x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല കൊടിമര പ്രതിഷ്ഠ: വിജിലൻസ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു


Published: February 23, 2026 12:03 PM IST | Updated: February 23, 2026 12:03 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ പു​തി​യ കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ല്‍ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്താ​ന്‍ വി​ജി​ല​ന്‍​സ് സം​ഘം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കൊ​ടി​മ​ര നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ചെ​യ്ത​വ​രി​ല്‍ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ വി​ജി​ല​ന്‍​സ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

സ്വ​ര്‍​ണം സം​ഭാ​വ​ന ന​ല്‍​കി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ സു​രേ​ഷ് ഗോ​പി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ് സി​നി​മാ താ​ര​ങ്ങ​ളോ​ടും കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ന​ല്‍​കാ​ന്‍ താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് കു​മാ​ര്‍, ഷാ​ജി കൈ​ലാ​സ്, ര​ണ്‍​ജി പ​ണി​ക്ക​ര്‍ ഉ​ള്‍​പ്പെ​ടെ 27 പേ​രാ​ണ് കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന​യാ​യി ദേ​വ​സ്വം ബോ​ര്‍​ഡി​ന് ന​ല്‍​കി​യി​രു​ന്നു. ബോ​ര്‍​ഡി​ന് ല​ഭി​ച്ച സ്വ​ര്‍​ണ​ത്തി​ന്‍റെ​യും കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യ്ക്ക് ഉ​പ​യോ​ഗി​ച്ച സ്വ​ര്‍​ണ​ത്തി​ന്‍റെ​യും ക​ണ​ക്ക് ഒ​ത്തു​നോ​ക്കു​ന്ന​തി​നാ​ണ് വി​ജി​ല​ന്‍​സ് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യം ദു​രീ​ക​രി​ക്കാ​നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി.

Tags : Sabarimala flagpole Vigilance Suresh Gopi

Recent News

Up