x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല കൊടിമര നിർമാണം: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു


Published: February 23, 2026 07:22 AM IST | Updated: February 23, 2026 07:22 AM IST

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് പ്രത്യേകസംഘമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.

ഞായറാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി സംഭാവന നൽകിയ സ്വർണത്തിന്‍റെ അളവ് ഉൾപ്പെടെ മൊഴി നൽകിയതായാണ് വിവരം.

കൊടിമര നവീകരണത്തിനായി 27 പേർ സ്വർണം നൽകിയതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഇവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. അതിന് പുറമെ മറ്റ് ചിലരും സ്വർണം നൽകിയെങ്കിലും അവരുടെ വിവരങ്ങൾ വ്യക്തമല്ല.

കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവരിൽനിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിരുന്നു.

Tags : Sabarimala flagpole flagpole construction Suresh Gopi

Recent News

Up