തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരായേക്കും. പത്മകുമാറിന്റെ അറസ്റ്റ് ഉടൻ നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റിനെ തുടർന്നാണ് എ. പത്മകുമാറിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. അതേ സമയം ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി ചൊവ്വാഴ്ച വരെ തടഞ്ഞിട്ടുണ്ട്.
ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുളള സാമ്പിളുകൾ അന്വേഷണ സംഘം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശേഖരിക്കും.
Tags : sabarimala pathanamthitta SIT kerala police