x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം മ​റ്റൊ​രു കൊ​ള്ള​യാ​യി : കെ.​സി.​വേ​ണു​ഗോ​പാ​ൽ


Published: February 13, 2026 09:37 PM IST | Updated: February 13, 2026 09:41 PM IST

കോ​ട്ട​യം: നാ​ടി​നെ ല​ജ്ജി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം മ​റ്റൊ​രു കൊ​ള്ള​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യെ വെ​ള്ള പൂ​ശാ​നാ​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ആ ​സം​ഗ​മം ത​ന്നെ വ​ൻ​കൊ​ള്ള​യാ​യി മാ​റി. ഇ​തെ​ല്ലാം ഹൈ​ക്കോ​ട​തി അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന​ത് ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​ണെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​മ്പ​ലം ന​ട​ത്തി​പ്പി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ ന​ട​ത്തു​ന്ന കൊ​ള്ള നി​യ​ന്ത്രി​ക്കാ​ൻ ഇ​വി​ടെ ഒ​രു സ​ർ​ക്കാ​രി​ല്ല. അ​വ​രെ പ്രോ​ത്സി​ഹി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. വി​ശ്വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​ർ ഭ​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ ക​ണ്ണ് സ​മ്പ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​സം​ഭ​വ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : ayyappa sangamam k.c.venugopal Sabarimala

Recent News

Up