x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല യുവതീപ്രവേശം: ഏഴുവർഷത്തിന് ശേഷം പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയിൽ


Published: February 16, 2026 10:10 AM IST | Updated: February 16, 2026 10:10 AM IST

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാന്‍ ഇന്ന് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചേക്കും.

2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒന്‍പതംഗ ബെഞ്ചിന്‍റെ വിധിക്ക് ശേഷമാകും ശബരിമല ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ വിധി പ്രസ്താവിക്കുക.

യു​വ​തീപ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. വിഷയത്തിൽ ഇനി സർക്കാരിന്‍റെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്.

സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞ ശേ​ഷം മാ​ത്രം പ്ര​തി​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. നി​ല​പാ​ട് ഇ​പ്പോ​ൾ പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ആ​ലോ​ചി​ക്കാ​മെ​ന്നു​മാ​ണ് നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കെ, വി​ശ്വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തെ​യു​ള്ള നീ​ക്ക​ത്തി​നാ​ണ് സി​പി​എ​മ്മും സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്. മു​ൻ​പ് യു​വ​തീപ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ, ഇ​പ്പോ​ൾ "വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം" എ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​തു​ക്കെ ചു​വ​ടു​മാ​റ്റു​ന്ന​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണെ​ന്നും ഭ​ക്ത​രെ വീ​ണ്ടും വ​ഞ്ചി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ സ​ത്യ​വാംഗ്‌മൂ​ലം തി​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യാ​വ​കാ​ശ​വും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

Tags : Sabarimala Women Entry Supreme Court review petitions

Recent News

Up