x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താലിനിടെ അക്രമം; സുരേന്ദ്രനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി


Published: February 23, 2026 06:31 PM IST | Updated: February 23, 2026 06:31 PM IST

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ എടുത്ത കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ. ഹർത്താൽ ആഹ്വാനം ചെയ്തതുകൊണ്ടുമാത്രം അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതാനാവില്ലെന്നും കേസിൽ സുരേന്ദ്രനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

2019 ജനുവരി മൂന്നിന് ആലപ്പുഴ മാന്നാറിൽ നടന്ന അക്രമസംഭവങ്ങളിലാണ് സുരേന്ദ്രനെ ഒമ്പതാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. അന്ന് യാത്രക്കാരെ തടഞ്ഞുനിർത്തി മർദിച്ചുവെന്നും വാഹനം തകർത്തുവെന്നുമാണ് കേസ്. ജസ്റ്റീസ് സി.എസ്. ഡയസാണ് തുടർ നടപടികൾ സ്റ്റേ ചെയ്തത്.

Tags : High Court k Surendran sabarimala

Recent News

Up