x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ശ​ങ്ക​ര​ദാ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി മാ​ര്‍​ച്ച് ര​ണ്ടി​ന്


Published: February 23, 2026 10:01 PM IST | Updated: February 23, 2026 10:06 PM IST

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അം​ഗം കെ.​പി.​ശ​ങ്ക​ര​ദാ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മാ​ര്‍​ച്ച് ര​ണ്ടി​ന് കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി പ​റ​യും. ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ശ​ങ്ക​ര​ദാ​സ് ആ​രോ​ഗ്യ പ്ര​ശ്​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ കോ​ട​തി തീ​രു​മാ​നി​ക്കു​ന്ന എ​ന്ത് ഉ​പാ​ധി​ക​ളും അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ആ​രോ​ഗ്യ പ്ര​ശ്​ന​മു​ള്ള​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. ഇ​രു വാ​ദ​ങ്ങ​ള്‍​ക്കും ശേ​ഷം പ്ര​തി​യു​ടെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് ര​ണ്ടി​ന് വി​ധി പ​റ​യാ​ന്‍ മാ​റ്റി.

ജ​നു​വ​രി 14 നാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിൽ കഴിഞ്ഞ ശ​ങ്ക​ര​ദാ​സി​നെ ര​ണ്ട് കേ​സു​ക​ളി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വീ​ണ്ടും ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നു ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ.​പ​ത്മ​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബോ​ര്‍​ഡി​ല്‍ സി​പി​ഐ പ്ര​തി​നി​ധി​യാ​യി​രു​ന്നു ശ​ങ്ക​ര​ദാ​സ്. മ​റ്റൊ​രു ബോ​ര്‍​ഡ് അം​ഗ​മാ​യ എ​ന്‍.​വി​ജ​യ​കു​മാ​റും റി​മാ​ന്‍​ഡി​ല്‍ തു​ട​രു​ക​യാ​ണ്.

Tags : Sabarimala gold robbery kp sankaradas court

Recent News

Up