x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല യുവതീപ്രവേശനം; മാ​​​​ർ​​​​ച്ച് 14നു മുമ്പ് നിലപാട് അറിയിക്കണം

ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ
Published: February 17, 2026 04:23 AM IST | Updated: February 17, 2026 06:04 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ എ​​​​ല്ലാ പ്രാ​​​​യ​​​​ത്തി​​​​ലു​​​​മു​​​​ള്ള സ്ത്രീ​​​​ക​​​​ൾ​​​​ക്കും പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന 2018ലെ ​​​​വി​​​​ധി​​​​ക്കെ​​​​തി​​​​രാ​​​​യ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പു​​​​തി​​​​യ ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ച് അ​​​​ന്തി​​​​മ​​​​വാ​​​​ദം കേ​​​​ൾ​​​​ക്കും. ഏ​​​​പ്രി​​​​ൽ ഏ​​​​ഴു​​​​മു​​​​ത​​​​ൽ 22 വ​​​​രെ​​​​യാ​​​​ണു വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദംകേ​​​​ൾ​​​​ക്ക​​​​ലി​​​​നു സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീപ്ര​​​​വേ​​​​ശ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പു​​​​തി​​​​യൊ​​​​ര​​​​ധ്യാ​​​​യം തു​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ്.

മാ​​​​ർ​​​​ച്ച് 14നോ ​​​​അ​​​​തി​​​​നു​​​​ മു​​​​ന്പോ ക​​​​ക്ഷി​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ രേ​​​​ഖാ​​​​മൂ​​​​ല​​​​മു​​​​ള്ള വാ​​​​ദ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടു​​​​ത്ത മാ​​​​സം 14നു മു​​​​ന്പാ​​​​യി നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് തൊ​​​​ട്ടു​​​​മു​​​​ന്പാ​​​​യാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ വാ​​​​ദ​​​​മെ​​​​ന്ന​​​​തി​​​​നു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ണ്ട്. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി, പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ, ആ​​​​സാം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​പ്രി​​​​ലി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

വി​​​​വി​​​​ധ മ​​​​ത​​​​ങ്ങ​​​​ളി​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല​​​​ അടക്കമുള്ള ആരാധനാ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ളും സ്ത്രീ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വി​​​​ധ ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി​​​​പു​​​​ൽ എം. ​​​​പ​​​​ഞ്ചോ​​​​ളി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ ബെ​​​​ഞ്ചി​​​​ലെ ഒ​​​​ന്പ​​​​ത് ജ​​​​ഡ്ജി​​​​മാ​​​​രെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പി​​​​ന്നീ​​​​ട് നി​​​​യ​​​​മി​​​​ക്കും. നേ​​​​ര​​​​ത്തേ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ചി​​​​ൽ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് മാ​​​​ത്ര​​​​മാ​​​​ണു ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ ബെ​​​​ഞ്ച് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു കേ​​​​സി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വൈ​​​​കി​​​​യ​​​​ത്.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ വി​​​​ധി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്ന് സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത ഇ​​​​ന്ന​​​​ലെ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടാ​​​​കും ഇ​​​​നി പ്ര​​​​ധാ​​​​നം. യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ച് പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ടി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി​​​​യു​​​​ണ്ടാ​​​​യ​​​​ത്.

യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ച 2018ലെ ​​​​വി​​​​ധി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി. ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ ഘ​​​​ട​​​​ന ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ്ര​​​​ത്യേ​​​​ക അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ക്കും. എ​​​​ട്ടു ദി​​​​വ​​​​സം വാ​​​​ദം കേ​​​​ട്ട് സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി വാ​​​​ദം കേ​​​​ൾ​​​​ക്ക​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണു പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം. കോ​​​​ട​​​​തി വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്കു പി​​​​രി​​​​ഞ്ഞ ശേ​​​​ഷം വീ​​​​ണ്ടും ചേ​​​​രു​​​​ന്പോ​​​​ഴാ​​​​കും അ​​​​ന്തി​​​​മ​​​​വി​​​​ധി​​​​യെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ച് ഏ​​​​പ്രി​​​​ൽ ഏ​​​​ഴി​​​​നു രാ​​​​വി​​​​ലെ 10.30ന് ​​​​വാ​​​​ദം കേ​​​​ൾ​​​​ക്ക​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ക. അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും മൂ​​​​ന്നു ദി​​​​വ​​​​സം വീ​​​​തം വാ​​​​ദി​​​​ക്കാം. പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​വ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും വാ​​​​ദം ഏ​​​​പ്രി​​​​ൽ ഏ​​​​ഴു മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു വ​​​​രെ കേ​​​​ൾ​​​​ക്കും. എ​​​​തി​​​​ർ​​​​ക്കു​​​​ന്ന ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​രു​​​​ടെ വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഏ​​​​പ്രി​​​​ൽ 14 മു​​​​ത​​​​ൽ 16 വ​​​​രെ സ​​​​മ​​​​യം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഏ​​​​പ്രി​​​​ൽ 21ന് ​​​​മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. തു​​​​ട​​​​ർ​​​​ന്നു വി​​​​ഷ​​​​യം പ​​​​ഠി​​​​ച്ച അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യു​​​​ടെ അ​​​​ന്തി​​​​മ​​​​ വാ​​​​ദ​​​​ങ്ങ​​​​ൾ കേ​​​​ൾ​​​​ക്കും. ഏ​​​​പ്രി​​​​ൽ 22ന് ​​​​വാ​​​​ദം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കെ. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​റി​​​​നെ​​​​യും ശി​​​​വം സിം​​​​ഗി​​​​നെ​​​​യും അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ക്കും. എ​​​​ല്ലാ ക​​​​ക്ഷി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ട് ശി​​​​വം സിം​​​​ഗ് കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ​​​​റ​​​​ഞ്ഞു.

ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ധി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ നോ​​​​ഡ​​​​ൽ കൗ​​​​ണ്‍സ​​​​ലാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കൃ​​​​ഷ്ണ കു​​​​മാ​​​​ർ സിം​​​​ഗി​​​​നെ കോ​​​​ട​​​​തി നി​​​​യ​​​​മി​​​​ച്ചു. പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള നോ​​​​ഡ​​​​ൽ കൗ​​​​ണ്‍സ​​​​ലാ​​​​യി ശ​​​​ശ്വ​​​​തി പ​​​​രി​​​​യെ​​​​യും നി​​​​യ​​​​മി​​​​ച്ചു.

പറയാതെ പറഞ്ഞ് കേരളം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ജ​​​യ്ദീ​​​പ് ഗു​​​പ്ത​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി. കേ​​​ര​​​ളം മു​​​ന്പ് പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​വി​​​ധി​​​യെ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു​​​വെ​​​ന്നും നി​​​ല​​​പാ​​​ട് മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശം.

വി​​​ഷ​​​യ​​​ത്തി​​​ൽ ത​​​ത്കാ​​​ലം മൗ​​​നം പാ​​​ലി​​​ക്കാ​​​നു​​​ള്ള കേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നി​​​ൽ​​​നി​​​ന്നു​​​ണ്ടാ​​​യ​​​ത് ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്നു.

പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി​​​ക​​​ൾ ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ, നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ദ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ജ​​​യ്ദീ​​​പി​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം. എ​​​ന്നാ​​​ൽ, പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ കേ​​​ന്ദ്രം പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​വെ​​​ന്ന് സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.

കോ​​​ട​​​തി മു​​​ന്പാ​​​കെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് ഇ​​​ന്ന​​​ലെ നി​​​ർ​​​ദേ​​​ശി​​​ച്ചു. പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഓ​​​രോ പേ​​​രു​​​വീതം നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പ​​​റ​​​ഞ്ഞ​​​ത്.

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്റ്റാ​​​ൻ​​​ഡിം​​​ഗ് കോ​​​ണ്‍സ​​​ൽ നി​​​ഷെ രാ​​​ജ​​​ൻ ഷൊ​​​ങ്ക​​​റി​​​ന്‍റെ പേ​​​ര് മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രി​​​ലൊ​​​രാ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ്, നി​​​ഷെ രാ​​​ജ​​​നെ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​ക്ക​​​രു​​​തെ​​​ന്ന് ജ​​​യ്ദീ​​​പ് പ​​​റ​​​ഞ്ഞ​​​ത്. യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ധി​​​ക്കെ​​​തി​​​രാ​​​യ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ ഹ​​​ർ​​​ജി​​​യെ കേ​​​ര​​​ളം ഇ​​​തു​​​വ​​​രെ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

പി​​​ന്നീ​​​ട്, ശ​​​ബ​​​രി​​​മ​​​ല വി​​​ധി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ക​​​ക്ഷി​​​ക​​​ളു​​​ടെ നോ​​​ഡ​​​ൽ കോ​​​ണ്‍സ​​​ലാ​​​യി അ​​​ഡ്വ. കൃ​​​ഷ്ണ കു​​​മാ​​​ർ സിം​​​ഗി​​​നെ​​​യും എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള നോ​​​ഡ​​​ൽ കോ​​​ണ്‍സ​​​ലാ​​​യി ശ​​​ശ്വ​​​തി പ​​​രി​​​യെ​​​യും കോ​​​ട​​​തി നി​​​യ​​​മി​​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കെ. ​​​പ​​​ര​​​മേ​​​ശ്വ​​​റി​​​നെ​​​യും ശി​​​വം സിം​​​ഗി​​​നെ​​​യും അ​​​മി​​​ക്ക​​​സ് ക്യു​​​റി​​​യാ​​​യും നി​​​യ​​​മി​​​ക്കും. എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട് ശി​​​വം സിം​​​ഗ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞു.

Tags : Sabarimala women's entry Supreme Court Sabarimala

Recent News

Up