x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫി​ന്‍റെ മധ്യമേഖല ജാ​ഥ ഇന്നു പത്തനംതിട്ടയിൽ തു​ട​ങ്ങും; ജോ​സ് കെ. ​മാ​ണി ന​യി​ക്കും


Published: February 6, 2026 07:29 AM IST | Updated: February 6, 2026 10:01 AM IST

പ​ത്ത​നം​തി​ട്ട: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ മ​ധ്യ​മേ​ഖ​ലാ ജാ​ഥ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും പ്ര​യാ​ണം ആ​രം​ഭി​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ൻ.

പ​ത്ത​നം​തി​ട്ട പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വെ​ച്ച് ഇ​ന്ന് രാ​വി​ലെ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. പ​ത്ത​നം​തി​ട്ട മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന - ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ജ​ന​വി​കാ​രം രൂ​പ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ജാ​ഥ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, വി.​എ​ൻ. വാ​സ​വ​ൻ, ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ്, സി​പി​എം നേ​താ​ക്ക​ളാ​യ കെ.​കെ. ശൈ​ല​ജ, പി.​കെ. ബി​ജു, സി​പി​ഐ നേ​താ​വ് പി.​പി. സു​നീ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ജാ​ഥ​യി​ൽ ഉ​ട​നീ​ളം പ​ങ്കെ​ടു​ക്കും.

ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി 13ന് ​ആ​റ​ന്മു​ള​യി​ലാ​ണ് മ​ധ്യ​മേ​ഖ​ലാ ജാ​ഥ സ​മാ​പി​ക്കു​ന്ന​ത്. ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ വി​വി​ധ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ജാ​ഥ മു​ന്നോ​ട്ട് നീ​ങ്ങും. നാ​ളെ ച​ങ്ങ​നാ​ശേ​രി​യി​ലും തി​രു​ന​ക്ക​ര​യി​ലും ജാ​ഥ​യ്ക്ക് വ​ൻ സ്വീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജോ​സ് കെ. ​മാ​ണി മു​ന്ന​ണി മാ​റു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം നേ​രി​ട്ട് ജാ​ഥാ ക്യാ​പ്റ്റ​നാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. എ​ൽ​ഡി​എ​ഫ് ഐ​ക്യം ഉ​റ​പ്പി​ക്കാ​നും മ​ധ്യ​കേ​ര​ള​ത്തി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നും ഈ ​യാ​ത്ര​യി​ലൂ​ടെ പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്നു.

 

Tags : Jose K Mani LDF's pro-development march Pathanamthitta

Recent News

Up