Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala

സു​പ്രീം​കോ​ട​തി​യു​ടെ ചോ​ദ്യം സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ എ​ന്തെ​ങ്കി​ലും ഇ​നി ബാ​ക്കി​യു​ണ്ടോ​യെ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ശ​ബ​രി​മ​ല​ക്കൊ​ള്ള ന​ട​ന്ന് അ​ഞ്ച​ര​മാ​സ​മാ​യി​ട്ടും പി​ന്നി​ലാ​രാ​ണെ​ന്നു ക​ണ്ടു​പി​ടി​ക്കാ​ൻ എ​സ്ഐ​ടി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ശ​ബ​രി​മ​ല​പോ​ലു​ള്ള ഒ​രു പു​ണ്യ​സ്ഥ​ല​ത്തു​നി​ന്നു നാ​ല​ര​കി​ലോ സ്വ​ർ​ണം ക​ട്ടു​കൊ​ണ്ടു​പോ​യി അ​ഞ്ച​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് ഇ​തൊ​രു വീ​ഴ്ച​യാ​ണെ​ന്നാ​ണ്.

എം.​വി. ഗോ​വി​ന്ദ​ൻ പ​റ​യു​ന്ന​തു ശ​ബ​രി​മ​ല വി​ഷ​യ​മൊ​ക്കെ ക​ഴി​ഞ്ഞ​ല്ലോ എ​ന്നാ​ണ്. കേ​ര​ള​ത്തി​ൽ മാ​റി​മാ​റി ഭ​രി​ച്ച കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ശ​ബ​രി​മ​ല, ഗു​രു​വാ​യൂ​ർ അ​ട​ക്ക​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്ന് എ​ത്ര സ്വ​ർ​ണ​വും എ​ത്ര ഭൂ​മി​യും കൊ​ള്ള​യ​ടി​ച്ചു​വെ​ന്നു സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് അ​റി​യ​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

ശബരിമല കൊടിമര പ്രതിഷ്ഠ: വിജിലൻസ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ പു​തി​യ കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ല്‍ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്താ​ന്‍ വി​ജി​ല​ന്‍​സ് സം​ഘം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കൊ​ടി​മ​ര നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ചെ​യ്ത​വ​രി​ല്‍ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ വി​ജി​ല​ന്‍​സ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

സ്വ​ര്‍​ണം സം​ഭാ​വ​ന ന​ല്‍​കി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ സു​രേ​ഷ് ഗോ​പി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ് സി​നി​മാ താ​ര​ങ്ങ​ളോ​ടും കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ന​ല്‍​കാ​ന്‍ താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് കു​മാ​ര്‍, ഷാ​ജി കൈ​ലാ​സ്, ര​ണ്‍​ജി പ​ണി​ക്ക​ര്‍ ഉ​ള്‍​പ്പെ​ടെ 27 പേ​രാ​ണ് കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന​യാ​യി ദേ​വ​സ്വം ബോ​ര്‍​ഡി​ന് ന​ല്‍​കി​യി​രു​ന്നു. ബോ​ര്‍​ഡി​ന് ല​ഭി​ച്ച സ്വ​ര്‍​ണ​ത്തി​ന്‍റെ​യും കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യ്ക്ക് ഉ​പ​യോ​ഗി​ച്ച സ്വ​ര്‍​ണ​ത്തി​ന്‍റെ​യും ക​ണ​ക്ക് ഒ​ത്തു​നോ​ക്കു​ന്ന​തി​നാ​ണ് വി​ജി​ല​ന്‍​സ് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യം ദു​രീ​ക​രി​ക്കാ​നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി.

Kerala

ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.

അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.

മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

തുടർന്ന്, പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം തു​ട​ർന്നു. ശ​ര​ണം വി​ളി​ക​ളോ​ടെ​യും സ്വ​ര്‍​ണം ക​ട്ട​താ​ര​പ്പ എ​ന്ന പാ​ര​ഡി​ഗാ​നം പാ​ടി​യു​മാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സ​ഭാ സ​മ്മേ​ള​നം ഗി​ല്ല​റ്റി​ന്‍ ചെ​യ്ത് ചൊവ്വാഴ്ച അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. കു​ടു​ത​ല്‍ ബി​ല്ലു​ക​ളും ന​ട​പ​ടി​ക​ളും ചൊവ്വാഴ്ചത്തെ സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കും.

Kerala

ശബരിമല കൊടിമര നിർമാണം: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് പ്രത്യേകസംഘമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.

ഞായറാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി സംഭാവന നൽകിയ സ്വർണത്തിന്‍റെ അളവ് ഉൾപ്പെടെ മൊഴി നൽകിയതായാണ് വിവരം.

കൊടിമര നവീകരണത്തിനായി 27 പേർ സ്വർണം നൽകിയതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഇവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. അതിന് പുറമെ മറ്റ് ചിലരും സ്വർണം നൽകിയെങ്കിലും അവരുടെ വിവരങ്ങൾ വ്യക്തമല്ല.

കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവരിൽനിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിരുന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര​മെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര​മാ​ണെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത​താ​ണ് അ​റ​സ്റ്റി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ലാ​ണ് ത​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യ ഉ​ത്ത​ര​വി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ത​ന്ത്രി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​പ്പോ​ഴു​ള്ള ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വാ​ദ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ കു​രു​ക്കു​ക​യാ​ണ്."​യു​വ​തീ പ്ര​വേ​ശ​ന സ​മ​യ​ത്ത് ആ​ചാ​ര ലം​ഘ​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ക്കു​ക​യും അ​തി​നെ എ​തി​ർ​ക്കു​ക​യും ചെ​യ്ത​താ​ണ് അ​റ​സ്റ്റി​ന് പി​ന്നി​ലെ കാ​ര​ണം. സ​ന്നി​ധാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ന്നോ​ട് പ്ര​തി​കാ​ര​മാ​ണ്.'-​ത​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ ക​ക്ഷി​യി​ലെ ഉ​ന്ന​ത​ർ​ക്കും ത​ന്നോ​ട് രോ​ഷ​മാ​ണ്. ഭ​ര​ണ ക​ക്ഷി നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ന്ത്രി​ക്കും സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ണ്ടെ​ന്ന് വ​രു​ത്താ​ൻ ക​ഥ മെ​ന​യു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ജാ​മ്യ ഹ​ർ​ജി​യി​ലെ ത​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ത​ന്ത്രി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ്വാ​ഭാ​വി​ക ജാ​മ്യ​മ​ല്ല ത​ന്ത്രി​ക്ക് ല​ഭി​ച്ച​ത്. ഇ​ത് എ​സ്ഐ​ടി​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. ത​ന്ത്രി​ക്ക് താ​ന്ത്രി​ക​പ​ര​മാ​യ അ​ധി​കാ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത് എ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ഥ​മ​ദൃ​ഷ്ടി​യാ​ൽ ത​ന്ത്രി​ക്ക് ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ ഈ ​ഘ​ട്ട​ത്തി​ൽ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നാ​ണ് കോ​ട​തി വി​ല​യി​രു​ത്ത​ൽ. ത​ന്ത്രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

ദ്വാരപാലക പാളികൾ പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല: എസ്. ജയശ്രീ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ്. ജയശ്രീ സുപ്രീം കോടതിയിൽ പുതിയ സത്യവാംഗ്‌മൂലം ഫയൽ ചെയ്തു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സത്യവാംഗ്‌മൂലത്തിൽ പറയുന്നത്.

തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയത്. ദേവസ്വം ബോർഡിന്‍റെ മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ല. ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. നടപടികൾ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാംഗ്‌മൂലത്തിൽ പറയുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയാണ് എസ്. ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.

നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർനി​ർ​മാ​ണം; 29 പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ ക​ണ​ക്കി​ല്ലാതെ ദേ​വ​സ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല കൊ​​​ടി​​​മ​​​ര പു​​​ന​​​ർനി​​​ർ​​​മാ​​​ണ​​​ത്തി​​​നു ശേ​​​ഷം ബാ​​​ക്കി വ​​​ന്ന 29 പ​​​വ​​​നോ​​​ളം സ്വ​​​ർ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ​​​ക്ക് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മി​​​ല്ലെ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ലു​​​ക​​​ൾ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും ബാ​​​ക്കി വ​​​ന്ന സ്വ​​​ർ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം. സ്വ​​​ർ​​​ണ​​​ക്കൊ​​​ടി​​​മ​​​ര നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ദ്യ ക്ര​​​മ​​​ക്കേ​​​ടാ​​​ണ് വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കൊ​​​ടി​​​മ​​​ര പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ​​​യ്ക്കാ​​​യി 9.57 കി​​​ലോ സ്വ​​​ർ​​​ണ​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ അ​​​ട​​​ക്കം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽ 9.34 കി​​​ലോ സ്വ​​​ർ​​​ണം കൊ​​​ടി​​​മ​​​ര പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ​​​യ്ക്കാ​​​യി വേ​​​ണ്ടി​​​വ​​​ന്നു. ബാ​​​ക്കി വ​​​ന്ന 29 പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മി​​​ല്ലാ​​​ത്ത​​​ത്.

കൊ​​​ടി​​​മ​​​ര നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം 29 പ​​​വ​​​ൻ സ്വ​​​ർ​​​ണം ബാ​​​ക്കി വ​​​ന്നി​​​രു​​​ന്ന​​​താ​​​യി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദേ​​​വ​​​സ്വം ഓ​​​ഫീ​​​സി​​​ലെ കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർനി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ അ​​​ന​​​ന്ത​​​ൻ ആ​​​ചാ​​​രി​​​യി​​​ൽനി​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് മൊ​​​ഴി​​​യെ​​​ടു​​​ത്തു. ചെ​​​ന്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള നി​​​ർ​​​മാ​​​ണപ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യി ചെ​​​യ്ത​​​തെ​​​ന്ന് അ​​​ന​​​ന്ത​​​ൻ ആ​​​ചാ​​​രി മൊ​​​ഴി ന​​​ൽ​​​കി.

തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ലെ സൂ​​​പ്ര​​​ണ്ടി​​​ന്‍റെ​​​യും മൊ​​​ഴി വി​​​ജി​​​ല​​​ൻ​​​സ് ശേ​​​ഖ​​​രി​​​ച്ചു. സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി കൊ​​​ടി​​​മ​​​രം അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; അ​ന്തി​മ റി​പ്പോ​ര്‍​ട്ട് മാ​ര്‍​ച്ച് 31നു​ള്ളി​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മാ​ര്‍​ച്ച് 31നു​ള്ളി​ൽ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ. സ്വ​ര്‍​ണ​പ്പാ​ളി സാ​മ്പി​ളു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ൽ ന​ട​ക്കും.

ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ്വ​ര്‍​ണ​പ്പാ​ളി​ക​ളു​ടെ 36 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​സ്ഐ​ടി ശേ​ഖ​രി​ച്ച​ത്. സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന് ലാ​ബ് അ​റി​യി​ച്ച​താ​യും എ​സ്ഐ​ടി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ജം​ഷ​ഡ്പൂ​രി​ലെ നാ​ഷ​ണ​ൽ മെ​റ്റ​ല​ര്‍​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ക. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.

കേ​സി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് തെ​ളി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ ര​ണ്ട് കേ​സു​ക​ളി​ലും ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും ശ്രീ​കോ​വി​ലി​ന് പു​റ​ത്തു​ള്ള വ​സ്തു​ക്ക​ളി​ൽ ത​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്ത്രി ജാ​മ്യം നേ​ടി ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

 

 

Kerala

രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​ത് തെ​റ്റാ​യ ന​ട​പ​ടി: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

മ​ല​പ്പു​റം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് രാ​ത്രി ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

കാ​ട്ടി​ലാ​ണോ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. പ​ണം ഇ​ല്ലെ​ങ്കി​ൽ പോ​ലും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഗ​ണേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ണ്ട​ക്ട​ർ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​ഞ്ഞാ​ൽ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​മ്പ​യി​ൽ​നി​ന്നു നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രെ​യാ​ണ് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റം വ​ന​മേ​ഖ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​രെ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. പ​മ്പ - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Kerala

എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ വി​വാ​ദ​മാ​യ ക​ട്ടി​ള​പ്പാ​ളി അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ൽ റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്മ​കു​മാ​ർ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് പ​ത്മ​കു​മാ​റി​ന് ജാ​മ്യ​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചാ​ലും പ​ത്മ​കു​മാ​റി​ന് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല. 'ദ്വാ​ര​പാ​ല​ക ശി​ൽ​പ' നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കൂ​ടി പ്ര​തി​യാ​യ​തി​നാ​ൽ അ​ദ്ദേ​ഹം ജ​യി​ലി​ൽ ത​ന്നെ തു​ട​രും. ദ്വാ​ര​പാ​ല​ക കേ​സി​ലും 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജാ​മ്യ​ത്തി​നാ​യി നീ​ക്കം ന​ട​ത്താ​നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

കേ​സി​ൽ ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യ ആ​റ് പ്ര​തി​ക​ളി​ൽ നാ​ല് പേ​ർ​ക്കും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യും മു​ൻ ബോ​ർ​ഡ് അം​ഗ​വു​മാ​യ കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ര​ണ്ട് ജാ​മ്യ​ഹ​ർ​ജി​ക​ൾ ഈ ​മാ​സം 23-ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. മോ​ശം ആ​രോ​ഗ്യ​നി​ല ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത്.

 

 

 

 

 

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ വ​ന​ത്തി​ൽ ഇ​റ​ക്കി​വി​ട്ട സം​ഭ​വം; ഡ്രൈ​വ​റെ പി​രി​ച്ചു​വി​ടാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ യാ​ത്ര ചെ​യ്ത ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന പ​രാ​തി​യി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. വ​യോ​ധി​ക​രും കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്ന13 അം​ഗ സം​ഘ​ത്തി​നാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ബ​സ് ഡ്രൈ​വ​റെ പി​രി​ച്ചു​വി​ടാ​നും, ക​ണ്ട​ക്ട​റെ സ്ഥ​ലം മാ​റ്റാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പൂ​വാ​റി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട്ടേ​യ്ക്കാ​ണ് ക​ണ്ട​ക്ട​റെ സ്ഥ​ലം​മാ​റ്റി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പ​രാ​തി​യ്ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​മ്പ​യി​ൽ നി​ന്നും നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രെ​യാ​ണ് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. നി​ല​യ്ക്ക​ൽ സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക‍​യ​റാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള വ​ന​മേ​ഖ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​രെ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ  വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

ഏ​റെ നേ​രം വ​ന​മേ​ഖ​ല​യി​ൽ കാ​ത്തു​നി​ന്ന​ശേ​ഷം മ​റ്റൊ​രു വാ​ഹ​നം വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് സം​ഘ​ത്തി​ന് വീ​ണ്ടും യാ​ത്ര തു​ട​രാ​നാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പോ​റ്റി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്ലെ​ന്ന് ജ​യ​റാം 

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് ജ​യ​റാം. ചൊ​വ്വാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി ജ​യ​റാം മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പോ​റ്റി​യു​മാ​യി ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​യ​റാം ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കി. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ൽ ജ​യ​റാ​മി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. 

ത​നി​ക്ക​റി​യു​ന്ന​ത് എ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​താ​യി ജ​യ​റാം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. വീ​ട്ടി​ൽ ന​ട​ത്തി​യ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​യ​റാം അ​റി​യി​ച്ചു.

പൂ​ജ ന​ട​ത്തി​യ​വ​ർ​ക്ക് ചെ​റി​യൊ​രു തു​ക ദ​ക്ഷി​ണ മാ​ത്ര​മാ​ണ് താ​ൻ ന​ൽ​കി​യ​തെ​ന്നും ജ​യ​റാം മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ന​ട​ത്തി​യ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ളും ജ​യ​റാം അ​ന്വേ​ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. 

Kerala

ദേ​വ​സ്വം ബോ​ര്‍​ഡ് സ​ത്യ​വാ​ങ്മൂ​ലം ദു​ര്‍​ബ​ലം: രാ​ഹു​ല്‍ ഈ​ശ്വ​ര്‍

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി​യി​ലെ ശ​ബ​രി​മ​ല കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കി​യി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ദു​ര്‍​ബ​ല​മെ​ന്ന് രാ​ഹു​ല്‍ ഈ​ശ്വ​ര്‍. ദേ​വ​സ്വം ബോ​ര്‍​ഡും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ശ​ക്ത​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 സു​പ്രീം​കോ​ട​തി​യു​ടെ ഒ​ന്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന ശ​ബ​രി​മ​ല വി​ശ്വാ​സ സം​ബ​ന്ധ​മാ​യ കേ​സ് ഇ​ന്ത്യ​ന്‍ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റും. ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍, പാ​ഴ്‌​സി അ​ട​ക്ക​മു​ള്ള വി​ശ്വാ​സ​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​കും. മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പു​ത​ന്നെ ഈ ​കേ​സി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല: സ​മ​ചി​ത്ത​ത​യോ​ടെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ബി​ന്ദു 

തൃ​ശൂ​ർ: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സ​മ​ചി​ത്ത​ത​യോ​ടെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച​ല്ല സു​പ്രീം​കോ​ട​തി വി​ധി​പ​റ​യു​ന്ന​ത്. സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത് ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​യ​ല്ല.

ക​ലാ​പ​മോ ത​ങ്ങ​ൾ​ക്ക​നു​കൂ​ല സാ​ഹ​ച​ര്യ​മോ ല​ക്ഷ്യ​മി​ട്ടു നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​ന്ന​ത്തെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഇ​ക്കാ​ര്യം കൈ​കാ​ര്യം ചെ​യ്യ​ണം. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ വി​വാ​ദ​മാ​ക്കു​ന്ന​തു നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണ്.

നി​ഷ്ക​ള​ങ്ക​രാ​യ പ​ല​രും ഇ​തി​ൽ വീ​ണു​പോ​കു​ന്നു. കൂ​ട്ടാ​യി ഉ​രു​ത്തി​രി​യു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളേ സ​ർ​ക്കാ​രി​നു പ​റ​യാ​ൻ ക​ഴി​യൂ. ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ്രേം​കു​മാ​റി​ന് ഇ​നി​യും നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യും. യു​ഡി​എ​ഫ് ത​ക​ർ​ന്ന പാ​ള​യ​മാ​ണ്.

പ്ര​സം​ഗ​പീ​ഠ​ത്തി​നു പി​ന്നി​ൽ ന​ട​ന്ന അ​ടി നാം ​ക​ണ്ട​താ​ണ്. എ​ത്ര ജീ​ർ​ണി​ച്ച സാം​സ്കാ​രി​ക സാ​ഹ​ച​ര്യ​മാ​ണ് അ​വ​ർ ഉ​ണ്ടാ​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രേ വ​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു. ഇ​വ​ർ​ക്കൊ​പ്പം പോ​കു​ന്ന​താ​ണോ ന​ല്ല​തെ​ന്നു പ്രേം​കു​മാ​ർ ചി​ന്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  

Kerala

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം; സ​ത്യ​വാ​ങ്മൂ​ലം മാ​റ്റി​ക്കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​സം​ര​ക്ഷ​ണ​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു സു​പ്രീം​കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി. സ​ർ​ക്കാ​ർ മു​ന്പു കൊ​ടു​ത്തി​രി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം മാ​റ്റി​ക്കൊ​ടു​ക്കാ​ൻ ത​യാ​റാ​ക​ണം.

ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ൾ ധ്വം​സി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ആ​ചാ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി സ​മ​രം ചെ​യ്ത ഭ​ക്ത​ർ​ക്കെ​തി​രേ എ​ടു​ത്ത ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം-​കോ​ണ്‍​ഗ്ര​സ് കു​റു​വാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ്വ​ർ​ണ​ക്കൊ​ള്ള സി​ബി​ഐ​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. 
ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി യോ​ഗ​ത്തി​ൽ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളെ​പ്പ​റ്റി​യും ച​ർ​ച്ച ന​ട​ന്നു. പ​തി​നാ​ലു ജി​ല്ല​ക​ളി​ലും ര​ണ്ടു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ നേ​രി​ട്ടെ​ത്തി 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും അ​ഭി​പ്രാ​യം ശേ​ഖ​രി​ച്ചി​രു​ന്നു.

ആ ​അ​ഭി​പ്രാ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി​ക്കു കൈ​മാ​റു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. സം​സ്ഥാ​ന ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ൾ കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡി​ന് അ​യ​യ്ക്കാ​ൻ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. 

Kerala

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യം; സ​മ​ചി​ത്ത​ത​യോ​ടെ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു

തൃ​ശൂ​ർ: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സ​മ​ചി​ത്ത​ത​യോ​ടെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു. സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച​ല്ല സു​പ്രീം കോ​ട​തി വി​ധി പ​റ​യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

"സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത് ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​യ​ല്ല. ക​ലാ​പ​മോ ത​ങ്ങ​ൾ​ക്ക​നു​കൂ​ല സാ​ഹ​ച​ര്യ​മോ ല​ക്ഷ്യ​മി​ട്ടു നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​ന്ന​ത്തെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഇ​ക്കാ​ര്യം കൈ​കാ​ര്യം ചെ​യ്യ​ണം.'-​ബി​ന്ദു പ​റ​ഞ്ഞു.

"ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ വി​വാ​ദ​മാ​ക്കു​ന്ന​ത് നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണ്. നി​ഷ്ക​ള​ങ്ക​രാ​യ പ​ല​രും ഇ​തി​ൽ വീ​ണു പോ​കു​ന്നു. കൂ​ട്ടാ​യി ഉ​രു​ത്തി​രി​യു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളേ സ​ർ​ക്കാ​രി​നു പ​റ​യാ​ൻ ക​ഴി​യൂ.'-​ബി​ന്ദു വ്യ​ക്ത​മാ​ക്കി.

പ്രേം ​കു​മാ​ർ വി​ഷ​യ​ത്തി​ലും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ്രേം ​കു​മാ​റി​ന് ഇ​നി​യും നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യും. യു​ഡി​എ​ഫ് ത​ക​ർ​ന്ന പാ​ള​യ​മാ​ണ്. പ്ര​സം​ഗ​പീ​ഠ​ത്തി​നു പി​ന്നി​ൽ ന​ട​ന്ന അ​ടി നാം ​ക​ണ്ട​താ​ണ്. എ​ത്ര ജീ​ർ​ണി​ച്ച സാം​സ്കാ​രി​ക സാ​ഹ​ച​ര്യ​മാ​ണ് അ​വ​ർ ഉ​ണ്ടാ​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രേ​വ​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു. ഇ​വ​ർ​ക്കൊ​പ്പം പോ​കു​ന്ന​താ​ണോ ന​ല്ല​തെ​ന്നു പ്രേം​കു​മാ​ർ ചി​ന്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ന​ട​ൻ ജ​യ​റാ​മി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. ഇ​ഡി​യു​ടെ കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. മൂ​ന്ന​ര മ​ണി​ക്കൂ​റാ​ണ് ഇ​ഡി ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത​ത്.

ത​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി വീ​ണ്ടും വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ജ​യ​റാം പ​റ​ഞ്ഞു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മി​ല്ല. ത​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ഡി​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.

ക​ഠി​ന​മാ​യ ചോ​ദ്യം ചെ​യ്യ​ൽ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​മാ​റി​യ​ത്. രേ​ഖ​ക​ളൊ​ന്നും ഹാ​ജ​രാ​ക്ക​നൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.

Kerala

'അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല, ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ': ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് താനുമെന്നും ജയറാം കൂട്ടിച്ചേർത്തു.

"കഴിഞ്ഞ പത്തുമുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം അങ്ങനെയുള്ള പൂജാ കാര്യങ്ങളിലേക്ക് ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. ഞാന്‍ കഴിവതും പോകാറുമുണ്ട്. അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരും എന്നെ പൂജയ്ക്ക് വിളിക്കുന്നത്. ഇതിന്‍റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ആളുകളും ഇതിന് പിന്നിലുണ്ട്.

എന്നില്‍ നിന്നും എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടു കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ അത് നല്ലതല്ലേ. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍, അതു ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം നന്നായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അല്ലെങ്കില്‍ അയ്യപ്പന്‍ അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഒരു ഭക്തനാണ് ഞാന്‍' - ജയറാം പറഞ്ഞു.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമാണ് ജയറാമിന്‍റെ ചോദ്യം ചെയ്യല്‍. ദ്വാരപാലക പാളികള്‍ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും. കേസില്‍ എസ്ഐടി നേരത്തെ ജയറാമിന്‍റെ മൊഴി എടുത്തിരുന്നു.

National

ശബരിമല യുവതീപ്രവേശനം; മാ​​​​ർ​​​​ച്ച് 14നു മുമ്പ് നിലപാട് അറിയിക്കണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ എ​​​​ല്ലാ പ്രാ​​​​യ​​​​ത്തി​​​​ലു​​​​മു​​​​ള്ള സ്ത്രീ​​​​ക​​​​ൾ​​​​ക്കും പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന 2018ലെ ​​​​വി​​​​ധി​​​​ക്കെ​​​​തി​​​​രാ​​​​യ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പു​​​​തി​​​​യ ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ച് അ​​​​ന്തി​​​​മ​​​​വാ​​​​ദം കേ​​​​ൾ​​​​ക്കും. ഏ​​​​പ്രി​​​​ൽ ഏ​​​​ഴു​​​​മു​​​​ത​​​​ൽ 22 വ​​​​രെ​​​​യാ​​​​ണു വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദംകേ​​​​ൾ​​​​ക്ക​​​​ലി​​​​നു സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീപ്ര​​​​വേ​​​​ശ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പു​​​​തി​​​​യൊ​​​​ര​​​​ധ്യാ​​​​യം തു​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ്.

മാ​​​​ർ​​​​ച്ച് 14നോ ​​​​അ​​​​തി​​​​നു​​​​ മു​​​​ന്പോ ക​​​​ക്ഷി​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ രേ​​​​ഖാ​​​​മൂ​​​​ല​​​​മു​​​​ള്ള വാ​​​​ദ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടു​​​​ത്ത മാ​​​​സം 14നു മു​​​​ന്പാ​​​​യി നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് തൊ​​​​ട്ടു​​​​മു​​​​ന്പാ​​​​യാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ വാ​​​​ദ​​​​മെ​​​​ന്ന​​​​തി​​​​നു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ണ്ട്. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി, പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ, ആ​​​​സാം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​പ്രി​​​​ലി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

വി​​​​വി​​​​ധ മ​​​​ത​​​​ങ്ങ​​​​ളി​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല​​​​ അടക്കമുള്ള ആരാധനാ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ളും സ്ത്രീ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വി​​​​ധ ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി​​​​പു​​​​ൽ എം. ​​​​പ​​​​ഞ്ചോ​​​​ളി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ ബെ​​​​ഞ്ചി​​​​ലെ ഒ​​​​ന്പ​​​​ത് ജ​​​​ഡ്ജി​​​​മാ​​​​രെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പി​​​​ന്നീ​​​​ട് നി​​​​യ​​​​മി​​​​ക്കും. നേ​​​​ര​​​​ത്തേ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ചി​​​​ൽ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് മാ​​​​ത്ര​​​​മാ​​​​ണു ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ ബെ​​​​ഞ്ച് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു കേ​​​​സി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വൈ​​​​കി​​​​യ​​​​ത്.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ വി​​​​ധി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്ന് സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത ഇ​​​​ന്ന​​​​ലെ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടാ​​​​കും ഇ​​​​നി പ്ര​​​​ധാ​​​​നം. യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ച് പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ടി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി​​​​യു​​​​ണ്ടാ​​​​യ​​​​ത്.

യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ച 2018ലെ ​​​​വി​​​​ധി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി. ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ ഘ​​​​ട​​​​ന ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ്ര​​​​ത്യേ​​​​ക അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ക്കും. എ​​​​ട്ടു ദി​​​​വ​​​​സം വാ​​​​ദം കേ​​​​ട്ട് സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി വാ​​​​ദം കേ​​​​ൾ​​​​ക്ക​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണു പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം. കോ​​​​ട​​​​തി വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്കു പി​​​​രി​​​​ഞ്ഞ ശേ​​​​ഷം വീ​​​​ണ്ടും ചേ​​​​രു​​​​ന്പോ​​​​ഴാ​​​​കും അ​​​​ന്തി​​​​മ​​​​വി​​​​ധി​​​​യെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ച് ഏ​​​​പ്രി​​​​ൽ ഏ​​​​ഴി​​​​നു രാ​​​​വി​​​​ലെ 10.30ന് ​​​​വാ​​​​ദം കേ​​​​ൾ​​​​ക്ക​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ക. അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും മൂ​​​​ന്നു ദി​​​​വ​​​​സം വീ​​​​തം വാ​​​​ദി​​​​ക്കാം. പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​വ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും വാ​​​​ദം ഏ​​​​പ്രി​​​​ൽ ഏ​​​​ഴു മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു വ​​​​രെ കേ​​​​ൾ​​​​ക്കും. എ​​​​തി​​​​ർ​​​​ക്കു​​​​ന്ന ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​രു​​​​ടെ വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഏ​​​​പ്രി​​​​ൽ 14 മു​​​​ത​​​​ൽ 16 വ​​​​രെ സ​​​​മ​​​​യം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഏ​​​​പ്രി​​​​ൽ 21ന് ​​​​മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. തു​​​​ട​​​​ർ​​​​ന്നു വി​​​​ഷ​​​​യം പ​​​​ഠി​​​​ച്ച അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യു​​​​ടെ അ​​​​ന്തി​​​​മ​​​​ വാ​​​​ദ​​​​ങ്ങ​​​​ൾ കേ​​​​ൾ​​​​ക്കും. ഏ​​​​പ്രി​​​​ൽ 22ന് ​​​​വാ​​​​ദം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കെ. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​റി​​​​നെ​​​​യും ശി​​​​വം സിം​​​​ഗി​​​​നെ​​​​യും അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ക്കും. എ​​​​ല്ലാ ക​​​​ക്ഷി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ട് ശി​​​​വം സിം​​​​ഗ് കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ​​​​റ​​​​ഞ്ഞു.

ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ധി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ നോ​​​​ഡ​​​​ൽ കൗ​​​​ണ്‍സ​​​​ലാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കൃ​​​​ഷ്ണ കു​​​​മാ​​​​ർ സിം​​​​ഗി​​​​നെ കോ​​​​ട​​​​തി നി​​​​യ​​​​മി​​​​ച്ചു. പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള നോ​​​​ഡ​​​​ൽ കൗ​​​​ണ്‍സ​​​​ലാ​​​​യി ശ​​​​ശ്വ​​​​തി പ​​​​രി​​​​യെ​​​​യും നി​​​​യ​​​​മി​​​​ച്ചു.

Kerala

ശ​ബ​രി​മ​ല: സ​ർ​ക്കാ​ർ ഉ​രു​ണ്ടു​ക​ളി​ക്കു​ന്നെ​ന്ന് സ​തീ​ശ​ൻ

പാ​​​ല​​​ക്കാ​​​ട്: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​രു​​​ണ്ടു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച പ​​​ഴ​​​യ നി​​​ല​​​പാ​​​ടി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടെ​​​ന്നും ആ​​​ചാ​​​ര​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്കു പാ​​​ല​​​ക്കാ​​​ട്ട് ന​​​ല്‍​കി​​​യ സ്വീ​​​ക​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​തീ​​​ശ​​​ൻ.

വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മു​​​ന്പ് മാ​​​പ്പു​​​പ​​​റ​​​ഞ്ഞ സ​​​ര്‍​ക്കാ​​​ര്‍ ഇ​​​പ്പോ​​​ള്‍ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ ഒ​​​ളി​​​ച്ചു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ത്യ​​​വാ​​​ങ്മൂ​​​ലം തി​​​രു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​പ​​​ട്യം ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​മു​​​ന്നി​​​ല്‍ തു​​​റ​​​ന്നു​​​കാ​​​ട്ടും.

താ​​​ന്‍ ഇ​​​ന്‍​സ്റ്റ​​​ന്‍റാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന ആ​​​ളാ​​​ണെ​​​ന്ന നി​​​യ​​​മ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​ഹാ​​​സ​​​ത്തി​​​നും സ​​​തീ​​​ശ​​​ൻ മ​​​റു​​​പ​​​ടി ന​​​ല്‍​കി. നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഞ​​​ങ്ങ​​​ള്‍. അ​​​ഫി​​​ഡ​​​വി​​​റ്റ് തി​​​രു​​​ത്താ​​​ന്‍ ഒ​​​രു​​​കൊ​​​ല്ലം ആ​​​ലോ​​​ചി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. സി​​​പി​​​എ​​​മ്മി​​​നു നി​​​ല​​​പാ​​​ടു​​​മി​​​ല്ല, ഉ​​​റ​​​പ്പു​​​മി​​​ല്ല, എ​​​ന്നാ​​​ല്‍ അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​രു​​​ടെ വോ​​​ട്ട് വേ​​​ണ​​​മെ​​​ന്നു സ​​​തീ​​​ശ​​​ൻ ക​​​ളി​​​യാ​​​ക്കി.

മാ​​​റ്റ​​​ത്തി​​​നു​​​മാ​​​ത്ര​​​മാ​​​ണ് മാ​​​റ്റ​​​മി​​​ല്ലാ​​​ത്ത​​​തെ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ആ​​​ര്‍​ക്കും മ​​​ന​​​സി​​​ലാ​​​കാ​​​ത്ത ഭാ​​​ഷ​​​യാ​​​ണെ​​​ന്നും ആ​​​ചാ​​​ര​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നു മ​​​ര്യാ​​​ദ​​​യ്ക്കു പ​​​റ​​​ഞ്ഞാ​​​ല്‍ പോ​​​രേ​​​യെ​​​ന്നും സ​​​തീ​​​ശ​​​ന്‍ ചോ​​​ദി​​​ച്ചു. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍​വ​​​ന്നാ​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​ര​​​ങ്ങ​​​ളെ അ​​​നു​​​കൂ​​​ലി​​​ച്ച് പു​​​തി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കും.

പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നാ​​​മ​​​തും വ​​​രു​​​മെ​​​ന്ന മ​​​ണി​​​ശ​​​ങ്ക​​​ര്‍ അ​​​യ്യ​​​രു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യെ സ​​​തീ​​​ശ​​​ന്‍ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. അ​​​യ്യ​​​ർ​​​ക്ക് ഇ​​​പ്പോ​​​ള്‍ കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നും അ​​​ധി​​​കാ​​​ര​​​വും സു​​​ഖ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും അ​​​നു​​​ഭ​​​വി​​​ച്ച​​​ശേ​​​ഷം പാ​​​ര്‍​ട്ടി​​​യെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്ന സ്വ​​​ഭാ​​​വ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ള്ള​​​തെ​​​ന്നും സ​​​തീ​​​ശ​​​ന്‍ പ​​​രി​​​ഹ​​​സി​​​ച്ചു.

വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മു​​​ന്‍ പി​​​എ എ. ​​​സു​​​രേ​​​ഷ് യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നെ സ​​​തീ​​​ശ​​​ൻ സ്വാ​​​ഗ​​​തം​​​ചെ​​​യ്തു. ഇ​​​ട​​​തു​​​പ​​​ക്ഷ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ വി​​​എ​​​സി​​​ന്‍റെ സ​​​ന്ത​​​ത​​​സ​​​ഹ​​​ചാ​​​രി​​​ക​​​ള്‍​പോ​​​ലും സി​​​പി​​​എ​​​മ്മു​​​മാ​​​യി പി​​​രി​​​യു​​​ക​​​യാ​​​ണെ​​​ന്നും വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​സ്മ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Kerala

ശബരിമല യുവതീപ്രവേശനം: സ​​​ര്‍​ക്കാ​​​രും ഇ​​​പ്പോ​​​ള്‍ ച​​​ര്‍​ച്ച​​​ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​മെ​​​ന്താ​​​ണെ​​​ന്ന് ഗോവിന്ദൻ

തിരുവനന്തപുരം:ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​വി​​​ഷ​​​യം പാ​​​ര്‍​ട്ടി​​​യും സ​​​ര്‍​ക്കാ​​​രും ഇ​​​പ്പോ​​​ള്‍ ച​​​ര്‍​ച്ച​​​ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​മെ​​​ന്താ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍.

സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ ബെ​​​ഞ്ച് പോ​​​ലും രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. അ​​​തു രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ട്ടെ. ആ ​​​വി​​​ഷ​​​യം അ​​​പ്പോ​​​ള്‍ കൈ​​​കാ​​​ര്യം​​​ചെ​​​യ്യാ​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ന്‍റെ നി​​​ല​​​പാ​​​ട് പ​​​റ​​​യേ​​​ണ്ട സ​​​മ​​​യ​​​ത്തു പ​​​റ​​​യും. അ​​​തി​​​ല്‍ ധൃ​​​തി​​​പി​​​ടി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. ഇ​​​പ്പോ​​​ള്‍ കോ​​​ട​​​തി​​​യു​​​ടെ മു​​​ന്നി​​​ലാ​​​ണ് കേ​​​സു​​​ള്ള​​​ത്. കോ​​​ട​​​തി​​​നി​​​ല​​​പാ​​​ടി​​​ന​​​നു​​​സ​​​രി​​​ച്ച് ആ ​​​സ​​​മ​​​യ​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ല​​​പാ​​​ട് സി​​​പി​​​എം സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി പി. ​രാ​ജീ​വ്. വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്ന് രാ​ജീ​വ് വ്യ​ക്ത​മാ​ക്കി. യേ​സ് ഓ​ർ നോ ​പ​റ​യേ​ണ്ട സാ​ഹ​ച​ര്യം അ​ല്ലെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

എ​ല്ലാ വ​ശ​ങ്ങ​ളും ആ​ലോ​ചി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും. സ​ർ​ക്കാ​ർ അ​ന്ന് ചെ​യ്ത​ത് സു​പ്രീം കോ​ട​തി വി​ധി അ​നു​സ​രി​ക്ക​ലാ​ണെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. സ​ങ്കീ​ർ​ണ​മാ​യ ഭ​ര​ണ​ഘ​ട​ന പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും ഒ​രു മി​നി​റ്റ് കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്നും രാ​ജീ​വ് വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ​വും സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​വും ഒ​പ്പം പോ​ക​ണം. ഇ​തേ നി​ല​പാ​ട് ആ​ണ് സ​ർ​ക്കാ​ർ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ലു​ള്ള​തെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

Kerala

കേ​ര​ള​ത്തി​ലെ പ്ര​ബു​ദ്ധ​രാ​യ സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ലേ​യ്ക്ക് പോ​കി​ല്ല: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ തി​രു​ത്തേ​ണ്ട​ത് തി​രു​ത്ത​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​സ്എ​ൻ​ഡി​പി നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്നും വി​ധി നി​രാ​ശാ​ജ​ന​കം എ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

യു​വ​തീ​പ്ര​വേ​ശ​നം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ലേ​യ് പോ​കി​ല്ല. പോ​ക​രു​തേ എ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു എ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ പ്ര​ബു​ദ്ധ​രാ​യ സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ലേ​യ്ക്ക് പോ​കി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സ​ത്തെ ത​ക​ർ​ത്തു​കൊ​ണ്ട​ല്ല പു​രോ​ഗ​മ​ന​ചി​ന്ത ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം സം​ബ​ന്ധി​ച്ച എ​ൻ​എ​സ്എ​സ് നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​റ​പ്പൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന​മാ​കാ​മെ​ന്ന മു​ൻ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും രാ​ഷ്ട്രീ​യ​ത്തെ​യും ഇ​തു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​പ​രാ​ധി​ക​ളാ​യ​വ​ർ​ക്ക് നേ​രെ​യു​ള്ള കേ​സു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​ൻ ക​ഴി​യും, എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് എ​ന്തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ജി. ​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും, മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണം

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതം​ഗ ബെഞ്ചിന്‍റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുനഃപരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

അതേസമയം, കേസിൽ അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് ആയിരിക്കും. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റീസ് തീരുമാനിക്കും. മാർച്ച് 14ന് മുമ്പ് സംസ്ഥാന സർക്കാർ അടക്കമുള്ള എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാനും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.

പുനഃപരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു. ഒമ്പതംഗ ബെഞ്ചിന്‍റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.

തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. യു​വ​തീപ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. 2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

Kerala

ശബരിമല സ്വർണക്കൊള്ള: എ​സ്. ജ​യ​ശ്രീ ഇ​ഡി​ക്ക് മു​ന്നി​ലേ​ക്ക്, കൂ​ടു​ത​ല്‍ പേരെ ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ജ​യ​ശ്രീ നേ​ര​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യി​രു​ന്നു. ഗു​രു​ത​ര ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ച് ഇ​വ​രു​ടെ അ​റ​സ്റ്റ് സു​പ്രീം കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു ന​ട​പ​ടി. ഇ​ട​നി​ല​ക്കാ​ര​ന്‍ ക​ല്‍​പേ​ഷും ഇ​ന്ന് ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ഇ​തു​വ​രെ മൂ​ന്നു​പേ​രെ​യാ​ണ് ഇ ​ഡി ചോ​ദ്യം ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്‍ ജ​യ​റാം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഇ​ഡി ചോ​ദ്യം ചെ​യ്യും. നാ​ളെ​യാ​ണ് ന​ട​ന്‍ ജ​യ​റാ​മി​നോ​ട് ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ്വ​ര്‍​ണക്കൊ​ള്ള​യു​ടെ മ​റ​വി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കൂ​ടി ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ക​ള​വുപോ​യ​ത് 1.7 കി​ലോ സ്വ​ര്‍​ണം?

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ല്‍​നി​ന്നും ക​ട്ടി​ള​പ്പാ​ളി​യി​ല്‍​നി​ന്നും ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ​ത്തി​ന്‍റെ മൊ​ത്തം ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്നു. 1.7 കി​ലോ​ഗ്രാം സ്വ​ര്‍​ണ​ത്തി​ന്‍റെ ക​ണ​ക്കാ​ണ് പ്രാ​ഥ​മി​ക​മാ​യി പു​റ​ത്തു​വ​രു​ന്ന​ത്.

വി​എ​സ്എ​സ് സി​യി​ല്‍ നി​ന്നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം കൂ​ടി വ​ന്ന​തി​നു​ശേ​ഷ​മേ അ​ന്തി​മ ക​ണ​ക്ക് ല​ഭി​ക്കൂ. ഇ​താ​യി​രി​ക്കും കോ​ട​തി​യെ അ​റി​യി​ക്കു​ക. ദ്വാ​ര​പാ​ല​ക ശി​ല്പ പാ​ളി​ക​ളി​ല്‍ നി​ന്നു​മാ​ണ് കൂ​ടു​ത​ല്‍ സ്വ​ര്‍​ണം ന​ഷ്ട​മാ​യ​ത്.

900 ഗ്രാം ​സ്വ​ര്‍​ണം വേ​ര്‍​തി​രി​ച്ചു​വെ​ന്നാ​യി​രു​ന്നു സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ​യു​ടെ മൊ​ഴി. വി​എ​സ്എ​സ്‌​സി​യി​ലെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ഷ്ട​മാ​യ സ്വ​ര്‍​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക് പു​റ​ത്തു​വ​രു​ന്ന​ത്.

ജം​ഷ​ഡ്പുരി​ലെ നാ​ഷ​ണ​ല്‍ മെ​റ്റ​ല​ര്‍​ജി​ക്ക​ല്‍ ലാ​ബി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ശേ​ഖ​രി​ച്ച സ്വ​ര്‍​ണം അ​യ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള റി​പ്പോ​ര്‍​ട്ട് ഇ​ന്ന് കൊ​ല്ലം കോ​ട​തി​യി​ല്‍ ന​ല്‍​കും. ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ല്‍ നി​ന്നും അ​റി​യേ​ണ്ട വി​വ​ര​ങ്ങ​ള്‍ ചോ​ദ്യാ​വ​ലി​യാ​യി ത​യാ​റാ​ക്കി ന​ല്‍​കു​ന്നു​മു​ണ്ട്.

Kerala

ശബരിമല യുവതീപ്രവേശം: ഏഴുവർഷത്തിന് ശേഷം പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാന്‍ ഇന്ന് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചേക്കും.

2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒന്‍പതംഗ ബെഞ്ചിന്‍റെ വിധിക്ക് ശേഷമാകും ശബരിമല ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ വിധി പ്രസ്താവിക്കുക.

യു​വ​തീപ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. വിഷയത്തിൽ ഇനി സർക്കാരിന്‍റെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്.

സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞ ശേ​ഷം മാ​ത്രം പ്ര​തി​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. നി​ല​പാ​ട് ഇ​പ്പോ​ൾ പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ആ​ലോ​ചി​ക്കാ​മെ​ന്നു​മാ​ണ് നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കെ, വി​ശ്വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തെ​യു​ള്ള നീ​ക്ക​ത്തി​നാ​ണ് സി​പി​എ​മ്മും സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്. മു​ൻ​പ് യു​വ​തീപ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ, ഇ​പ്പോ​ൾ "വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം" എ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​തു​ക്കെ ചു​വ​ടു​മാ​റ്റു​ന്ന​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണെ​ന്നും ഭ​ക്ത​രെ വീ​ണ്ടും വ​ഞ്ചി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ സ​ത്യ​വാംഗ്‌മൂ​ലം തി​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യാ​വ​കാ​ശ​വും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

Kerala

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​കാ​തെ സ​ർ​ക്കാ​ർ; പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നാ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞ ശേ​ഷം മാ​ത്രം പ്ര​തി​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. നി​ല​പാ​ട് ഇ​പ്പോ​ൾ പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ആ​ലോ​ചി​ക്കാ​മെ​ന്നു​മാ​ണ് നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കെ, വി​ശ്വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തെ​യു​ള്ള നീ​ക്ക​ത്തി​നാ​ണ് സി​പി​എ​മ്മും സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്. മു​ൻ​പ് യു​വ​തീപ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ, ഇ​പ്പോ​ൾ "വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം" എ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​തു​ക്കെ ചു​വ​ടു​മാ​റ്റു​ന്ന​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​ന് മു​ന്നി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​ട​തി​യി​ൽ ന​ട​ക്കു​ക. യു​വ​തീപ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണെ​ന്നും ഭ​ക്ത​രെ വീ​ണ്ടും വ​ഞ്ചി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ സ​ത്യ​വാംഗ്‌മൂ​ലം തി​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യാ​വ​കാ​ശ​വും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

Kerala

ശബരിമല യുവതീപ്രവേശനം: ഇടതുപക്ഷം നിലപാട് തിരുത്തണമെന്ന് കെ.സി. വേണുഗോപാല്‍

കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലപാട് തിരുത്തണം എന്നത് കേരളത്തിന്‍റെ ആവശ്യമാണ്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത. ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. അത് മഹാകൊള്ളയായി. സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കളെ പ്രതിയാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കാരണം യഥാര്‍ഥ കള്ളന്മാര്‍ സിപിഎം നേതാക്കളാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Kerala

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം: സ​ർ​ക്കാ​രി​ന് പെ​ട്ടെ​ന്ന് നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ട് പെ​ട്ടെ​ന്ന് നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ആ​ദ്യം പു​നഃ​പ​രി​ശോ​ധ​ന ബെ​ഞ്ച് വ​ര​ട്ടെ​യെ​ന്നും അ​തി​നു​ശേ​ഷം നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മു​ണ്ടോ എ​ന്ന​തും പു​തി​യ ബെ​ഞ്ച് ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. സ​ർ​ക്കാ​ർ നി​ല​പാ​ട് അ​ല്ല പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ൻ​സ്റ്റ​ന്‍റ് നി​ല​പാ​ടി​ന്‍റെ ആ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ്. സ​തീ​ശ​ന്‍റെ വ​ർ​ത്ത​മാ​നം മോ​ഹ​ക​സേ​ര ക​ണ്ടാ​ണെ​ന്നും രാ​ജീ​വ് പ​രി​ഹ​സി​ച്ചു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ഓ​ഡി​റ്റ​ർ സാ​ധാ​ര​ണ നി​ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട രീ​തി​യി​ല​ല്ല കാ​ര്യം ചെ​യ്ത​ത്. അ​സാ​ധാ​ര​ണ​ത്വം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​യു​ന്ന കാ​ര്യം ത​നി​ക്ക് പ​റ​യാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം; അ​ഴ​കൊ​ഴ​മ്പ​ന്‍ നി​ല​പാ​ട് പ​റ്റി​ല്ല: വി.​ഡി.​സ​തീ​ശ​ന്‍

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ന​ല്‍​കി​യ സ​ത്യ​വാം​ഗ്മൂ​ലം മാ​റ്റി പു​തി​യ​ത് ന​ല്‍​കു​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​ളി​ച്ചു​ക​ളി പ​റ്റി​ല്ല. അ​ഴ​കൊ​ഴ​മ്പ​ന്‍ നി​ല​പാ​ടും ഇ​നി പ​റ്റി​ല്ല.

എ​ന്താ​ണ് നി​ല​പാ​ടെ​ന്ന് കൃ​ത്യ​മാ​യി പ​റ​യ​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തീ പ്ര​വേ​ശ​ന​ത്തെ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ലി​ക്കു​ന്നു​ണ്ടോ. അ​നു​കൂ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ന​ല്‍​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കാം. നേ​ര​ത്തെ അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി പ​ര​സ്യ​മാ​യി മാ​പ്പു പ​റ​ഞ്ഞ​താ​ണ്.

ക്ഷ​മ ചോ​ദി​ച്ച​താ​ണ്. തെ​റ്റി​പ​റ്റി​പ്പോ​യി എ​ന്നെ​ല്ലാം പ​റ​ഞ്ഞ​താ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഈ ​സ​ത്യ​വാം​ഗ്മൂ​ലം പി​ന്‍​വ​ലി​ക്ക​ണം. ഏ​തെ​ങ്കി​ലും ഒ​രു നി​ല​പാ​ടു വേ​ണം. ഇ​പ്പോ​ഴാ​ണ് ഏ​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ സ്റ്റാ​ന്‍​ഡെ​ന്നു വ്യ​ക്ത​മാ​കാ​ന്‍ പോ​കു​ന്ന​ത്.

അ​ക്കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ. ഇ​നി സ​ര്‍​ക്കാ​ര്‍ മാ​റി​യാ​ല്‍ യു​ഡി​എ​ഫി​ന് ഒ​രു നി​ല​പാ​ടു​ണ്ട്. ആ ​നി​ല​പാ​ട് കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം; സ​ര്‍​ക്കാ​ര്‍ നിലപാട് തി​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ: എ​ന്‍​എ​സ്എ​സ്

കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ സ​ര്‍​ക്കാ​ര്‍ നിലപാട് തി​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍. യു​വ​തീ പ്ര​വേ​ശ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി​ട്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്താ​യി സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റി​യെ​ന്ന സൂ​ച​ന​യാ​ണ് കാ​ണു​ന്ന​തെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. താ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. സ​ത്യ​വാം​ഗ്മൂ​ലം തി​രു​ത്ത​ണോ​യെ​ന്ന് അ​വ​ർ നി​യ​മ​പ​ര​മാ​യി തീരുമാനിക്കട്ടെ.

വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ടി​ന് മാ​റ്റ​മി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സ് മാ​ത്ര​മാ​ണ് കേ​സി​ന് പോ​യ​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. സ​മു​ദാ​യ​സം​ഘ​ന​ക​ളു​ടെ വാ​ദം എ​ഴു​തി ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

എ​ല്ലാ സം​ഘ​ട​ന​ക​ളേ​യും കോ​ട​തി വി​ളി​ക്കു​മോ​യെ​ന്നും അ​റി​യി​ല്ല. എ​ന്താ​യാ​ലും എ​ന്‍​എ​സ്എ​സി​നെ വി​ളി​ക്കും. ഞ​ങ്ങ​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​ണ്. പ​ഴ​യ വാ​ശി​യോ​ടെ ത​ന്നെ കേ​സി​ല്‍ എ​സ്എ​സ്എ​സ് മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Kerala

തൃശൂരിൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് അ​പ​ക​ടം

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് അ​ഞ്ച് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് 4.20നാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​ർ തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​ല്ലൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം മ​റ്റൊ​രു കൊ​ള്ള​യാ​യി : കെ.​സി.​വേ​ണു​ഗോ​പാ​ൽ

കോ​ട്ട​യം: നാ​ടി​നെ ല​ജ്ജി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം മ​റ്റൊ​രു കൊ​ള്ള​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യെ വെ​ള്ള പൂ​ശാ​നാ​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ആ ​സം​ഗ​മം ത​ന്നെ വ​ൻ​കൊ​ള്ള​യാ​യി മാ​റി. ഇ​തെ​ല്ലാം ഹൈ​ക്കോ​ട​തി അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന​ത് ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​ണെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​മ്പ​ലം ന​ട​ത്തി​പ്പി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ ന​ട​ത്തു​ന്ന കൊ​ള്ള നി​യ​ന്ത്രി​ക്കാ​ൻ ഇ​വി​ടെ ഒ​രു സ​ർ​ക്കാ​രി​ല്ല. അ​വ​രെ പ്രോ​ത്സി​ഹി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. വി​ശ്വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​ർ ഭ​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ ക​ണ്ണ് സ​മ്പ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​സം​ഭ​വ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അയ്യപ്പസംഗമ ഫണ്ട്: മന്ത്രി വാസവനെതിരെ അവകാശ ലംഘന നോട്ടീസുമായി ചെന്നിത്തല

തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. 2025 സെപ്റ്റംബറിൽ പമ്പയിൽവച്ച് നടന്ന ആഗോള അയ്യപ്പസംഗമത്തിന്‍റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി നൽകിയ മറുപടികൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.

സഭയെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ബോധപൂർവം ശ്രമിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. അയ്യപ്പസംഗമത്തിന്‍റെ നടത്തിപ്പിനായി സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ, 2026 ജനുവരി 28ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 811ന് നൽകിയ മറുപടിയിൽ സ്പോൺസർമാരെ കണ്ടെത്തുന്നതിലെ കാലതാമസം കാരണം ബോർഡിന്‍റെ ബജറ്റിൽ വകയിരുത്തിയിരുന്ന തുക അഡ്വാൻസ് ഇനത്തിൽ ചിലവഴിച്ചിരുന്നുവെന്നും സ്പോൺസർമാരിൽ നിന്ന് പണം ലഭിച്ചപ്പോൾ അത് തിരികെ നിക്ഷേപിച്ചുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

എന്നാൽ അയ്യപ്പസംഗമത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ എടുത്തിരുന്നതായും അയ്യപ്പസംഗമം കഴിഞ്ഞ് നാല് മാസത്തിലേറെയായിട്ടും മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളതെന്നും രണ്ട് കോടി രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും അയ്യപ്പസംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് വിവിധ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നിട്ടുള്ളതായി രമേശ്‌ ചെന്നിത്തല സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.

ദേവസ്വംവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടി തികച്ചും തെറ്റായിരുന്നു എന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തികച്ചും ദുരുദ്ദേശപരമായ മറുപടികൾ ആണ് മന്ത്രി നിയമസഭയിൽ നൽകിയതെന്നും അത് കൊണ്ടു മന്ത്രി വാസവനെതിരെ അവകാശ ലംഘനം ഉന്നയിക്കുന്നതിനുള്ള അനുമതി നൽകണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

Kerala

ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ലെന്ന് വി.എൻ. വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.

ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്.

ദേവസ്വം ബോർഡ്‌ അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും.

ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വാസവൻ പറഞ്ഞു.

Kerala

അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പൊ​രു​ത്ത​ക്കേ​ട്; 17ന് ​നി​ർ​ണാ​യ​ക യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വി​ൽ നി​ന്ന് ത​ല​യൂ​രാ​ൻ ഈ ​മാ​സം 17ന് ​നി​ർ​ണാ​യ​ക യോ​ഗം ചേ​രും. ഊ​രാ​ളു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളോ​ട് തു​ക കു​റ​യ്ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടും.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ബോ​ർ​ഡി​ന് മു​ന്നി​ലു​ള്ള​ത്. ഇ​തോ​ടെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്നും കി​ട്ടേ​ണ്ട പ​ണം നേ​ടി​യെ​ടാ​ക്കാ​നും ശ്ര​മം ആ​രം​ഭി​ക്കും. ഊ​രാ​ളു​ങ്ക​ലി​ന് മാ​ത്രം നാ​ല് കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്.

‌ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഇ​ട​പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നീ​ക്കം.​അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ പ​ന്ത​ലൊ​രു​ക്കി​യ​തി​ലും അ​തി​ഥി​ക​ള്‍​ക്ക് ഹോ​ട്ട​ല്‍ മു​റി​ക​ൾ എ​ടു​ത്തി​നു​മാ​യി ഇ​നി​യും ബോ​ർ​ഡ് ന​ൽ​കാ​നു​ള്ള​ത് 4.35 കോ​ടി​ല​ധി​കം രൂ​പ​യെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കു​മ​ര​ക​ത്തും മൂ​ന്നാ​റി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്കാ​ണ് ഇ​നി​യും തു​ക ന​ൽ​കാ​നു​ള്ള​ത്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ക​ണ​ക്കി​ലും പൊ​രു​ത്ത​കേ​ടു​ക​ളു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​ന്ത​ൽ ത​യാ​റാ​ക്കി​യ ഊ​രാ​ളു​ങ്ക​ലി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ന് ന​ൽ​കാ​നു​ള്ള​ത് നാ​ല് കോ​ടി രൂ​പ​യാ​ണ്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ക​ണ​ക്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ‌ പ​റ​യു​ന്നു.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: കെ.എസ്. ബൈജുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ അദ്ദേഹം ജയിൽമോചിതനാവില്ല.

തിരുവാഭരണം മുൻ കമ്മിഷണറായിരുന്ന കെ.എസ്. ബൈജു ആദ്യം അറസ്റ്റിലാകുന്നത് കട്ടിളപ്പാളി കേസിലാണ്. ഉദ്യോഗസ്ഥനെന്ന നിലയിലാണ് കേസിൽ പ്രതിയായത്. റിമാൻഡിൽ ആയി 90 ദിവസം പൂർത്തിയായത് കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞദിവസം ഹർജിയിൽ വാദം പൂർത്തിയായിരുന്നു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്നാണ് കെ.എസ്. ബൈജു കോടതിയിൽ വാദിച്ചത്. സന്നിധാനത്ത് സ്ഥിരമായി ഡ്യൂട്ടി ഇല്ലായിരുന്നുവെന്നും ആറന്മുളയിലെ ഓഫീസിലായിരുന്നു എന്നുമായിരുന്നു വാദം.

അതേസമയം, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല.

Kerala

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം ക​വ​ർ​ന്ന​വ​ർ ഉ​റ​പ്പാ​യും ശി​ക്ഷി​ക്ക​പ്പെ​ടും: സ്പീ​ക്ക​ർ

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും ഉ​​​റ​​​പ്പാ​​​യും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ.

മോ​​​ഷ​​​ണം ആ​​​ര് ന​​​ട​​​ത്തി​​​യാ​​​ലും മോ​​​ഷ​​​ണം മോ​​​ഷ​​​ണം​​ത​​​ന്നെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ( കെ​​​പി​​​എ)​​​ ക​​​ണ്ണൂ​​​ർ സി​​​റ്റി ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ.

എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​കു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പും പോ​​​ലീ​​​സ് സേ​​​ന​​​യും. പോ​​​ലീ​​​സി​​​ന​​​ക​​​ത്തെ തെ​​​റ്റാ​​​യ ശീ​​​ല​​​ങ്ങ​​​ളെ ഒ​​​രി​​​ക്ക​​​ലും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​രു​​​ത്.

രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച പോ​​​ലീ​​​സ് സേ​​​ന​​​യാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. സ​​​ന്ദീ​​​പ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പി. ​​​നി​​​ധി​​​ൻ​​​രാ​​​ജ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി.

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എൻ. വാസുവും പുറത്തേക്ക്, സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു ജയിൽമോചിതനാകും.

എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവും ജാമ്യം നേടുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്.

ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.

Kerala

സ്വർണക്കൊള്ള: ആഗോള അയ്യപ്പ സംഗമവും എസ്ഐടി അന്വേഷണ പരിധിയിൽ?

തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.

പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.

അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനിറ്റ്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ. വാ​സു​വി​ന് ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന മു​ൻ ദേ​വ​സ്വം ക​മ്മി​ഷ​ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​വാ​സു ജ​യി​ൽ മോ​ചി​ത​നാ​യേ​ക്കും. വാ​സു സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യാ​ണ് എ​ൻ. വാ​സു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ നീ​ക്കം.

എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ എ​ൻ. വാ​സു​വി​ന് ജാ​മ്യം ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. വി​വേ​ച​നം കാ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജാ​മ്യ ഹ​ര്‍​ജി​യി​ൽ ഇ​ന്ന് വി​ധി പ​റ​യു​മെ​ന്നും ഇ​ന്ന​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച വി​ജി​ല​ൻ​സ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

‌കേ​സി​ൽ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പോ​റ്റി ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ര​ണ്ട് കേ​സു​ക​ളി​ലെ​യും ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം ചൊ​വ്വാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു.

ഈ ​മാ​സം 18ന് ​കേ​സി​ൽ വി​ധി പ​റ​യും. മു​ൻ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മൂ​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

 

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകിയിരുന്നു. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ജ​യ​റാ​മി​ന് ഇ​ഡി സ​മ​ൻ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ഉ​ട​ൻ‌ ഹാ​ജ​രാ​ക​ണം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ്. ചോ​ദ്യം ചെ​യ്യ​ലി​ന് ഉ​ട​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യ​റാ​മി​ന് സ​മ​ൻ​സ് ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​യ​റാ​മി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത​യാ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ജ​യ​റാ​മു​മാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ജ​യ​റാ​മി​ന്‍റെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും ചോ​ദ്യം ചെ​യ്യ​ൽ.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തി പ​ട്ടി​ക കൂ​ടാ​തെ 12 പേ​ർ​ക്കാ​ണ് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് എ​സ്ഐ​ടി​യു​ടെ പ്ര​തി പ​ട്ടി​ക​യി​ലു​ള്ള​ത്.

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യും വാ​തി​ലും ഉ​ൾ​പ്പെ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യ​തി​ന്‍റെ മ​റ​വി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ജ​യ​റാം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ഡി സ​മ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നും വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ന​ട​ക്കും. ക​ട്ടി​ള​പ്പാ​ളി-​ദ്വാ​ര​പാ​ല​ക കേ​സു​ക​ളി​ൽ ത​ന്ത്രി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വാ​ദം.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നും ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ട​പെ​ടു​ന്ന​യാ​ളാ​ണ് ത​ന്ത്രി​യെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ ത​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ വാ​ദം. ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ലും ഇ​ന്ന് വാ​ദം ന​ട​ക്കും. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് എ​ൻ.​വാ​സു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കു​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ച്ചു. ദ്വാ​ര​പാ​ല​ക കേ​സി​ൽ ര​ണ്ട് പേ​രെ​യും, ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ഒ​രാ​ളെ​യും പ്ര​തി ചേ​ര്‍​ക്കു​മെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഇ​ന്ന് തീ​രു​മാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​ത്തെ ഇ​ന്ന് തീ​രു​മാ​നി​ക്കും. വി​ജി​ല​ൻ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക.

നി​ല​വി​ൽ സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റ​യും ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ​യും കൈ​യി​ലാ​ണ് സ്വ​ർ​ണ​ക്കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ള്ള​ത്. ഇ​ത് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ക്കും.

2017ൽ ​കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ജി​ല​ൻ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം ന​ട​ക്കും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക കേ​സു​ക​ളി​ൽ ത​ന്ത്രി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വാ​ദം തു​ട​രു​ന്ന​ത്.

Kerala

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല​​യി​​ലെ കൊ​​ടി​​മ​​ര പു​​നഃ​​പ്ര​​തി​​ഷ്ഠ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​സ്ഥാ​​ന വി​​ജി​​ല​​ന്‍സി​​നോ​​ട് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ന്‍ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ്. പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം 30 ദി​​വ​​സ​​ത്തി​​ന​​കം പൂ​​ര്‍ത്തി​​യാ​​ക്ക​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.
സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളു​​ടെ രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്ക​​ണം.

സ്വ​​ര്‍ണം സം​​ഭാ​​വ​​ന ചെ​​യ്ത​​വ​​രു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. പു​​നഃപ്ര​​തി​​ഷ്ഠ​​യ്ക്കു ല​​ഭി​​ച്ച സ്വ​​ര്‍ണ​​ത്തി​​ന്‍റെ അ​​ള​​വ് തി​​ട്ട​​പ്പെ​​ടു​​ത്ത​​ണം ഇ​​ത് ദേ​​വ​​സ്വം മാ​​നു​​വ​​ല്‍ അ​​നു​​സ​​രി​​ച്ച് ആ​​ണോ ത​​യാ​​റാ​​ക്കി​​യ​​തെ​​ന്ന് പ​​രി​​ശോ​​ധി​​ക്ക​​ണം. ദേ​​വ​​സ്വം മാ​​നു​​വ​​ല്‍ ലം​​ഘി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സാ​​മ്പ​​ത്തി​​ക ച​​ട്ട​​ങ്ങ​​ളും പാ​​ലി​​ച്ചി​​ല്ല.

കൊ​​ടി​​മ​​ര പു​​നഃ​​പ്ര​​തി​​ഷ്ഠ​​യ്ക്ക് സ്വ​​ര്‍ണം സം​​ഭാ​​വ​​ന ന​​ല്‍കി​​യ​​വ​​രു​​ടെ മൊ​​ഴി​​യെ​​ടു​​ക്ക​​ണം. കൊ​​ടി​​മ​​ര പു​​നഃ​​പ്ര​​തി​​ഷ്ഠ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക്ര​​മ​​ക്കേ​​ടു​​ണ്ടെ​​ന്ന് ചീ​​ഫ് വി​​ജി​​ല​​ന്‍സ് ഓ​​ഫീ​​സ​​റു​​ടെ റി​​പ്പോ​​ര്‍ട്ടി​​ലു​​ള്ള​​തി​​നാ​​ൽ അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മം, ക്രി​​മി​​ന​​ല്‍ നി​​യ​​മ​​വും അ​​നു​​സ​​രി​​ച്ച് കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നും സ്വ​​ത​​ന്ത്ര വി​​ജി​​ല​​ന്‍സ് അ​​ന്വേ​​ഷ​​ണ​​മാ​​ണ് ഉ​​ചി​​ത​​മെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

2016ല്‍ ​​ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യ​​തു​​ മു​​ത​​ലു​​ള്ള രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​ണ് ഉ​​ത്ത​​ര​​വ്. പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘം രൂ​​പീ​​ക​​രി​​ക്കാ​​ന്‍ വി​​ജി​​ല​​ന്‍സ് ഡ​​യ​​റ​​ക്ട​​ര്‍ക്ക് നി​​ര്‍ദേ​​ശ​​വും ന​​ല്‍കി. നി​​ല​​വി​​ലു​​ള്ള കൊ​​ടി​​മ​​രം തേ​​യ്മാ​​നം മൂ​​ലം ഗ​​ണ്യ​​മാ​​യി ജീ​​ര്‍ണി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് പു​​തി​​യ കൊ​​ടി​​മ​​രം സ്ഥാ​​പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്.

2016ലെ ​​ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം, പു​​തി​​യ കൊ​​ടി​​മ​​രം സ്ഥാ​​പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ജോ​​ലി​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യും ഹൈ​​ദ​​രാ​​ബാ​​ദി​​ലെ ഫീ​​നി​​ക്‌​​സ് ഇ​​ന്‍ഫ്രാ​​സ്ട്ര​​ക്ച​​ര്‍ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ ചെ​​ല​​വി​​ല്‍ ന​​ട​​ത്തു​​മെ​​ന്നാ​​യി​​രു​​ന്നു തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍ഡ് അ​​ന്ന് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.

ചീ​​ഫ് വി​​ജി​​ല​​ന്‍സ് ഓ​​ഫീ​​സ​​ര്‍ സ​​മ​​ര്‍പ്പി​​ച്ച രേ​​ഖ​​ക​​ളി​​ല്‍നി​​ന്ന്, 22.03.2017 ന് ​​ക​​സ്റ്റം​​സ് വ​​കു​​പ്പി​​ല്‍ നി​​ന്ന് 9.161 കി​​ലോ​​ഗ്രാം സ്വ​​ര്‍ണം വാ​​ങ്ങി​​യി​​ട്ടു​​ണ്ട്. കൊ​​ടി​​മ​​ര പുനഃപ്ര​​തി​​ഷ്ഠ​​യു​​ടെ കാ​​ര്യ​​ത്തി​​ലേ​​ക്ക് ധ​​ന​​ല​​ക്ഷ്മി ബാ​​ങ്കി​​ല്‍ ഒ​​രു ബാ​​ങ്ക് അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​താ​​യും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ശ​​ബ​​രി​​മ​​ല വി​​ജി​​ല​​ന്‍സി​​ന്‍റെ റി​​പ്പോ​​ര്‍ട്ടി​​ലു​​ണ്ട്.

വി​​ജ​​യ് മ​​ല്യ​​യു​​ടെ മ​​ക്‌​​ഡൊ​​വ​​ല്‍ ഗ്രൂ​​പ്പ് നേ​​ര​​ത്തെ സ്വ​​ര്‍ണം പൊ​​തി​​ഞ്ഞി​​രു​​ന്ന കൊ​​ടി​​മ​​ര​​മാ​​ണ് 2017ല്‍ ​​ദ്ര​​വീ​​ക​​ര​​ണ​​ത്തി​​ന്‍റെ പേ​​രി​​ല്‍ പൊ​​ളി​​ച്ചു​​പ​​ണി​​ത​​ത്. 3.20 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു കൊ​​ടി​​മ​​രം അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​യു​​ടെ എ​​സ്റ്റി​​മേ​​റ്റ്.

ആ​​കെ ല​​ഭ്യ​​മാ​​ക്കി​​യ 9573.010 ഗ്രാം ​​സ്വ​​ര്‍ണ​​ത്തി​​ല്‍ 9340.200 ഗ്രാം ​​പൂ​​ശു​​ന്ന​​തി​​ന് ഉ​​പ​​യോ​​ഗി​​ച്ചു. എ​​ന്നാ​​ല്‍ സ്വ​​ര്‍ണം ന​​ല്‍കി​​യ ഭ​​ക്ത​​ര്‍ക്ക് ഇ​​തി​​ന്‍റെ അ​​ള​​വ് അ​​ട​​ക്കം വി​​ശ​​ദ​​മാ​​ക്കു​​ന്ന ഫോം 3​​എ ര​​സീ​​ത് ന​​ല്‍കു​​ന്ന​​തി​​ല്‍ അ​​ധി​​കൃ​​ത​​ര്‍ വീ​​ഴ്ച വ​​രു​​ത്തി.

വ്യ​​ക്തി​​ഗ​​ത അ​​ള​​വും സൂ​​ക്ഷി​​ച്ചി​​ല്ല. അ​​തി​​നാ​​ല്‍ ദു​​രു​​പ​​യോ​​ഗം സം​​ശ​​യി​​ക്കു​​ന്നു​​വെ​​ന്നും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ല്‍ ഗു​​രു​​ത​​ര വീ​​ഴ്ച പ​​റ്റി​​യെ​​ന്നു​​മാ​​ണ് ദേ​​വ​​സ്വം വി​​ജി​​ല​​ന്‍സി​​ന്‍റെ റി​​പ്പോ​​ര്‍ട്ട്. വ്യ​​ക്ത​​ത വ​​രു​​ത്താ​​നാ​​യി സ്വ​​ര്‍ണം സം​​ഭാ​​വ​​ന ന​​ല്‍കി​​യ 27 പേ​​രു​​ടെ മൊ​​ഴി​​യെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​ക്കാ​​ല​​ത്തെ സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളും പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്. വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം നി​​ര്‍ദേ​​ശി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഹൈ​​ക്കോ​​ട​​തി പ്ര​​ത്യേ​​ക സം​​ഘ​​ത്തെ നി​​യോ​​ഗി​​ക്കാ​​ന്‍ നി​​ര്‍ദേ​​ശി​​ച്ച​​ത്.

National

സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്, പ്ര​തി ഗോ​വ​ർ​ധ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി​യാ​യ ഗോ​വ​ർ​ധ​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​ര​ള ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഗോ​വ​ർ​ധ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

താ​ൻ ഒ​രു അ​യ്യ​പ്പ​ഭ​ക്ത​നാ​ണെ​ന്നും ഈ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നു​മാ​ണ് ഗോ​വ​ർ​ധ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ര​ണ്ട് കേ​സു​ക​ളി​ലാ​ണ് ഇ​യാ​ൾ ജാ​മ്യം തേ​ടി​യി​രി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യാ​യ ഗോ​വ​ർ​ധ​ൻ, ശ​ബ​രി​മ​ല​യി​ൽ നി​ന്ന് മോ​ഷ​ണം പോ​യ സ്വ​ർ​ണം വാ​ങ്ങി എ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക പീ​ഠ​ത്തി​ലെ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഈ ​കേ​സി​ലെ സ്വ​ർ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഗോ​വ​ർ​ധ​നി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ നി​ല​പാ​ട് ഈ ​കേ​സി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

 

 

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ജസ്റ്റീസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വിജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അടച്ചിട്ട മുറിയിൽ കേസ് വാദം കേട്ടത്. ഈമാസം 19ന് വീണ്ടും കേസ് പരിഗണിക്കും.

എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനും പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്‍സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട്‌ എസ്ഐടി തയാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈ​ക്കോ​ട​തിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സിലെ അ​ഞ്ചാ​മ​ത്തെ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എ​സ്‌​ഐ​ടി. അടച്ചിട്ട കോടതി മുറിയിലാണ് നടപടികൾ.

ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ത്തി​ല്‍ നി​ന്നും ക​ട്ടി​ള​പ്പാ​ളി​യി​ല്‍ നി​ന്നും എ​ത്ര​ത്തോ​ളം സ്വ​ര്‍​ണം ന​ഷ്ട​മാ​യെ​ന്ന വി​വ​രവും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​എ​സ്എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് എ​സ്‌​ഐ​ടി​ക്ക് ല​ഭി​ച്ച​ത്. വി​എ​സ്എ​സ് സി​യി​ല്‍ യി​ല്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ല​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പാ​ളി​ക​ളി​ല്‍ നി​ന്ന് 989 ഗ്രാം ​സ്വ​ര്‍​ണം ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ന​ല്‍​കി​യി​രു​ന്ന മൊ​ഴി. എ​ന്നാ​ല്‍, ഇ​തി​ല്‍ കൂ​ടു​ത​ല്‍ സ്വ​ര്‍​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വിഎ​സ്എ​സ്‌​സി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. വൈ​കാ​തെ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ക​ട​ക്കും.

അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല്‍ ത​ന്നെ​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ ഇ​തു​വ​രെ 11 ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ക​ട​കം​പ​ള്ളി​ക്കും അ​ടൂ​ർ‌ പ്ര​കാ​ശി​നും ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.

മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, അ​ടൂ​ർ പ്ര​കാ​ശ് എം​പി എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​ക്ക് കൈ​മാ​റു​ക. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ മാ​റ്റി​യോ എ​ന്ന​തി​ലും എ​സ്ഐ​ടി ഇ​ന്ന് വ്യ​ക്ത​ത വ​രു​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് വി​എ​സ്എ​സ്‌​സി​യി​ലെ വി​ദ​ഗ്ധ​രെ ക​ണ്ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ എ​സ്ഐ​ടി ത​യാ​റാ​ക്കി​യി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​സ്റ്റി​സു​മാ​രാ​യ എ. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ദേ​വ​സ്വം ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം എ​ൻ. വാ​സു കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ലും കോ​ട​തി ഇ​ന്ന് വാ​ദം കേ​ൾ​ക്കും.

Kerala

ശ​ബ​രി​മ​ല​ സ്വര്‌ണക്കൊള്ള: ക​ട്ടി​ള​പ്പാ​ളിയിൽ മൂ​ന്നാ​മ​തും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽനി​​​ന്നു ക​​​ട​​​ത്തിക്കൊ​​​ണ്ടു​​​പോ​​​യ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ക​​​ണ്ടെ​​​ത്താ​​​ൻ മൂ​​​ന്നാ​​​മ​​​തും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം. വി​​​എ​​​സ്എ​​​സ്‌​​​സി ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി പൊ​​​തി​​​യു​​​ന്ന ചെ​​​ന്പു​​​പാ​​​ളി​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വീ​​​ണ്ടും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പത്തി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലും പൊ​​​തി​​​ഞ്ഞ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ അ​​​ള​​​വി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​താ​​​യി വി​​​എ​​​സ്എ​​​സ്‌​​​സി​​​യു​​​ടെ ര​​​ണ്ടാം പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യും സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ലെ ഗോ​​​വ​​​ർ​​​ധ​​​ന​​​നും പ​​​റ​​​ഞ്ഞ​​​തി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഇ​​​ര​​​ട്ടി​​​യോ​​​ളം സ്വ​​​ർ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. 980 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണ് വേ​​​ർ​​​തി​​​രി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ മൊ​​​ഴി.

എ​​​ന്നാ​​​ൽ, ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ളം സ്വ​​​ർ​​​ണം ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം ഇ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.

സ്വ​​​ർ​​​ണം പൊ​​​തി​​​ഞ്ഞ ചെ​​​ന്പു​​​പാ​​​ളി​​​ക​​​ൾ മൊ​​​ത്ത​​​ത്തി​​​ൽ ക​​​ട​​​ത്തി പു​​​തി​​​യ പാ​​​ളി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നോ എ​​​ന്ന​​​തി​​​നും കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ഇ​​​ല്ല. ര​​​ണ്ടു ത​​​വ​​​ണ സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ ആ​​​ഴം പൂ​​​ർ​​​ണ​​​മാ​​​യി ക​​​ണ്ടെ​​​ത്താ​​​ൻ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം വ​​​രു​​​ന്പോ​​​ൾ ക​​​ഴി​​​യു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​സ്ഐ​​​ടി പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, പൂ​​​ർ​​​ണ​​​മാ​​​യ ഫ​​​ലം ഇ​​​തു​​​വ​​​രെ ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണ് കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് എ​​​സ്ഐ​​​ടി പ​​​റ​​​യു​​​ന്ന​​​ത്. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെകൂ​​​ടി അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. മെ​​​ർ​​​ക്കു​​​റി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് 1998ൽ ​​​വി​​​ജ​​​യ് മ​​​ല്യ ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലിൽ സ്വ​​​ർ​​​ണം പൊ​​​തി​​​ഞ്ഞ​​​ത്. ‌

എ​​​ന്നാ​​​ൽ, ചി​​​ല പാ​​​ളി​​​ക​​​ളി​​​ൽ മെ​​​ർ​​​ക്കു​​​റി​​​യു​​​ടെ അം​​​ശം​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്ട്രോം​​​ഗ് റൂ​​​മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ഴ​​​യ വാ​​​തി​​​ലി​​​ൽ​​​നി​​​ന്നു സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് താ​​​ര​​​ത​​​മ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഇ​​​തി​​​ലും ചെ​​​ന്പു​​​പാ​​​ളി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി മാ​​​റ്റി​​​യോ എ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഒ​​​രി​​​ക്ക​​​ൽകൂ​​​ടി ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് സ​​​ജീ​​​വ​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

Kerala

അടൂർ പ്രകാശ് സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തി: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ആന്‍റോ ആന്‍റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ചോദ്യംചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

Kerala

നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണം?: വിഎസ്എസ്‌സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ്‌എസ്‌സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്നും പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നുമാണ് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നത്.

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. പരിശോധനാഫലം ശനിയാഴ്ച ഹൈക്കോടതിക്ക് കൈമാറും.

ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായാണ് വിഎസ്എസ്‌സി രണ്ടാം വട്ട പരിശോധന നടത്തിയത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ആ​ന്‍റോ ആ​ന്‍റ​ണി​യെ​യും ക​ട​കം​പ​ള്ളി​യെ​യും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം അ​റി​യു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. കേ​സി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ശ​നി​യാ​ഴ്ച രാ​വി​ലെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ന​ല്‍​കി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ്ര​തി​ക​രി​ച്ചി​രു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലും ബം​ഗു​ളൂ​രു​വി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ല്ലാം പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം ആ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ണ്ട തീ​യ​തി​ക​ൾ വ്യ​ക്ത​മാ​യി ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി ന​ൽ​കി. ഡ​ൽ​ഹി​യി​ൽ പോ​കാ​നും പോ​റ്റി​യാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

Kerala

സ​ന്നി​ധാ​ന​ത്തെ ദി​വ​സ​വേ​ത​ന​ക്കാ​ർ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത് ല​ക്ഷ​ങ്ങ​ള്‍; ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് സ​ന്നി​ധാ​ന​ത്ത് നി​യോ​ഗി​ച്ചി​രു​ന്ന ദി​വ​സ​വേ​ത​ന​ക്കാ​ർ പ​ല​ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ള്‍ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. എ​ല്ലാ ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ​യും മു​ഴു​വ​ൻ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ് വി​ജി​ല​ൻ​സ്.

സ​ന്നി​ധാ​ന​ത്തെ ര​ണ്ട് ബാ​ങ്കും പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി​യും ജീ​വ​ന​ക്കാ​ർ ദി​വ​സ​വും പ​ണം അ​യ​ച്ചു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്കു​ള്ള പ​ണം സീ​സ​ണ്‍ ക​ഴി​ഞ്ഞ് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ടാ​ണ് ദേ​വ​സ്വം ന​ൽ​കു​ന്ന​ത്. അ​തി​നു മു​ൻ​പു​ത​ന്നെ വ​ലി​യ തു​ക അ​യ​ച്ചെ​ങ്കി​ൽ അ​ത് അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് വി​ല​യി​രു​ത്ത​ൽ.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വീ​ണ്ടും എ​സ്ഐ​ടി വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തി അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലും ബം​ഗു​ളൂ​രു​വി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ല്ലാം പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം ആ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ണ്ട തീ​യ​തി​ക​ൾ വ്യ​ക്ത​മാ​യി ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി ന​ൽ​കി. ഡ​ൽ​ഹി​യി​ൽ പോ​കാ​നും പോ​റ്റി​യാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​വും സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

പോ​റ്റി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​ന്നെ അ​ടൂ​ർ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യാ​ൻ എ​സ്ഐ​ടി തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പോ​റ്റി​യും കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഗോ​വ​ർ​ധ​ന​നും ഡ​ൽ​ഹി​യി​ലെ​ത്തി സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​പ്പോ​ഴു​ള്ള ഫോ​ട്ടോ​യി​ലും അ​ടൂ​ർ പ്ര​കാ​ശും ആ​ന്‍റോ ആ​ന്‍റ​ണി​യു​മു​ണ്ട്.

District News

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​ങ്ക​ലാ​പ്പി​ൽ- കെ. ​രാ​ജ​ൻ

 

തൃ​ശൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​ക​ട​ന​മെ​ല്ലാം ചീ​റ്റി​പ്പോ​യ​തി​ന്‍റെ അ​ങ്ക​ലാ​പ്പി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ. കു​റ്റ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ച്ച ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ​ർ​ക്കാ​രി​നെ​തി​രേ പാ​ര​ഡി​യു​മാ​യി ഇ​റ​ങ്ങി​യ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും സ്വ​യം പ​രി​ഹാ​സ്യ​രാ​യി.
തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്പോ​ൾ യു​ഡി​എ​ഫും ബി​ജെ​പി​യും എ​ൽ​ഡി​എ​ഫി​നെ​തി​രേ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തു പ​തി​വാ​ക്കി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ ബി​രി​യാ​ണി​ച്ചെ​ന്പും ഈ​ന്ത​പ്പ​ഴ​പ്പൊ​തി​യു​മാ​യി വ​ന്ന​വ​ർ ഇ​ത്ത​വ​ണ സ്വ​ർ​ണ​പ്പാ​ളി​യും വാ​ജി​വാ​ഹ​ന​വു​മാ​യി വ​ന്നു. എ​ന്നാ​ൽ നാ​ട​കം പൊ​ളി​യു​ക​യും ജ​ന​സ​മ​ക്ഷം അ​പ​ഹാ​സ്യ​രാ​വു​ക​യു​മാ​ണ് അ​വ​ർ. ഇ​ട​തു​മു​ന്ന​ണി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ പ്ര​തി​പ​ക്ഷ​പാ​ള​യ​ത്തി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ ജി​ല്ലാ ന​വ​മാ​ധ്യ​മ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ടി.​കെ. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​പി. സ​ന്ദീ​പ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. പ്രി​ൻ​സ്, കെ.​എ​സ്. ജ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ശ​ബ​രി​മ​ല അ​ന്വേ​ഷ​ണ​ത്തെ കൊ​ന്നു: അ​നൂ​പ് ആ​ന്‍റ​ണി

തൃ​​​ശൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം ച​​​ത്തു​​​വെ​​​ന്നും എ​​​ൽ​​​ഡി​​​എ​​​ഫ്-​​​യു​​​ഡി​​​എ​​​ഫ് കു​​​റു​​​വാ​​​സം​​​ഘം അ​​​തി​​​നെ കൊ​​​ന്നു​​​വെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട നേ​​​താ​​​ക്ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​ൻ എ​​​സ്ഐ​​​ടി​​​ക്കു സാ​​​ധി​​​ക്കി​​​ല്ല. അ​​​തി​​​നു കേ​​​ന്ദ്ര​​​സം​​​ഘം ത​​​ന്നെ​​​യാ​​​ണ് അ​​​നി​​​വാ​​​ര്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

സ്വര്‍ണക്കൊള്ള: തന്ത്രി രണ്ടര കോടി രൂപ നിക്ഷേപിച്ചിട്ടില്ല, വിശദീകരണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന തന്‍റെ സ്ഥാപനത്തില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് ഉടമ എന്‍.എം. രാജു. തന്ത്രിയെയോ കുടുംബത്തെയോ താന്‍ കണ്ടിട്ടില്ലെന്നും രാജു കൊച്ചിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്ത്രി കണ്ഠരര് രാജീവര് 2.5 കോടി രൂപ ഇവിടെ നിക്ഷേപിച്ചിരുന്നതായും നിക്ഷേപ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് സ്ഥാപനം പൂട്ടിപ്പോയപ്പോള്‍ എന്തുകൊണ്ടാണ് തന്ത്രി പരാതിപ്പെടാത്തത് എന്നതടക്കമുള്ള കാര്യത്തില്‍ എസ്‌ഐടിക്ക് സംശയം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ് നന്നിരുന്നു. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലും രാജുവിന്‍റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

Latest News

Up