​ഫ്: 5
  • ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ: 8
    യു​ഡി​എ​ഫ്: 7
    തുല്യനില: 1
  • ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ: 53
    യു​ഡി​എ​ഫ്: 34
    എ​ൽ​ഡി​എ​ഫ്: 11
    എ​ൻ​ഡി​എ: 4
    തുല്യനില: 4

Kerala

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ട്രാ​ക്ട​ർ‌ പാ​ഞ്ഞു​ക​യ​റി; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്  

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കി​ട​യി​ലേ​ക്ക് ട്രാ​ക്ട​ർ പാ​ഞ്ഞു​ക​യ​റി നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടു​ക​ൾ.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.15ന് ​ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ന​ത്ത മ​ഴ​യി​ൽ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ട്രാ​ക്ട​റി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ട്രാ​ക്ട​ർ ഡ്രൈ​വ​റെ സ​ന്നി​ധാ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​സ​മ​യ​ത്ത് ട്രാ​ക്ട​റി​ല്‍ അ​ഞ്ചു​പേ​രു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

 

International

മലയാളി വിദ്യാർഥിനിക്ക് അമേരിക്കൻ സർവകലാശാലയുടെ അവാർഡ്

അബുദാബി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാർഥികൾക്കു നൽകുന്ന 'ഔട്ട് സ്റ്റാൻഡിംഗ് സീനിയർ ഫോർ കാമ്പസ്‌ ആൻഡ് കമ്യൂണിറ്റി കോൺട്രിബൂഷൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അടൂർ തുവയൂർ സ്വദേശിനി അമല ബാബു തോമസ് അർഹയായി.

കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവർത്തനങ്ങൾ, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാർഡ് നൽകിയത്.

പത്തനംതിട്ട ജില്ലയിലെ അടൂർ തുവയൂർ സ്വദേശികളായ ബാബു കെ. തോമസിന്‍റെയും ലിനി ബാബുവിന്‍റെയും ഏക മകളായ അമല തുവയൂർ ഇൻഫന്‍റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, മുംബൈ സെന്‍റ് സേവിയേഴ്സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് എൻവയോൺമെന്‍റൽ എൻജിനിയറിംഗ് (മേജർ), പീസ് ആൻഡ് ജസ്റ്റിസ് (മൈനർ) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ ചേരുന്നത്. ഡിസംബർ 13നു യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സ്വീകരിക്കും. അവസാന വർഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കൽ എൻജജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയുമാണ്.

ഈ വർഷം ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവർ ഓഫ് എക്സലൻസ്' അവർഡിനും അമല അർഹയായിരുന്നു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം; തി​ങ്ക​ളാ​ഴ്ച ദ​ർ​ശ​നം ന​ട​ത്തി​യ​ത് ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേർ

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം. സീ​സ​ണി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​ക്ത​ർ എ​ത്തി​യ ര​ണ്ടാ​മ​ത്തെ ദി​വ​സ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. 1,10,979 ഭ​ക്ത​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ത്. 14,368 പേ​ർ​ക്ക് ഇ​ന്ന​ലെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി പ്ര​വേ​ശ​നം ന​ൽ​കി. 

ഏ​ഴ് ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന​ലെ കൂ​ടു​ത​ൽ ഭ​ക്ത​ർ എ​ത്താ​ൻ ഇ​ട​യാ​ക്കി എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്. എ​ന്നാ​ൽ സ​ത്രം പു​ല്ലു​മേ​ട് വ​ഴി​യു​ള്ള ഭ​ക്ത​രു​ടെ വ​ര​വി​ൽ ഇ​ന്ന് മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ഇ​നി മു​ത​ൽ പ​ക​ൽ 12വ​രെ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. നേ​ര​ത്തെ രാ​വി​ലെ ഏ​ഴ്‌ മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്ക് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​വ​ർ സ​ന്നി​ധാ​ന​ത്ത് എ​ത്താ​ൻ വൈ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​ത് തീ​വ്ര​ത കൂ​ടി​യ പീ​ഡ​നം; മു​കേ​ഷി​ന്‍റേ​ത് തീ​വ്ര​ത കു​റ​ഞ്ഞ​ത്: ല​സി​ത നാ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​ന്‍റേ​ത് അ​തി​തീ​വ്ര പീ​ഡ​ന​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ല​സി​ത നാ​യ​ര്‍. അ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ മു​കേ​ഷി​ന്‍റെ​ത് തീ​വ്ര​ത കു​റ​ഞ്ഞ പീ​ഡ​ന​മാ​ണെ​ന്നും ല​സി​ത പ​റ​ഞ്ഞു. മു​കേ​ഷി​ന്‍റേ​ത് പീ​ഡ​ന​മാ​ണെ​ന്ന് ത​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ന​ട​പ​ടി വ​ന്നേ​നെ എ​ന്നും ല​സി​ത പ​റ​ഞ്ഞു.

ഏ​താ​ലാ​യും ആ ​വി​ഷ​യ​വും ഞ​ങ്ങ​ൾ നി​യ​മ​ത്തി​ന് വി​ടു​ക​യാ​ണ്. ഏ​ത് കു​റ്റ​വാ​ളി​ക്കും പീ​ഡ​ക​നും ശി​ക്ഷ ല​ഭി​ക്ക​ണം: ല​സി​ത പ​റ​ഞ്ഞു.

Kerala

പത്തനംതിട്ടയ്ക്ക് വിഷയദാരിദ്ര്യമില്ല

കേ​ര​ള രാ​ഷ്‌​ട്രീ​യം ച​ർ​ച്ച ചെ​യ്യുന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളു​ടെ​യെ​ല്ലാം പ്ര​ഭ​വ​കേ​ന്ദ്രം പ​ത്ത​നം​തി​ട്ട​യാ​ണെ​ന്നു പ​റ​യാം. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ മു​ന്ന​ണി​ക​ൾ എ​ത്ര ശ്ര​മി​ച്ചാ​ലും പ​ത്ത​നം​തി​ട്ട​യി​ൽ മ​റു​പ​ടി പ​റ​യാ​തി​രി​ക്കാ​നാ​കി​ല്ല. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ്വ​ന്തം ജി​ല്ല​യാ​യ പ​ത്ത​നം​തി​ട്ട​യി​ൽ ആ ​വി​വാ​ദ​വും ക​ത്തി​നി​ൽ​ക്കു​ക​യാ​ണ്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ലി​ലാ​യ​പ്പോ​ൾ അ​തി​ലെ പാ​ർ​ട്ടി നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച് അ​ണി​ക​ളെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദാ​യി​ലേ​ക്ക് ഇ​റ​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ​ക്ക് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ഓ​ടി​യെ​ത്തേ​ണ്ടിവ​ന്നു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 1099 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വ​ൻ നേ​ട്ട​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ​ത്.

ഒ​രു​കാ​ല​ത്ത് യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യെ​ന്നു വി​ശേ​ഷ​ണ​മു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യെ അ​ടി​മു​ടി ചു​വ​പ്പി​ച്ചെ​ടു​ത്ത​തി​ന്‍റെ ക്രെ​ഡി​റ്റ് 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നു കൈ​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, 2024ൽ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ൾ ഇ​തെ​ല്ലാം മാ​റി​മാ​റി​ഞ്ഞു​വെ​ന്നും ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ ജി​ല്ല​യി​ൽ പ​ര്യ​ട​ന​ത്തി​നെ​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫും അ​ടു​ത്ത ദി​വ​സ​മെ​ത്തും. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം തോ​മ​സ് ഐ​സ​ക്കാ​ണ് പ്ര​ചാ​ര​ണരം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള​ത്. മ​റ്റു നേ​താ​ക്ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫി​ന് നാ​ല് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. 12 അം​ഗ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തി. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ൽ തി​രു​വ​ല്ല​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചെ​ങ്കി​ലും ഭ​ര​ണ​സ്ഥി​ര​ത ഉ​ണ്ടാ​യി​ല്ല. അ​ടൂ​രി​ലും പ​ത്ത​നം​തി​ട്ട​യി​ലും എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. പ​ന്ത​ളം ബി​ജെ​പി​യും ഭ​രി​ച്ചു.

വി​മ​തഭീ​ഷ​ണി ഇ​ക്കു​റി യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​രേ​പോ​ലെ നേ​രി​ടു​ന്നു​ണ്ട്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫി​നു വി​മ​ത​ന്മാ​ർ കു​റ​വെ​ന്ന് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​ത്സ​ര​രം​ഗ​ത്തു തു​ട​രു​ന്ന വി​മ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി​യും എ​ടു​ത്തു​വ​രു​ന്നു. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സു​ദൃ​ഢ​ബ​ന്ധം നി​ല​നി​ർ​ത്തി സീ​റ്റ് വി​ഭ​ജ​നം ന​ട​ത്തി​യെ​ന്ന​താ​ണ് മ​റ്റൊ​രു അ​വ​കാ​ശ​വാ​ദം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ല​ട​ക്കം തു​ട​ക്ക​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ യു​ഡി​എ​ഫി​നു നേ​രി​ടേ​ണ്ടി​വ​ന്നു. ന​ഗ​ര​സ​ഭ​ക​ളി​ലെ ത​ർ​ക്ക​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മാ​ന​മാ​യ വി​ഷ​യ​ങ്ങ​ളു​ണ്ട്. സ്വ​ത​ന്ത്ര​രും വി​മ​ത​രു​മൊ​ക്കെ ജ​യി​ച്ചുക​യ​റു​ന്ന​തോ​ടെ പ​ല​യി​ട​ത്തും ഭ​ര​ണം പി​ടി​ക്കു​ക​യെ​ന്ന​ത് മു​ന്ന​ണി​ക​ൾ​ക്കു ത​ല​വേ​ദ​ന​യാ​യി മാ​റും. 2020ൽ ​സ​മാ​ന​വി​ഷ​യം ഒ​രു ഡ​സ​നോ​ളം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​താ​ണ്.

എ​ൽ​ഡി​എ​ഫി​നും ഇ​ക്കു​റി പ​ല​യി​ട​ത്തും വി​മ​ത പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കാ​യി ചി​ല സീ​റ്റു​ക​ൾ മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന​പ്പോ​ൾ സി​പി​എ​മ്മു​കാ​ർ ത​ന്നെ വി​മ​ത​വേ​ഷ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് ചി​ഹ്ന​ത്തി​ല​ട​ക്കം മ​ത്സ​രി​ക്കു​ന്നു​ണ്ട്.

സി​പി​എ​മ്മി​ലാ​ക​ട്ടെ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ ഭ​ര​ണം ല​ക്ഷ്യ​മി​ട്ട് പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലും ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ലാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​ർ​ക്കു വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്.

ശ​ബ​രി​മ​ല വി​ഷ​യ​വും രാ​ഹു​ൽ വി​വാ​ദ​വു​മൊ​ക്കെ പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ൾ മ​റ​ച്ചു​പി​ടി​ച്ച​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നി​ല്ല.

പ​ദ്ധ​തിവി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തും ഇ​തി​ലൂ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ വി​ക​സ​ന സ്തം​ഭ​ന​വു​മെ​ല്ലാം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. തെ​രു​വു​നാ​യ വി​ഷ​യ​വും വ​ന്യ​മൃ​ഗശ​ല്യ​വും അ​ട​ക്കം വി​ഷ​യ​ങ്ങ​ളാ​യി ഉ‍യ​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന പൊ​തു​താ​ത്പ​ര്യ​ത്തെ​യും രാ​ഷ്‌​ട്രീ​യമ​ത്സ​രം വ​ഴി​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മി​ക​വ് രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ​ര​രം​ഗ​ത്ത് യു​വ​സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ക്കു​റി വേ​ണ്ടു​വോ​ള​മു​ണ്ട്. 21 വ​യ​സു​കാ​ർ മു​ത​ൽ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ യു​വ​ജ​ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും മ​ത്സ​രി​ക്കാ​നു​ണ്ടെ​ന്നു​ള്ള​തും പ്ര​ത്യേ​ക​ത​യാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​വ​നി​ര​യ്ക്ക് മു​ന്ന​ണി​ക​ൾ പ്രാ​മു​ഖ്യം ന​ൽ​കി​യി​ട്ടു​ണ്ട്. സി​പി​ഐ വി​ട്ട് സ​മീ​പ​കാ​ല​ത്ത് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ മ​ത്സ​രി​ക്കു​ന്ന പ​ള്ളി​ക്ക​ൽ ഡി​വി​ഷ​ൻ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. സി​പി​ഐ​യു​ടെ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ല​താ ര​മേ​ശാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു​വ​രു​ന്ന​വ​രും മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ലു​മൊ​ക്കെ സ്ഥാ​നാ​ർ​ഥി​ക​ളാ​യു​ണ്ട്.3549 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​തി​ൽ 1910 വ​നി​ത​ക​ളും 1639 പു​രു​ഷ​ന്മാരു​മാ​ണ്.

District News

പി.​സി. ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

ഈ​രാ​റ്റു​പേ​ട്ട: പി.​സി. ജോ​ര്‍​ജി​ന്‍റെ സ​ഹോ​ദ​ര​ന്‍ ചാ​ര്‍​ലി ജേ​ക്ക​ബ് പ്ലാ​ത്തോ​ട്ടം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലേ​ക്ക് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ 29-ാം വാ​ര്‍​ഡി​ല്‍ അ​രു​വി​ത്തു​റ​യി​ലാ​ണ് ചാ​ര്‍​ലി​യു​ടെ ക​ന്നി​യ​ങ്കം. തി​ട​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ റി​ട്ട. കാ​യി​ക അ​ധ്യാ​പ​ക​ന്‍, കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, വോ​ളി​ബോ​ള്‍ അ​സോ​സേ​ഷി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​രു​ന്നു.

നി​ല​വി​ല്‍ വോ​ളി​ബോ​ള്‍ ഫെ​ഡ​റ​റേ​ഷ​ന്‍ ഇ​ന്ത്യ മെം​ബ​റാ​ണ്. താ​മ​ര ചി​ഹ​ന​ത്തി​ലാ​ണ് മ​ത്സ​രം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രി​ന്‍​സ് പോ​ര്‍​ക്കാ​ട്ടി​ല്‍ ജീ​പ്പ് അ​ട​യാ​ള​ത്തി​ലും, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ജെ​യിം​സ് കു​ന്നേ​ല്‍ ര​ണ്ടി​ല ചി​ഹ്ന​ത്തി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ദേ​ഹ​ത്ത് ക​രി ഓ​യി​ൽ ഒ​ഴി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ദേ​ഹ​ത്ത് ക​രി ഓ​യി​ൽ ഒ​ഴി​ച്ച​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജോ വ​ർ​ഗീ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ്ഥാ​നാ​ർ​ഥി ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടു​പേ​ർ ക​രി ഓ​യി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞു പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത കേ​സി​ൽ പി​ടി​യി​ൽ, പോ​ലീ​സി​ന് നേ​രെ​യും ആ​ക്ര​മ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​റ​ൻ​മു​ള: പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​വി​ല​ങ്ങു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ആ​റ​ൻ​മു​ള നാ​ര​ങ്ങാ​നം വ​ലി​യ​കു​ളം സ്വ​ദേ​ശി​യാ​യ നെ​ടി​യ​മ​ഞ്ഞ​പ്ര വീ​ട്ടി​ൽ അ​ജു(20) ആ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്.

പ​ത്ത​നം​തി​ട്ട റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​റ​ൻ​മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​കേ​ഷി​നെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്.

അ​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ർ​ജു​ൻ എ​ന്ന യു​വാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന് പു​റ​കി​ലി​രു​ന്ന് അ​ജു ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​ത്.

ത​ല​യി​ൽ പ​രി​ക്കേ​റ്റ സി​പി​ഒ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ജു നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല​യി​ലെ അ​നി​യ​ന്ത്രി​ത തി​ര​ക്ക്; വ്യാ​ജ പാ​സു​മാ​യി വ​രു​ന്ന​വ​രെ ക​ട​ത്തി​വി​ട​രു​തെ​ന്ന് ഹൈ​ക്കോ​ട​തി  

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ അ​നി​യ​ന്ത്രി​ത തി​ര​ക്കി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി. വ്യാ​ജ പാ​സു​മാ​യി വ​രു​ന്ന​വ​രെ ക​ട​ത്തി​വി​ട​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബോ​ർ​ഡി​നും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലെ​ങ്കി​ൽ പ​മ്പ​യി​ൽ നി​ന്നും ആ​ളു​ക​ളെ ക​ട​ത്തി​വി​ട​രു​ത്. വെ​ർ​ച്വ​ൽ ക്യൂ ​പാ​സി​ലെ സ​മ​യം, ദി​വ​സം എ​ന്നി​വ​യും കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

മു​ൻ​കൂ​ട്ടി അ​റി​യാ​വു​ന്ന​വ​യാ​ണ് തി​ര​ക്ക് മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളെ​ന്നും അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 4000 ഭ​ക്ത​ജ​ന​ങ്ങ​ൾ വ​രെ ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

Kerala

അപകടത്തിൽപ്പെട്ടത് പകരം വന്ന ഓട്ടോ; കുട്ടികളുടെ സംസ്കാരം ഇന്ന്

കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്‌കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന്‍ (നാല്) എന്നിവരാണ് മരിച്ചത്.


ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്‍റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്‍മദന്‍റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്‍റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്‍റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്‌സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്‍റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Kerala

സ്ത്രീ​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

പ​ന്ത​ളം: സ്ത്രീ​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ​യും വൃ​ദ്ധ​മാ​താ​വി​നെ​യും മു​ന്‍ വൈ​രാ​ഗ്യ​ത്താ​ല്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട കു​ള​ന​ട മാ​ന്തു​ക മ​ല​യു​ടെ താ​ഴ​ത്തേ​തി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (41) ആ​ണ് പ​ന്ത​ളം പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി കു​ള​ന​ട അ​മ്മൂ​മ്മ​ക്കാ​വ് സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വൃ​ദ്ധ മാ​താ​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രും പ്ര​തി​യും ത​മ്മി​ല്‍ മൈ​ക്ക് സെ​റ്റി​ന്‍റെ ശ​ബ്ദ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​വും മ​റ്റും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തിന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ജി ​സ​ന്തോ​ഷ് കു​മാ​റി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ന്ത​ളം എ​സ്എ​ച്ച്ഒ ടി. ​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​വി. വി​ഷ്ണു, എ​എ​സ് ഐ ​വൈ. ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

പ​ത്ത​നം​തി​ട്ട: ക​രി​മാ​ൻ​തോ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജേ​ഷി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് രാ​ജേ​ഷ്. മ​നു​ഷ്യ​ജീ​വ​ന് ആ​പ​ത്ത് ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചെ​ന്ന് എ​ഫ്ഐ​ആ​ർ.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​രി​യാ​യ ആ​ദ്യ​ല​ക്ഷ്മി​യും നാ​ലു വ​യ​സു​കാ​ര​ൻ യ​ദു കൃ​ഷ്ണ​യും മ​രി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് യ​ദു കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വൈ​കി​ട്ട് നാ​ല​ര​യോ​ടെ ക​രി​മാ​ൻ​തോ​ട് ശ്രീ​നാ​രാ​യ​ണ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​മ്പി​നെ ക​ണ്ട് വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഏ​ഴ് കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​രു കു​ട്ടി​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ട്. കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രു കു​ട്ടി​യു​ടെ വാ​രി​യെ​ല്ല് പൊ​ട്ടി ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ക​യ​റി. ഈ ​കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രു കു​ട്ടി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യെ​ന്ന് കോ​ന്നി എം​എ​ൽ​എ പ​റ​ഞ്ഞു. ആ​ദി​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വി​ദേ​ശ​ത്തു ഉ​ള്ള പി​താ​വ് വ​ന്ന​തി​ന് ശേ​ഷം സം​സ്കാ​രം.

Kerala

കു​മ്പ​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു അ​ശോ​ക്, ജോ​ബി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്ന രേ​ഖ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് എ. ​പ​ത്മ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്ന രേ​ഖ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് മൊ​ഴി ന​ൽ​കി​.

എ​സ്ഐ​ടി അ​റ​സ്റ്റു​ചെ​യ്ത പ​ത്മ​കു​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും എ​ൻ. വാ​സു​വി​നെ​യും കു​റ്റ​പ്പെ​ടു​ത്തി മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് ബോ​ർ​ഡി​ന് കൈ​മ​റി​യ​തെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി​യി​ൽ.

എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തും ആ​റ​ന്മു​ള​യി​ലും നി​ര​വ​ധി ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത്offiമ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ്.

Kerala

ശ​ബ​രി​മ​ല​യി​ൽ ഇ​ന്നും തീ​ർ​ഥാ​ട​ക പ്ര​വാ​ഹം; പ്ര​തി​ദി​നം 75,000 പേ​ർ​ക്ക് ദ​ർ​ശ​നം

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ ഇ​ന്നും തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. ഇ​ന്ന് മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ 75,000 പേ​ർ​ക്ക് പ്ര​തി​ദി​നം അ​വ​സ​ര​മൊ​രു​ക്കും. തീ​ർ​ഥാ​ട​ക​രു​ടെ വ​ൻ തി​ര​ക്കി​നെ തു​ട​ർ​ന്ന് സ്പോ​ട്ട് ബു​ക്കിം​ഗ് തി​ങ്ക​ളാ​ഴ്ച വ​രെ 5,000 ആ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്.

12 മ​ണി​ക്കൂ​ർ വ​രെ ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ കാ​ത്തു​നി​ന്നി​രു​ന്നു. മി​നു​ട്ടി​ൽ 65 പേ​ർ വ​രെ​യാ​ണ് പ​തി​നെ​ട്ടാം​പ​ടി ക​യ​റു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 80,615 പേ​രാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി നീ​ണ്ടു നി​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​മ്പ മു​ത​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും  

 

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ വ​ൻ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. അ​യ്യ​പ്പ ഭ​ക്ത​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​മ്പ മു​ത​ൽ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം അ​യ്യ​പ്പ ഭ​ക്ത​ർ മ​ല​ച​വി​ട്ടി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ ഒ​ന്ന​ര ദി​വ​സ​ത്തി​നി​ടെ 1,63,000 ൽ ​അ​ധി​കം തീ​ർ​ഥാ​ട​ക​ർ ശ​ബ​രി​മ​ല​യി​ലെ​ത്തി. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ 10 മ​ണി​ക്കൂ​ർ വ​രെ ഭ​ക്ത​ർ​ക്ക് വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ശ​രാ​ശ​രി ആ​റ് മ​ണി​ക്കൂ​ർ‌ വ​രെ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ സ​ന്നി​ധാ​ന​ത്തെ തി​ര​ക്ക് കൂ​ടി പ​രി​ഗ​ണി​ച്ചാ​കും പ​മ്പ​യി​ൽ നി​ന്ന് തീ​ർ​ഥാ​ട​കാ​രെ ക​യ​റ്റി​വി​ടു​ക. പ്ര​തി​ദി​നം 90,000 പേ​ർ​ക്കാ​ണ് ദ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ള്ള​ത്. സ​ത്രം വ​ഴി കാ​ന​ന പാ​ത​യി​ലൂ​ടെ​യും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തീ​ർ‌​ഥാ​ട​ക​രെ ക​യ​റ്റി​വി​ടു​ന്നു​ണ്ട്.

Kerala

പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത് ഇ​ന്ന് രാ​വി​ലെ; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി

പ​ത്ത​നം​തി​ട്ട: സി​പി​ഐ വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കും. പ​ത്ത​നം​തി​ട്ട പ​ള്ളി​ക്ക​ൽ ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് ശ്രീ​നാ​ദേ​വി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി​തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ള്ളി​ക്ക​ൽ ഡി​വി​ഷ​നി​ൽ നി​ന്ന് സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ശ്രീ​നാ​ദേ​വി മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​യ ശ്രീ​നാ​ദേ​വി​യെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫും ദീ​പാ​ദാ​സ് മു​ൻ​ഷി​യും ചേ​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വം ന​ൽ​കി​യ​ത്. അ​ധി​കാ​ര​മ​ല്ല ആ​ദ​ര്‍​ശം മു​ൻ​നി​ര്‍​ത്തി​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

സി​പി​ഐ​യി​ലെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടി. അ​താ​ണ് താ​ൻ ചെ​യ്ത തെ​റ്റെ​ന്നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ​റ​ഞ്ഞു. നേ​ര​ത്തെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ശ്രീ​നാ​ദേ​വി​യെ ത​ള്ളു ന്ന ​നി​ല​പാ​ടാ​ണ് സി​പി​ഐ കൈ​ക്കൊ​ണ്ട​ത്.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഇ​ന്ന് ഹാ​ജ​രാ​കും ‌‌‌‌‌‌‌

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഇ​ന്ന് ഹാ​ജ​രാ​യേ​ക്കും. പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​ന്‍റെ അ​റ​സ്റ്റി​നെ തു​ട​ർ​ന്നാ​ണ് എ. ​പ​ത്മ​കു​മാ​റി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. അ​തേ സ​മ​യം ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച വ​രെ ത​ട​ഞ്ഞി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു​ള​ള സാ​മ്പി​ളു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ശേ​ഖ​രി​ക്കും.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും  

 

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ 31ആം ​വാ​ർ​ഡി​ൽ നി​ന്നാ​ണ് തോ​മ​സ് പി. ​ചാ​ക്കോ ജ​ന​വി​ധി തേ​ടു​ന്ന​ത്. നേ​ര​ത്തെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വാ​യി​രു​ന്നു തോ​മ​സ് പി. ​ചാ​ക്കോ. പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് വീ​ണ ജോ​ർ​ജി​ന്‍റെ എം​എ​ൽ​എ ഓ​ഫീ​സി​ൽ നി​ന്ന് തോ​മ​സ് പി. ​ചാ​ക്കോ​യെ നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

 

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് വി​ധി പ​റ​യും. പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചാ​ണ് ജ​യ​ശ്രീ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ൽ ചൊ​വ്വാ​ഴ്ച വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.

Kerala

സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; യു​വ​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. നേ​ര​ത്തെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജോ​യ​ൽ വി. ​ജോ​സി​ന്‍റെ സ​ഹാ​യി​യും സു​ഹൃ​ത്തു​മാ​യ യു​വ​തി‍​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹി​രാ​ൽ ബെ​ൻ​അ​നൂ​ജ് പ​ട്ടേ​ൽ (37) ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട സൈ​ബ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഹി​രാ​ൽ ബെ​ൻ​അ​നൂ​ജ് പ​ട്ടേ​ലി​ന്‍റെ അ​റ​സ്റ്റ്.

വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും മൊ​ബൈ​ൽ ന​മ്പ​രു​ക​ളു​ടെ ലൈ​വ് ലൊ​ക്കേ​ഷ​നു​ക​ളും കോ​ൾ ഡേ​റ്റ റി​ക്കാ​ർ​ഡു​ക​ളും ചോ​ർ​ത്തി​യെ​ടു​ത്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പാ​ണ് പ്ര​തി​ക​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Kerala

കോ​ന്നി​യി​ൽ ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: കോ​ന്നി അ​രു​വാ​പ്പു​ല​ത്ത് ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​രു​വാ​പ്പു​ലം തോ​പ്പി​ൽ മി​ച്ച​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജി (36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന ക്രെ​യി​നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ടം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​യാ​ണ് അ​പ​ക​ടം. ഓ​ടി ര​ക്ഷ​പെ​ട്ട ക്രെ​യി​ൻ ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ കാ​യി​ക​മേ​ള : വാ​ഴ​ക്കു​ളം കാ​ർ​മ​ൽ ചാ​മ്പ്യ​ന്മാ​ർ

വാ​ഴ​ക്കു​ളം: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സി​ബി​എ​സ്ഇ കാ​യി​ക മേ​ള​യി​ൽ ആ​തി​ഥേ​യ​രാ​യ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ സ്കൂ​ൾ 578 പോ​യ​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.
പു​ത്ത​ൻ​കു​രി​ശ് ബി​ടി​സി സ്കൂ​ൾ (209 പോ​യ​ന്‍റ്) ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പും ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ (174 പോ​യ​ന്‍റ്) സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പും ആ​യി. കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം ദി​വ​സം ചാ​ല​ക്കു​ടി സ്കൂ​ളു​മാ​യി മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ന് 149 പോ​യ​ന്‍റ് ല​ഭി​ച്ചു.

ഇ​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​മാ​ർ

മു​ഹ​മ്മ​ദ് സ​യാ​ൻ -അ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ ആ​ലു​വ ( കി​ഡീ​സ് ബോ​യ്സ് ), എ​സ്തേ​ർ ബി​ജോ​ഷ് - കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ഴ​ക്കു​ളം (കി​ഡീ​സ് ഗേ​ൾ​സ്), ജോ​വാ​ൻ ഡേ​വി​ഡ് പോ​ൾ -എം​ജി​എം പ​ബ്ലി​ക് സ്കൂ​ൾ ക​ണ്ട​നാ​ട് ( സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് ), അ​ർ​പ്പി​ത ര​തീ​ഷ് - ബി​ടി​സി പ​ബ്ലി​ക് സ്കൂ​ൾ പു​ത്ത​ൻ​കു​രി​ശ് (സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ്), ജോ​ർ​ജ് ജോ​സ​ഫ് - സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ചാ​ല​ക്കു​ടി(​ജൂ​ണി​യ​ർ ബോ​യ്സ്),

ഏ​യ്ഞ്ച​ൽ സാ​റ ഷാ​ജി -ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വെ​ട്ടി​ക്ക​ൽ(​ജൂ​ണി​യ​ർ ഗേ​ൾ​സ്), ഏ​ബ​ൽ റെ​ജി - കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ഴ​ക്കു​ളം ( സീ​നി​യ​ർ ബോ​യ്സ്), എ​റി​ൻ ജോ​ണി - ബി​ടി​സി പ​ബ്ലി​ക് സ്കൂ​ൾ പു​ത്ത​ൻ​കു​രി​ശ് (സീ​നി​യ​ർ ഗേ​ൾ​സ്), ത​രു​ൺ പ്ര​ശാ​ന്ത് - വി​ല്ലേ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ കു​മാ​ര​മം​ഗ​ലം ( സൂ​പ്പ​ർ സീ​നി​യ​ർ ബോ​യ്സ് ), മെ​സ്മി​ൻ മ​ത്താ​യി - സ്റ്റെ​ല്ല മാ​രീ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ൾ തി​രു​വാ​ണി​യൂ​ർ, ഐ​ശ്വ​ര്യ അ​ജി​ത് കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ഴ​ക്കു​ളം (സൂ​പ്പ​ർ സീ​നി​യ​ർ ഗേ​ൾ​സ്)

District News

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മി​നി ദി​ശ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്രോ​ജ​ക്ടു​ക​ൾ

അടൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക​രി​യ​ർ ഗൈ​ഡ​ൻ​സ് മി​നി ദി​ശയി​ൽ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ സ്റ്റാ​ർ​സ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​ർ മു​ത​ൽ സി​സി​ടി​വി ഇ​ൻ​സ്റ്റ​ലേ​ഷ​ൻവ​രെ തൊ​ഴി​ൽ രം​ഗ​ത്ത് ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ളു​മാ​യി ആ​രം​ഭി​ച്ച സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റുക​ളു​ടെ സ്റ്റാ​ളി​ൽ രാ​വി​ലെ മു​ത​ൽ കു​ട്ടി​ക​ളു​ടെ വ​ൻ തി​ര​ക്കാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​ആ​റ​ന്മു​ള വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൈ​ല​റ്റ് എ​സ്ഡി​സി​യി​ലെ കു​ട്ടി​ക​ളു​ടെ ലൈ​വ് ഡ്രോ​ൺ ഷോ, ​ ഇ​ല​ന്തൂ​ർ ഗ​വ. വി​എ​ച്ച്എ​സ്എ​സ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളു​ടെ റോ​ബോ​ട്ടി​ക് പ്രൊ​ജ​ക്ടു​ക​ൾ, ക​ല​ഞ്ഞൂ​ർ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലെ മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​ർ ടെ​ക്‌​നീ​ഷ​ൻ കോ​ഴ്സി​ലെ കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​റിം​ഗ് എ​ന്നി​വ സ്റ്റാ​ളു​ക​ളി​ൽ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യി.

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ളെക്കൂ​ടി മു​ന്നി​ൽ​ക​ണ്ട് 21.5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ആ​രം​ഭി​ച്ച എ​സ്ഡി​സി​ക​ളി​ൽ തൊ​ഴി​ൽ നൈ​പു​ണ്യം ആ​ർ​ജിക്കാ​നാ​യി അ​ത്യാ​ധു​നി​ക ലാ​ബു​ക​ൾ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

തൊ​ഴി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​ര​മു​ള്ള നാ​ഷ​ണ​ൽ സ്കി​ൽ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഫ്രെ​യിം വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ക്കു​ന്ന​ത്. ത​ങ്ങ​ൾ നേ​ടി​യ അ​റി​വു​ക​ൾ പൊ​തുജ​ന​മ​ധ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ടൂ​ർ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നുവ​രു​ന്ന മി​നി​ദി​ശ ക​രി​യ​ർ ഗൈ​ഡ​ൻ​സ് മേ​ള​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു ല​ഭി​ച്ച​ത്.

District News

ഏ​ഴം​കു​ളം ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സ​ദ​സ്

അ​ടൂ​ർ: ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സ​ദ​സ് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. ലേ​ഖ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് തു​ണ്ട​ത്തി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബേ​ബി ലീ​ന, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ ​താ​ജു​ദീ​ന്‍,

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ രാ​ധാ​മ​ണി ഹ​രി​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബാ​ബു ജോ​ണ്‍, ര​ജി​ത ജെ​യ്‌​സ​ണ്‍, എ.​എ​സ്. ഷ​മീ​ന്‍, ബീ​ന ജോ​ര്‍​ജ്, ആ​ര്‍. ശോ​ഭ, ആ​ര്‍. ജ​യ​ന്‍, ലി​ജി ഷാ​ജി, ഷീ​ജ, ഉ​ദ്യോ​ഗ​സ്ഥ​ര്‍, കു​ടും​ബ​ശ്രീ, ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പി​എം ശ്രീ ​പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ഒ​പ്പി​ട്ട സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണം: കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യി എ​തി​ർ​ത്ത പി​എം ശ്രീ ​പ​ദ്ധ​തി ഘ​ട​ക​ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പി​നെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അം​ഗീ​ക​രി​ച്ച് ഒ​പ്പി​ടാൻ കേ​ര​ള​ത്തി​ലു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ടി​നെ​പ്പോ​ലെ കേ​ന്ദ്ര​ന​യ​ത്തെ സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു പ​ക​രം കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ​യും പ​ര​മ്പ​രാ​ഗ​ത വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ​യും കാ​വി​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് വി​ട്ടു ന​ൽ​കി​യ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം സ​ർ​ക്കാ​ർ ന​ൽ​കി​യേ മ​തി​യാ​കൂ​വെ​ന്നും കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ ത​ന്നെ​യാ​ണ് പി​എം​ശ്രീ വി​ദ്യാ​ല​യ​ങ്ങളാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് വി​വി​ധ സ​ർ​ക്കാ​രു​ക​ളോ, മാ​നേ​ജ്മെ​ന്‍റു​ക​ളോ, വ്യ​ക്തി​ക​ളോ സ്ഥാ​പി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം.

പി​എം​ശ്രീ പ​ദ്ധ​തിവ​ഴി കേ​ര​ള​ത്തി​ലെ നി​ല​വി​ലെ മി​ക​ച്ച 336 വി​ദ്യാ​ല​യ​ങ്ങ​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ് ചെ​യ്ത് വീ​ണ്ടും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തു​മ്പോ​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ വി​ദ്യാ​ല​യ​ങ്ങ​ൾ, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൗ​ർ​ല​ഭ്യം കൊ​ണ്ട് പൂ​ട്ടിപ്പോകേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ് പ​ദ്ധ​തി​യി​ൽനി​ന്ന് പി​ന്മാ​റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി വി. ​ജി. കി​ഷോ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

എ​ക്‌​സൈ​സ്‌ സ്റ്റാഫ്‌ അ​സോ​. അ​വാ​ർ​ഡ്‌ വി​ത​ര​ണം

പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ്‌ എ​ക്‌​സൈ​സ്‌ സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്‌​ഇ​എ​സ്‌​എ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്‌ വി​ത​ര​ണ​വും സം​സ്ഥാ​ന ക​ലാ– കാ​യി​ക മേ​ള​യി​ൽ വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി.

പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക കെ.ജെ. ഷൈ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. കെ​എ​സ്‌​ഇ​എ​സ്‌​എ ജി​ല്ലാ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ടി.ആ​ർ. ജൂ​ലി​യ​റ്റ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ, കാ​യി​ക വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ൽ ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ്‌ ക​മ്മീ​ഷ​ണ​ർ എം. ​സൂ​ര​ജ്‌ നി​ർ​വ​ഹി​ച്ചു.

കെ​എ​സ്‌​ഇ​എ​സ്‌​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.ഡി. പ്ര​സാ​ദ്‌, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ്‌ ക​ളീ​ക്ക​ൽ, ഹ​രി​ഹ​ര​ൻ ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എ​സ്‌​ഇ​എ​സ്‌​എ ജി​ല്ലാ സെ​ക്ര​ട്ടി ഷാ​ബു തോ​മ​സ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി. ​സു​ഭാ​ഷ്‌​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

District News

പ​ത്ത​നം​തി​ട്ട​യി​ൽ മി​നി പാ​ർ​ക്ക് പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ​തി​നാ​ലാം വാ​ർ​ഡി​ൽ നി​ർ​മി​ച്ച മി​നി പാ​ർ​ക്ക്, ന​വീ​ക​രി​ച്ച അ​ങ്ക​ണ​വാ​ടി, സാം​സ്കാ​രി​ക കേ​ന്ദ്രം, മ​ണ്ണു​ങ്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അ​നു​ബ​ന്ധ​മാ​യി നി​ർ​മി​ച്ച വാ​ട്ട​ർ ഫി​ൽ​റ്റ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ. അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ആ​മി​ന ഹൈ​ദ​രാ​ലി, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി.കെ. അ​നീ​ഷ്, കൗ​ൺ​സി​ല​ർ വി​മ​ല ശി​വ​ൻ, പൊ​തു​പ്ര​വ​ർ​ത്ത​കൻ കെ.ആ​ർ. അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

സീ​ത​ത്തോ​ട്–​നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ളപ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ

ശ​ബ​രി​മ​ല​യി​ൽ ഇ​നി പൂ​ർ​ണ​തോ​തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം

 

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് – നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ൽ ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ്പ​ന്ത​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ‌ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി വീ​ണാ ജോ​ർ​ജ്, നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ന്‍റോ ആ​ന്‍റണി എം​പി, കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ‍​ർ പ​ങ്കെ​ടു​ക്കും. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ന​ട​തു​റ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി മു​ഖേ​ന ന​ട​ന്നുവ​ന്നി​രു​ന്ന കു​ടി​വെ​ള്ളവി​ത​ര​ണ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.

ചെ​ല​വ് 84.38 കോ​ടി

ശ​ബ​രി​മ​ല നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പിനും സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​പ്പ​ള്ളി, ളാ​ഹ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി, 120 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യി​ൽ, 84.38 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ച്ചി​രു​ന്ന സീ​ത​ത്തോ​ട്, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും കു​ടി​വെ​ള്ള​ത്തി​നാ​യി കാ​ട്ടാ​രു​വി​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ച്ചി​രു​ന്ന അ​ട്ട​ത്തോ​ട്, ളാ​ഹ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ്ഥി​ര​മാ​യ ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യും.13 ദ​ശ​ല​ക്ഷം ലി​റ്റ​ർ പ്ര​തി​ദി​ന​ശേ​ഷി​യു​ള്ള ആ​ധു​നി​ക ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല, ഒ​മ്പതു മീ​റ്റ​ർ വ്യാ​സ​മു​ള്ള കി​ണ​ർ, 20 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി​ക​ൾ, 22.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പ​മ്പിം​ഗ് ലൈ​ൻ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.

വെ​ള്ളം സീ​ത​ത്തോ​ട്ടി​ൽനി​ന്ന്

സീ​ത​ത്തോ​ട്ടി​ൽ ക​ക്കാ​ട്ടാ​റ്റി​ൽനി​ന്നാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ച്ച് ത​ത്ത​ക്കാ​മ​ണ്ണി​ലെ​യും പ്ലാ​പ്പ​ള്ളിയി​ലെ​യും പ​ന്പ് ഹൗ​സു​ക​ളി​ലെ ടാ​ങ്കു​ക​ളി​ൽ എ​ത്തി​ക്കും. അ​വി​ടെ​നി​ന്നാ​ണ് നി​ല​യ്ക്ക​ലി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ക​ക്കാ​ട്ടാ​റ്റി​ൽ നി​ന്നും നി​ല​യ്ക്ക​ൽ വ​രെ 26 കി​ലോ​മീ​റ്റ​റി​ലാ​ണ് പൈ​പ്പ് ലൈ​ൻ വ​ലി​ച്ചി​രി​ക്കു​ന്ന​ത്. സീ​ത​ത്തോ​ട്, തു​ലാ​പ്പ​ള്ളി, പ്ലാ​പ്പ​ള്ളി, അ​ട്ട​ത്തോ​ട്, നി​ല​യ്ക്ക​ൽ, ളാ​ഹ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി​യി​ൽനി​ന്നു​ള്ള വെ​ള്ളം ന​ൽ​കാ​നാ​കും. 4500 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ന​കാ​ല​ത്തു മാ​ത്ര​മ​ല്ല, മാ​സ​പൂ​ജ​യ്ക്കും മ​റ്റു​ള്ള സ​മ​യ​ങ്ങ​ളി​ലും മു​ട​ങ്ങാ​തെ ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​കു​ക​യും ചെ​യ്യും.

2016ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി

2016ലാ​ണ് നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. അ​തി​നു​ശേ​ഷ​മു​ള്ള ഓ​രോ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം തു​ട​ങ്ങു​ന്പോ​ഴും പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ആ​ദ്യ​ത്തെ ക​രാ​റു​കാ​ര​ൻ പ​ദ്ധ​തിത​ന്നെ ഉ​പേ​ക്ഷി​ച്ചുപോ​യ​തോ​ടെ മെ​ല്ല​പ്പോ​ക്ക് തു​ട​ങ്ങി. ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ചെ​ന്നാ​യ​തോ​ടെ ടെ​ർ​മി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ത്തി പു​തി​യ ക​രാ​ർ ന​ൽ​കി. ആ​ദ്യം പ​ണി ഏ​റ്റെ​ടു​ത്ത​യാ​ളെ ക​രി​ന്പ​ട്ടി​ക​യി​ലും പെ​ടു​ത്തി.

സീ​ത​ത്തോ​ട്ടി​ൽനി​ന്നു വ​ന​മേ​ഖ​ല​യി​ലൂ​ടെ വേ​ണം പൈ​പ്പ് ലൈ​ൻ പോ​കേ​ണ്ട​തെ​ന്ന​തും ത​ട​സ​മാ​യി. അ​നു​മ​തി​ക​ൾ ല​ഭി​ച്ച് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പി​ന്നെ​യും സ​മ​യം വേ​ണ്ടി​വ​ന്നു. കോ​യ​ന്പ​ത്തൂ​ർ കേ​ന്ദ്ര​മാ​ക്കി​യ ആ​ർ​പി​പി ക​ന്പ​നി​യാ​ണ് ഒ​ടു​വി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പമ്പ​യി​ൽനി​ന്നും ടാ​ങ്ക​റു​ക​ളി​ലാ​ണ് നി​ല​വി​ൽ നി​ല​യ്ക്ക​ലി​ൽ വെ​ള്ളം എ​ത്തി​ച്ചു​വ​ന്ന​ത്. തീ​ർ​ഥാ​ട​ന​കാ​ല​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ചുവ​ന്ന​ത്.

District News

കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് ഗാ​യ​ത്രി സ്‌​കൂ​ളി​ൽ കൊ​ടി​യേ​റി

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 33 സ്‌​കൂ​ളു​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ കൊ​ല്ലം സ​ഹോ​ദ​യാ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് കാ​യം​കു​ളം ഗാ​യ​ത്രി സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ സ​ഹോ​ദ​യാ പ്ര​സി​ഡ​ന്‍റ് ഫാ.​ ഡോ.​ ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ കൊ​ടി​യേ​റ്റി. നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി 141 ഇ​ന​ങ്ങ​ളി​ൽ 33 സ്‌​കൂ​ളു​ക​ളി​ൽനി​ന്നാ​യി 2500 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗാ​യ​ത്രി സ്കൂ​ൾ ചെ​യ​ർ​മാ​ൻ സി. ​ഷാ​ജി, ട്ര​ഷ​റാ​ർ ഫാ.​ അ​രു​ൺ ഏ​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ലീ​നാ ശ​ങ്ക​ർ, സ​ഹോ​ദ​യ മു​ൻ പ്ര​സി​ഡ​ന്‍റ് ഫാ.​ ബോ​വ​സ് മാ​ത്യു, ക​ൺ​വീ​ന​ർ ആ​ഷ്നാ രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷീ​ജ പി. ​നാ​യ​ർ, ഫാ.​ ജേ​ക്ക​ബ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ന്പ​തു വേ​ദി​ക​ളി​ലാ​യി 141 ഇ​ന മ​ൽ​സ​ര​ങ്ങ​ൾ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഒ​ന്നാം വേ​ദി​യി​ൽ ദേ​ശ​ഭ​ക്തി​ഗാ​നം, സം​ഘ​ഗാ​നം, ഇം​ഗ്ലീ​ഷ് നാ​ട​കം, ഒ​പ്പ​ന, ദ​ഫ്‌​മു​ട്ട്, കോ​ൽ​ക​ളി എ​ന്നി​വ​യും ര​ണ്ടാം​വേ‌​ദി യി​ൽ ഇം​ഗ്ലീ​ഷ് പ​ദ്യം ചൊ​ല്ല​ൽ, മൂ​ന്നാം​വേ​ദി​യി​ൽ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക്, ഫ്ളൂ​ട്ട് എ​ന്നി​വ​യും, നാ​ലാം വേ​ദി​യി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ഭ​ര​ത​നാ​ട്യ​മ​ത്സ​ര​വും മ​റ്റു വി​വി​ധ വേ​ദി​ക​ളി​ൽ കു​ച്ചു​പ്പു​ടി, മോ​ഹി​നി​യാ​ട്ടം, ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗ്, മ​ല​യാ​ളം പ​ദ്യംചൊ​ല്ല​ൽ, മി​മി​ക്രി,

മോ​ണോ​ ആ​ക്ട്, ഹി​ന്ദി പ​ദ്യംചൊ​ല്ല​ൽ എ​ന്നി​വയും ന​ട​ക്കും.ര​ണ്ടാം ദി​വ​സ​ത്തെ ക​ലാമ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം സ​ര​യു നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഒ​ന്പ​തു വേ​ദി​ക​ളി​ലാ​യി സം​ഘ​നൃ​ത്തം, മാ​ർ​ഗം​ക​ളി, തി​രു​വാ​തി​ര, നാ​ടോടി​നൃ​ത്തം, മാ​പ്പി​ള​പ്പാ​ട്ട് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മ​ത്സ​രവി​ജ​യി​ക​ൾക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും യു. ​പ്ര​തി​ഭ എം​എ​ൽ​എ സ​മ്മാ​നി​ക്കും.

ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രെ കോ​ട്ട​യ​ത്ത് ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

District News

ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം

തി​രു​വ​ല്ല: ഓ​ത​റ പ​ഴ​യ​കാ​വി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പു​തു​ക്കു​ള​ങ്ങ​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് മ​നു​ഷ്യ​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ല​യോ​ട്ടി അ​ട​ക്ക​മു​ള്ള​ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സ​മീ​പ​വാ​സി​യാ​യ 59 കാ​ര​നെ അ​ടു​ത്തി​ടെ കാ​ണാ​താ​യി​രു​ന്നു. ഇ​യാ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കു​ ശേ​ഷ​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ തെ​രു​വി​ൽ ത​ട​യും: കെ​എ​സ്‌യു

പ​ത്ത​നം​തി​ട്ട: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ സി​പി​എം, ബി​ജെ​പി ഡീ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കെ​എ​സ്‌യു. ​നാ​ളെ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് കെ​എ​സ്‌യു ​നെ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

നാ​ളെ സ്പീ​ക്ക് അ​പ്പ് കാ​മ്പ​യ്നും, ചൊ​വ്വാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ലത​ല​ങ്ങ​ളി​ൽ സ്റ്റു​ഡ​ൻ​സ് വാ​ക്ക് പ​രി​പാ​ടി​യും ബു​ധ​നാ​ഴ്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് 1000 വി​ദ്യാ​ർ​ഥി​ക​ളെ അ​ണി നി​ർ​ത്തി ലോം​ഗ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കാ​ൻ മാ​ര​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ തീ​രു​മി​ന​മാ​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ അ​ജ​ണ്ട​ക​ളെ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി പി​എം ശ്രീ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ന്‍റെ മേ​ഖ​ല​യെ ആ​ർ​എ​സ്എ​സി​നു തീ​റെ​ഴു​തി​യ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് എ​ൻ​എ​സ്‌യു -​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​ലേ​ഖ ബൂ​സ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം.​ജെ.​ യ​ദു​കൃ​ഷ്ണ​ൻ, അ​രു​ൺ രാ​ജേ​ന്ദ്ര​ൻ, ആ​ൻ​ സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഷ​മാ​സ്,സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up