Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അഞ്ചാമത്തെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. അടച്ചിട്ട കോടതി മുറിയിലാണ് നടപടികൾ.
ശബരിമല ദ്വാരപാലക ശില്പത്തില് നിന്നും കട്ടിളപ്പാളിയില്‍ നിന്നും എത്രത്തോളം സ്വര്‍ണം നഷ്ടമായെന്ന വിവരവും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ്ഐടിക്ക് ലഭിച്ചത്. വിഎസ്എസ് സിയില്‍ യില്‍ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയില്‍ ഹാജരാക്കി.
പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി നല്‍കിയിരുന്ന മൊഴി. എന്നാല്‍, ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വിഎസ്എസ്സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ്എസ്സിയില് നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്നും പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നുമാണ് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. പരിശോധനാഫലം ശനിയാഴ്ച ഹൈക്കോടതിക്ക് കൈമാറും.
ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം വട്ട പരിശോധന നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം ആന്റോ ആന്റണി എംപിയുടെ മൊഴി രേഖപ്പെടുത്തും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ.
സോണിയ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്ന് അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: സോണിയാ ഗാന്ധിയെ കാണാൻ തനിക്ക് സൗകര്യമൊരുക്കിയത് കർണാടകയിലെ തന്റെ ബന്ധം ഉപയോഗിച്ചാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്കു മൊഴി നൽകി. ആറ്റിങ്ങൽ മണ്ഡലത്തിലെ എംപിയെന്ന നിലയിലാണ് അടൂർ പ്രകാശിനെ വിളിച്ചതെന്നും പോറ്റി മൊഴി നൽകി.
ഏതാണ്ട് ഇതിനു സമാനമായ മൊഴിയാണ് അടൂർ പ്രകാശും നൽകിയതെന്നാണ് വിവരം. അടൂർ പ്രകാശിനെ വഴുതക്കാടുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്പോൾ, ചാക്കയിലെ എസ്ഐടി ആസ്ഥാനത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചിരുന്നു.
ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ചൊവ്വയും വെള്ളിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടത്. എന്നാൽ, ഇന്നലെ പ്രത്യേകമായി വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.
Kerala
ആലപ്പുഴ: നിയമവാഴ്ചയെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിലാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അടൂര്‍ പ്രകാശ് ഹാജരായത്.
പ്രതിക്കൊപ്പം നിന്നുഫോട്ടൊയെടുത്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെങ്കില്‍ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, മുഖ്യമന്ത്രിയും ഇതേ വ്യക്തിയുമായി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് സൗകര്യപൂര്‍വ്വം മറക്കുകയാണ്.ഇത് യുഡിഎഫിനെ മോശക്കാരാക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജയിലില്‍ കിടക്കുന്ന നാല് സിപിഎം നേതാക്കന്മാര്ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത്രയും ദിവസമായിട്ടും ഇവര്‍ക്കെതിരേ ഭാഗികമായ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസ് തയാറായിട്ടില്ല. പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതും കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് നല്‍കേണ്ടതും മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളാണ്. ഇത് വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ഉറപ്പാക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. ഈ വീഴ്ചകള്‍ മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരേ അന്വേഷണ നാടകം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അഡ്മിനിസ്ട്രേറ്റീവ് അധികമാരമില്ലാത്ത തന്ത്രി ജയിലിലും അധികാരത്തിലിരുന്ന മന്ത്രിമാര്‍ പുറത്തും എന്ന അവസ്ഥയാണ് നിലവിലുള്ളത്. സിപിഎമ്മിന്റെ പല നേതാക്കളും ജയിലില്‍ പോകാന്‍ ക്യൂ നില്‍ക്കുകയാണ്. ഇവര്‍ പിടിയിലായാല്‍ കൂടുതല്‍ വെട്ടിപ്പിന്റെ കഥകള്‍ പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ജയിലിലായ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ പോലും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത, നട്ടെല്ലില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്.
കോടതിയുടെ നിയന്ത്രണത്തിലുള്ള എസ്ഐടി അന്വേഷണം മരവിപ്പിക്കാനും കേസ് തേച്ചുമാച്ചു കളയാനും മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന് അധകാരത്തില്‍ തുടരാന്‍ ഒരവകാശവുമില്ല. കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന കാലത്താണ് നിയമനം നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്.
അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടരും.
Kerala
ആലപ്പുഴ: ശബരിമല സ്വർണം കട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. എസ്ഐടിയുടെ അനാസ്ഥ കാരണമാണു പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു.
തന്ത്രി അകത്തും മന്ത്രിമാർ പുറത്തും എന്നതാണു സ്ഥിതി. മന്ത്രി വാസവൻ രാജിവയ്ക്കണം. സ്വർണക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് കെ. സുധാകരന്. പലരും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞേക്കുമെന്നും അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ സുധാകരന് പറഞ്ഞു.
വായില്‍ തോന്നിയത് ആരെങ്കിലും പറയുന്നത് സത്യമല്ല. അന്വേഷണം വരട്ടെ അപ്പോള്‍ പറയാം. യുഡിഎഫ് കണ്‍വീനറെ മാത്രമല്ല, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്തേക്കാം. അതൊരു ലീഗല്‍ പ്രോസസ് മാത്രമാണ്. സ്വാഭാവികമായും രാഷ്ട്രീയപ്രേരിതമുണ്ടാകുമെന്നും സുധാകരന് പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിനുശേഷം എസ്ഐടി അടൂര്‍ പ്രകാശിനെ വിട്ടയച്ചു. രണ്ടര മണിക്കൂര്‍ ആണ് എസ്ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. കേസിൽ എസ്ഐടി ചോദ്യം ചെയ്യപ്പെടുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടുർ പ്രകാശ്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിരുന്നു.
സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികളിൽ നിന്ന് പാരിതോഷികങ്ങൾ സ്വീകരിച്ചോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. മോഷണ സ്വർണം കൈമാറ്റം ചെയ്തതിൽ എംപിക്ക് അറിവുണ്ടായിരുന്നുവോ എന്നതിലാണ് ഇപ്പോൾ വ്യക്തത തേടുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം നേടിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും. ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. 110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യാഴാഴ്ച ജയിൽ മോചിതനായത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദ്വാരപാലക കേസിൽ നേരത്തെ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം. അതേസമയം തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് കൊണ്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് ഹർജിയിൽ വാദം കേൾക്കുക.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബുധനാഴ്ച ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതോടകം ജാമ്യം നേടിയിട്ടുണ്ട്. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് മന്ത്രി പി. രാജീവ്.
അന്വേഷണത്തെയടക്കം വിമർശിച്ചാണ് പ്രതിപക്ഷം നിയമസഭ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തേഞ്ഞുടഞ്ഞ് തകർന്നു പോയി. ഹൈക്കോടതിയുടെ നിരീക്ഷണം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇനി എന്തായുധമാണ് പ്രയോഗിക്കാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള വനം-വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്മേൽ ഗവർണർ അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ പൊതുവായ താത്പര്യം മുൻനിർത്തിയാണ് സർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്നും രാജീവ് വ്യക്തമാക്കി.
National
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. അതിസങ്കീർണ കേസായതിനാൽ കുറ്റപത്രം വൈകുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറടക്കം നാലുപേരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
ഈ ഹർജികളിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷണം നടത്തിയത്. കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്നും അതിനുള്ള മേൽനോട്ടം തങ്ങളുടെ ഭാഗത്തുനിന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്കുന്നതു വൈകുന്നതിന്റെ ലാഭം സിപിഎമ്മിനു രണ്ടു വിധത്തിലാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിനു 90 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങാം.
പത്മകുമാറിനെതിരേ നടപടിയെടുക്കാന്‍ കുറ്റപത്രം വായിച്ചു നോക്കാന്‍ കാത്തിരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് ആ വഴിക്ക് രക്ഷപ്പെടുകയും ചെയ്യാം. സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ കഴിഞ്ഞ നവംബര്‍ 20നാണ് പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
വൈകാതെ രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ഒരുകേസിലും കുറ്റപത്രം സമര്‍പ്പിക്കാതെ എസ്ഐടി മുന്നോട്ടു നീങ്ങുന്നതിനിടെ കുറ്റാരോപിതര്‍ ഒന്നൊന്നായി പുറത്തിറങ്ങിത്തുടങ്ങി. പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിയും വൈകാതെ പുറത്തിറങ്ങാനാണു സാധ്യത.
കുറ്റപത്രത്തില്‍ പത്മകുമാറിന്റെ പങ്കാളിത്തം എന്താണെന്നു ബോധ്യപ്പെട്ടശേഷം നടപടിയെന്ന തീരുമാനത്തിലാണ് സിപിഎം. നിയമസഭ തെരഞ്ഞെടുപ്പു കാലയളവും നാടൊട്ടുക്ക് പ്രചാരണജാഥയുമൊക്കെ നടക്കുമ്പോള്‍ സ്വര്‍ണക്കൊള്ള വഷയത്തില്‍ ഏതെങ്കിലും നേതാവിനെതിരേ നടപടിയെടുക്കുന്നത് വീണ്ടും ചര്‍ച്ചയാകുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്.
കുറ്റപത്രം വൈകിയാല്‍ നടപടി ഒഴിവാക്കാമെന്നതു സിപിഎമ്മിന് ആശ്വാസവുമാണ്. പത്മകുമാറിനെതിരേ നടപടിയെടുക്കാതിരുന്നത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അടക്കം അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റും സ്വീകരിച്ചത്.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ മരണത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എസ്ഐടി. ഇതേ തുടർന്ന് റോയ്യുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകാരെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. റോയ്യുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
സി.ജെ. റോയ്യുടെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടി ബാങ്കുകൾക്കും പ്രത്യേക അന്വേഷണ സംഘം കത്ത് നൽകിയിട്ടുണ്ട്. ഇതുകൂടാതെ റോയ്യുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ തടവിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠര് രാജീവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും കണ്ഠര് രാജീവര് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം.
എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പോറ്റി കട്ടിളപ്പാളി കേസിലും ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.
90 ദിവസം റിമാൻഡ് പൂർത്തിയായതിന് പിന്നാലെയാണ് മുരാരി ബാബുവിനും സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്. എസ്. ശ്രീകുമാറിന് 43ാം ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യം നേടുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ്പങ്ങള് തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായതായി വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം.
സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വിഎസ്എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും. സാമ്പിൾ ശേഖരിക്കാൻ വീണ്ടും അനുജ്ഞയും വാങ്ങേണ്ടിവരും.
ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. പാളികളിൽ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.
ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
National
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.
പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.
വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു.
ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് എസ്ഐടിക്കു കത്തയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്കു നല്‍കേണ്ടത്.
അതിനിടെ, കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യും. ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് മുരാരി ബാബുവിന് ഇഡി ഉടന്‍ സമന്‍സ് അയയ്ക്കും. മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയിരിക്കെയാണു ചോദ്യം ചെയ്യാനുള്ള നീക്കം.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇഡി നീക്കം. മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് അദ്ദേഹം എസ്ഐടിക്ക് മൊഴി നൽകി. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും മൊഴിയിൽ പറയുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്.
അതേസമയം ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു.
പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർണ വിവരങ്ങൾ ലഭിക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നഷ്ടമായ സ്വര്‍ണത്തിന്റെ അവളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുരാരി ബാബുവിന്റെ മൊഴിയെടുക്കാനുള്ള നീക്കം ആരംഭിച്ചു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരാരി ബാബു കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജനുവരി 28ന് വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് നീട്ടണമെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവല്ല ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രോസിക്യൂഷനും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറയുന്നത് 28ലേക്ക് നീട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ നല്‍കിയത്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് കാലാധി നീട്ടിയാല്‍ രാഹുല്‍ വീണ്ടും മാവേലിക്കര ജയിലില്‍ തുടരേണ്ടി വരും. 14 ദിവസത്തേക്കായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി എസ്ഐടി ശബരിമലയിലെ കണക്കെടുപ്പ് തുടരുന്നു.
ശ്രീകോവിലിന്റെ പഴയ വാതില്‍പ്പാളികളും പഴയ കൊടിമരത്തിനന്റെ പഞ്ചവര്‍ഗ തറയിലെ അഷ്ടദിക്പാലകരുടെ ശില്പങ്ങളും സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചു. സന്നിധാനത്തെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന കട്ടിളകള്‍ തൂക്കി നോക്കി.
വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയിട്ടുള്ള ഈ കട്ടിള പടിക്ക് 38 കിലോയും കട്ടിളയ്ക്ക് 64 കിലോയും തൂക്കമുണ്ടെന്ന് കണ്ടെത്തി. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ വാതില്‍പ്പാളികളുടെ സാമ്പിള്‍ ശേഖരിച്ചു. മോഷണ സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവര്ധന് ഭണ്ഡാരി, ഉണ്ണികൃഷ്ണന് പോറ്റി മുഖേന ശബരിമലയില്‍ സമര്‍പ്പിച്ചതായി പറയുന്ന സ്വര്‍ണമാലയും കണ്ടെടുത്ത് പരിശോധിച്ചു..
തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എസ്ഐടി തലവന്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലണ് പരിശോധനകള്‍ നടന്നത്. എസ്ഐടിയുടെ ഒരു സംഘം മലയിറങ്ങിയെങ്കിലും മറ്റൊരു സംഘം സന്നിധാനത്ത് തങ്ങി പരിശോധന തുടരുകയാണ്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നും സന്നിധാനത്ത് പരിശോധന നടത്തും. ചൊവ്വാഴ്ച പുറത്തെടുത്ത് പരിശോധിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും.
പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ സംബന്ധിച്ചും പരിശോധന ഉണ്ടാകും. അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികൾ ആണ് പ്രധാനമായും പരിശോധിക്കുന്നത്.
ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ നിർണായക വിവരങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ദ്വാരപാലകശില്പ കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കുമൊപ്പവും നിൽക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ജയകുമാർ പറഞ്ഞു. കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശിൽപ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജി.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പോറ്റി നൽകിയ ജാമ്യഹർജികൾ വിജിലൻസ് കോടതി തള്ളിയിരുന്നു.
മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ്ഐടിയുടെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
അതേസമയം ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. അന്വേഷണ സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കുണ്ട്. എസ്പി ശശിധരന്റെ നേതൃത്വത്തിലാകും പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്സര് ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് എസ്ഐടി സംഘം സന്നിധാനത്തെത്തിയിരിക്കുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. അന്വേഷണ സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കുണ്ട്. എസ്പി ശശിധരന്റെ നേതൃത്വത്തിലാകും പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്സര് ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് എസ്ഐടി സംഘം സന്നിധാനത്തെത്തിയിരിക്കുന്നത്.
ഇതോടൊപ്പം പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശിൽപങ്ങൾ സ്ട്രോംഗ് റൂമിലുണ്ടോയെന്നും പരിശോധിക്കും. ദ്വാരപാലക ശിൽപങ്ങൾ എവിടെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.കൊടിമരം മാറ്റം കൂടി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് പരിശോധന.
തിങ്കളാഴ്ച രാത്രി തന്നെ പരിശോധന നടത്തുന്നതിനായി സംഘം ശബരിമലയിലെത്തി. ദ്വാരപലക-കട്ടിളപാളികളിൽ നിന്നും സംഘം കൂടുതൽ സാമ്പിളുകൾ ഇന്ന് ശേഖരിക്കില്ല. വിഎസ്എസ്സിയിലെ വിദഗ്ദരുമായുള്ള ചർച്ചയ്ക്കുശേഷമായിരിക്കും കൂടുതൽ പരിശോധനകൾ.
Kerala
പത്തനംതിട്ട: ചൊവ്വാഴ്ച രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് നിർദ്ദേശം. സ്പെഷ്യൽ കമ്മിഷണർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വർണക്കൊള്ളയിൽ ചൊവ്വാഴ്ച എസ്ഐടി ശബരിമലയിൽ വിശദ പരിശോധന നടത്തും.
ഇതേ തുടർന്നാണ് മാധ്യമങ്ങൾ ഒഴിയണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. വിഎസ്എസ്സിയിലെ ശാത്രീയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
കോൺഗ്രസ് ഭരണസമിതിയുടെ കൊടിമര, വാജിവാഹന കൈമാറ്റവും പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്ഐടി കോടതിയിൽ നൽകിയ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് സ്വർണക്കൊള്ളയുടെ വ്യാപ്തി കൂട്ടുന്നതാണ്.
സ്വർണംപൂശി പോറ്റിയും സംഘവും തിരിച്ചെത്തിച്ച പാളികൾ യഥാർഥ പാളികളല്ലെന്ന മുൻകാല സംശയം ബലപ്പെടുകയാണെന്ന് കോടതി അറിയിച്ചു. സന്നിധാത്തെത്തി വാതിലുകളുടെ തെളിവെടുക്കാനും കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്.
ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
Kerala
കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. എ. പത്മകുമാര്‍ നേതൃത്വം നല്കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.
Kerala
തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിധിയിലാക്കി. തന്ത്രിയുടെ വീട്ടിൽനിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടിമരം മാറ്റിയതിലേക്ക് നീങ്ങുന്നത്.
കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തു. 1998 മുതൽ 2025വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങള്‍ നാല് ഘട്ടമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്.
കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തിൽനിന്നും മാറ്റിയ വാജി വാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്. സ്വർണക്കൊള്ള വിവാദം ഉയർന്നപ്പോള്‍ വാജി വാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയാറായില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് റിമാൻഡിൽ. ബുധനാഴ്ച എസ്ഐടി ശങ്കരദാസ് ചികിത്സയിൽ തുടരുന്ന ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഇന്ന് വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെയായിരിക്കും തീരുമാനമുണ്ടാകുക.
ശങ്കരദാസിന്റെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതിൽ തീരുമാനമെടുക്കും. സെന്‍ട്രൽ ജയിലിലെ ഡോക്ടര്‍മാരും മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരും പരിശോധനയ്ക്കുണ്ടാകും.
തുടർന്നാകും റിമാന്‍ഡിലായ ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തീരുമാനമെടുക്കുക. ശബരിമല സ്വർണക്കൊള്ള കേസിലെ 11ാം പ്രതിയാണ് ശങ്കരദാസ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ. തിരുവനന്തപുരത്ത് കെ.പി. ശങ്കരദാസ് ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പടി കേസിലും 11ാം പ്രതിയാണ് ശങ്കരദാസ്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം വിജിലൻസ് കോടതിയെ അറസ്റ്റിന്റെ വിശദാംശങ്ങൾ എസ്ഐടി അറിയിച്ചിരുന്നു. നേരത്തേ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.
ഒരാൾ കേസെടുത്ത അന്ന് മുതൽ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്നായിരുന്നു ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ ജസ്റ്റിസ് ബദ്റുദീൻ വിമർശിച്ചത്. അദ്ദേഹത്തിന്റെ മകൻ എസ്പി ആയതുകൊണ്ടാണോ അറസ്റ്റ് വൈകുന്നതെന്നും കോടതി ചോദിച്ചിരുന്നു.
നാളെ കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ജഡ്ജി ആശുപത്രിയിലെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശങ്കരദാസിന് സ്വകാര്യ ആശുപത്രിയിൽ തുടരാൻ സാധിക്കുമോയെന്ന കാര്യത്തിൽ ഇതിനുശേഷമാകും തീരുമാനം.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്ഐടി പരിശോധന. രാഹുലുന്റെ ലാപ്ടോപ്പ് ഉൾപ്പടെ കണ്ടെത്താനാണ് പരിശോധന നടന്നത്.
അന്വേഷണ സംഘം പത്ത് മിനിറ്റോളം വീട്ടിൽപരിശോധന നടത്തി. രാഹുലിനെ ഇവിടെ എത്തിച്ചിരുന്നില്ല. പരിശോധനയിൽ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് വിവരം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന് ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാൻ എസ്ഐടി സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴിയെടുക്കാനാണ് നീക്കം.
ഇതിനായി എസ്ഐടി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് എസ്പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
അതേസമയം, രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. എസ്ഐടി തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്.
ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11കിലോഗ്രാം തൂക്കമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശിൽപമാണിത്.
2017ൽ ആണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വാജിവാഹനം തന്ത്രിക്ക് കൈവശം സൂക്ഷിക്കാമെന്നായിരുന്നു കണ്ഠരര് രാജീവരുടെ വാദം. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്കാൻ തയാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ കണ്ഠരര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ എസ്ഐടി വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് ഇന്ന് കോടതി അനുമതി നല്‍കിയിരുന്നു. തട്ടിപ്പിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്നാണ് കോടതി അറസ്റ്റിന് അനുമതി നൽകിയത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന പ്രതി പങ്കജ് ഭണ്ഡാരി എസ്ഐടിക്കെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നാരോപിച്ചായിരുന്നു കേസിൽ 12ാം പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ഹർജി.
എസ്ഐടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നും അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എസ്ഐടിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കാനാണ് ഹൈക്കോടതി നിർദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശിൽപ കേസിലും അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി ലഭിച്ചു.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി എസ്ഐടിയെ വിമർശിച്ചത്.
കേസിൽ പ്രതിചേർത്ത ദിവസം മുതൽ ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്പിയാണെന്നും പറഞ്ഞ കോടതി അതാണ് ആശുപത്രിയിൽ പോയതെന്നും വിമർശിച്ചു. ജസ്റ്റിസ് ബദ്റുദീൻ ആണ് എസ്ഐടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്.
കേസിൽ സ്വർണ വ്യാപാരി ഗോവര്ധൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.
കേസിൽ പ്രതിയായ കെ.പി. ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ ഉൾപ്പെടെ ഇന്ന് പുറത്തുവന്നിരുന്നു. ഗോവര്ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. ജാമ്യ ഹര്‍ജിയിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരക്ക് പിടിച്ച് അന്വേഷണസംഘം തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഭീഷണി എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ഹൈക്കോടതിയിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം ശബരിമലയിലെ മോഷണത്തിൽ പ്രതൃക്ഷ പങ്കാളിത്തം ആരോപിച്ചിട്ടില്ലാത്ത വ്യക്തിയാണ് തന്ത്രി, എന്നാൽ വളരെ പെട്ടെന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുത്തതിന് പിന്നിൽ സർക്കാരിന്റെ താല്പര്യമാണ് എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശബരിമല മോഷണ കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായ നടപടിയാണ്. സുപ്രീം കോടതി പോലും കുറ്റവാളിയാണ് എന്ന് സൂചിപ്പിച്ച മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെയൊ കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിനെയോ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു താൽപര്യവും കാണിക്കാത്ത എസ്ഐടി ഇപ്പോൾ എടുത്ത നടപടി പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കാത്ത ഒന്നാണെന്നും അനിൽ പറഞ്ഞു.
കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം അത് തന്ത്രി ആയാലും എന്ന് തന്നെയാണ് വിശ്വ ഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നത്. നിയമം അതിന്റെ വഴിക്ക് കൂടി പോകണം. എന്നാൽ തന്ത്രിയുടെ അറസ്റ്റോടു കൂടി അന്വേഷണം അവസാനിപ്പിച്ച് തിരക്കുപിടിച്ച് കുറ്റപത്രം സമർപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.
ഹൈക്കോടതി പോലും ശബരിമല മോഷണത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ സൂചിപ്പിക്കുകയുണ്ടായി. സോണിയ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് എംപിമാർ, തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്ത്യാ മുന്നണിയുടെ നേതാക്കന്മാരും ശബരിമല കൊള്ളയും ആയി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ളവരാണ്.
ഇവരിലേക്ക് അന്വേഷണം എത്തരുത് എന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. സിബിഐ പോലെയുള്ള ഏജൻസി ഈ കേസിന്റെ അന്വേഷണം ഉടൻ തന്നെ ഏറ്റെടുത്തില്ല എങ്കിൽ നിലവിലെ കേസ് അന്വേഷണം യഥാർഥി പ്രതികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുടെ വാതിൽ അടയ്ക്കും.
ശബരിമലയിലെ യുവതി പ്രവേശന സമയത്ത് തന്നെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കന്മാർക്ക് തന്ത്രിയോട് വിരോധം ഉണ്ടായിരുന്നു. അന്ന് തീർക്കാൻ സാധിക്കാതിരുന്ന അവരുടെ വിരോധം ശബരിമല കൊള്ളയുടെ മറവിൽ നടപ്പാക്കിയിരിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സോണിയ ഗാന്ധി കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർ എന്നിവരുമായി ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള അടുപ്പം അന്വേഷിക്കാൻ നാളിതുവരെ എസ്ഐടി തയ്യാറാകാതിരിക്കുന്നത് ദുരൂഹമാണ് എന്നും അനിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: മൂന്നാം പീഡനക്കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.
താന്‍ ചതിക്കപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയതെന്നാണ് പരാതിക്കാരിയുടെ മൊഴി.
Kerala
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം മടങ്ങി. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയത്.
ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ എട്ട് മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. പ്രാദേശിക തലത്തിലുള്ള സ്വർണപ്പണിക്കാരനുമായെത്തി വിശദമായ പരിശോധനയാണ് തന്ത്രിയുടെ വീട്ടിൽ എസ്ഐടി നടത്തിയത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന. എസ്ഐടി പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.
ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ, സാമ്പത്തിക ഇടപാട് രേഖകൾ എന്നിവയും പരിശോധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു.
കുടുംബാംഗങ്ങളുമായി ഇതേ കുറിച്ച് ചോദിച്ചറിഞ്ഞതായും വിവരമുണ്ട്. ശബരിമലയിലേക്ക് കയറികൂടാൻ പോറ്റിയെ സഹായിച്ചത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
ശബരിമല: താഴമണ്‍ മഠത്തില്‍ നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്മങ്ങളില്നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പിന്‍തലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക്.
കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.
യുവതലമുറ രംഗത്തേക്ക്
മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന് മഹേശ്വര് എത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. മുത്തച്ഛന്റെ മരണത്തോടെ മോഹനരുടെ മകന് മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു. അച്ഛന് കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.
13 രാജ്യങ്ങളിൽ
കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് ഏതാനും വര്‍ഷം മുന്‍പു സ്വയം വിരമിച്ചു പൂര്‍ണമായി താന്ത്രിക ജോലികള്‍ ഏറ്റെടുക്കുകയായിരുന്നു. രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തനും താന്ത്രിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛനു സഹായിയായി കഴിഞ്ഞ വര്‍ഷം മുതല്‍ രംഗത്തുണ്ട്. 2024 - 25 കാലയളവിലാണ് കണ്ഠര് ബ്രഹ്മദത്തന് ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്തത്.
ശബരിമല കൂടാതെ പ്രധാനപ്പെട്ട് മറ്റ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശവും താഴമണ്‍ മഠത്തിനുണ്ട്. തന്ത്രി രാജീവരായിരുന്നു കൂടുതലും ഇതു നിര്‍വഹിച്ചു വന്നത്. മലേഷ്യ, സിങ്കപ്പോര്‍ തുടങ്ങി 13 രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക ചുമതല ഇവര്‍ക്കുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമ്മര്‍ദത്തിലായ സിപിഎം തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലൂടെ മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പൊതുവെ സൗമ്യനും ശബരിമലയുമായി ബന്ധപ്പെട്ട താന്ത്രിക കാര്യങ്ങളില്‍ കര്‍ക്കശക്കാരനുമായിരുന്നു കണ്ഠര് രാജീവര്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു യുവതീപ്രവേശന വിഷയത്തില്‍ കര്‍ശന നിലപാടെടുത്ത തന്ത്രി ശബരിമലയില്‍ നടത്തിയ ശുദ്ധികലശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു.
ദൈവതുല്യർ
അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, തന്ത്രിയെ സംശയത്തിന്റെ നിഴലിലേക്കു വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവര്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രിയെ എസ്ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് എസ്ഐടി ആസ്ഥാനത്തും വിളിച്ചുവരുത്തി. ശബരിമലയിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്താന്‍ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്നു തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരുടെ മൊഴിയും എസ്ഐടിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ക്കും വ്യക്തമായതിനാലാണ് എ. പത്മകുമാറിനെതിരേ സിപിഎം തലത്തില്‍ ഒരു നടപടിയും തത്കാലം വേണ്ടെന്നു തീരുമാനിച്ചത്. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു നേരിട്ടു പങ്കുണ്ടോയെന്നു വ്യക്തമായിട്ടു മതി നടപടിയെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായി എ. പത്മകുമാര്‍ ഇപ്പോഴും തുടരുകയാണ്.
ബംഗളൂരുവിൽനിന്ന് വരവ്
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ പരികര്‍മിയാക്കിയത് തന്ത്രി കണ്ഠരര് രാജീവരുടെ ശിപാര്‍ശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികള്‍ ശ്രീകോവിലില്‍ നിന്നും ഇളക്കി കൊണ്ടുപോകാന്‍ അനുജ്ഞ നല്കിയതും തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പാളി അറ്റകുറ്റപ്പണികള്‍ക്ക് ഇളക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ തന്ത്രിക്ക് അനുമതി നല്കാതിരിക്കാന് കഴിയില്ലെന്നതാണ് മറുവാദം. എന്നാല്‍, ശബരിമലയില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികള്‍ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുള്‍പ്പെട്ടു.
കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പപാളികള് ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല കണ്ഠര് രാജീവര്‍ക്കു തന്നെയായിരുന്നു. ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന് പോറ്റിയെ 2007ല്‍ ശബരിമലയില്‍ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രികൂടിയായിരുന്ന രാജീവരാണ്. ഇക്കാര്യത്തില്‍ പലതവണ എസ്ഐടി തന്ത്രിയില്‍നിന്നു വിവരങ്ങള്‍ തേടിയിരുന്നു.
മുഖ്യമന്ത്രിയുടെ രോഷം
2018ല്‍ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി രംഗത്തുവന്നിരുന്നു. പത്തനംതിട്ടയില്‍ തന്ത്രിക്കെതിരേ വിവാദ പരാമര്‍ശം ഉയര്‍ത്താനും അന്നു പിണറായി ശ്രമിച്ചിരുന്നു. മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാരസ്ഥാനമെന്ന് ആരും ധരിക്കരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പന്പയില് നടന്ന അയ്യപ്പ സംഗമത്തിനു തിരിതെളിയിക്കാന്‍ രാജീവരെ ഒഴിവാക്കി കണ്ഠരര് മോഹനരെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. വിവാദങ്ങളില്‍പെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കര്മങ്ങളില്നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇന്ന് വിധി പറയുക.
കട്ടിളപ്പാളി കൈമാറിയ കേസിൽ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തേ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണക്കൊള്ള കേസിൽ പത്മകുമാർ നിലവിൽ റിമാൻഡിലാണ്. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
അതേസമയം പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്ഐടി ഉന്നയിക്കുന്നത്. മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ തിരുത്തൽ വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പത്മകുമാറിന്റെ ഒപ്പും കൈയക്ഷരവും ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തു. ഇതിന് പിന്നാലെയാണ് പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്.
Kerala
കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്പോണ്സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ഗോവർധന്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറിൽ പ്രതികൾ ബംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേയ്ക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഇത് കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണെന്നും റിപ്പാർട്ടിൽ പറയുന്നു.
പിടിക്കപ്പെടാതിരിക്കാൻ ബംഗളൂരുവിൽ വൻ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. കേസിൽ ഇന്ന് നാലാമത്തെ ഇടക്കാല റിപ്പോർട്ട് ആണ് എസ്ഐടി ഹാജരാക്കുക.
എസ്പി ശശിധരൻ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിക്കുക. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്ത വിവരങ്ങളും അന്വേഷണസംഘം കോടതിക്ക് കൈമാറും.
ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ചിരുന്നു. അന്വേഷണം വൻ തോക്കുകളിലേക്ക് നീങ്ങാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം.
സിപിഎം നേതാവ് എ. പത്മകുമാറിന്റെ അറസ്റ്റിന് ശേഷമായിരുന്നു കോടതി വിമർശനം ഉന്നയിച്ചത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും എസ്ഐടി കോടതിയിൽ സമർപ്പിക്കും.
ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം. ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാളെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി പ്രത്യേക അന്വേഷണ സംഘം.
അന്വേഷണം ആരംഭിച്ച് ഇത്രയുമായിട്ടും നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനായില്ല എന്നത് എസ്ഐടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണ് സൂചന.
കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതില്‍നിന്ന് എസ്ഐടിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ശബരിമലയില്‍നിന്നു കൊണ്ടുപോയ സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തന്റെ ജ്വല്ലറിയില്‍നിന്ന് അന്വേഷണസംഘം പിടിച്ചെടുത്തത് ശബരിമലയില്‍നിന്നു കൊണ്ടുപോയതിനു തത്തുല്യമായ സ്വര്‍ണമാണെന്നാണ് ചോദ്യംചെയ്യലില്‍ ഗോവര്ധന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ശബരിമലയില്‍നിന്നു ശേഖരിച്ച സാമ്പിളുകളും പങ്കജ് ഭണ്ഡാരിയില്നിന്നും ഗോവര്ധനില്നിന്നും പിടിച്ചെടുത്ത സ്വര്‍ണവുമായി നടത്തുന്ന ശാസ്ത്രീയ പരിശോധനാഫലം കേസില്‍ നിര്‍ണായകമാകുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം വ്യാഴാഴ്ചയോടെയേ ലഭ്യമാവുകയുള്ളൂ. കേസില്‍ രാജ്യാന്തര ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കാന്‍ ഇതുവരെ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല.
അതേസമയം, കേസില്‍ കൂടുതല്‍ തെളിവു കണ്ടെത്താനുള്ള ശ്രമങ്ങളും എസ്ഐടി ഊര്‍ജിതമാക്കി. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ ശബരിമല സ്വർണക്കൊള്ളക്കേസിൽ വീണ്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുക.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
2019ൽ തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2025ലും പാളികൾ സ്വർണം പൂശാൻ നൽകിയതാണ് പ്രശാന്തിന് കുരുക്കായത്.
ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു അറ്റകുറ്റപ്പണി നടത്താൻ പോറ്റിക്ക് പാളികൾ കൈമാറിയത്. 2019ലെ സ്വർണക്കൊള്ള മറയ്ക്കാനാണോ 2025ലും പാളികൾ സ്വർണം പൂശാൻ നൽകിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് പാളികൾ സ്വർണം പൂശാൻ പോറ്റിക്ക് നൽകിയതെന്നുമാണ് പ്രശാന്തിന്റെ മൊഴി.
പാളികളിലെ സ്വർണം മങ്ങിയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ തന്ത്രിയുടെ നിർദേശപ്രകാരമാണ് സ്വർണപ്പാളികൾ സ്വർണം പൂശാൻ നൽകിയത്. തിളക്കം മങ്ങിയതിനാൽ അത് പരിഹരിക്കാൻ ഗാരന്റി ഉണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല.
ചെന്നൈയിലേക്ക് സ്വർണപ്പാളി കൊണ്ടുപോയത് നടപടി ക്രമങ്ങളെല്ലാം പാലിച്ചാണെന്നും പ്രശാന്ത് മൊഴി നൽകിയെങ്കിലും ഹൈക്കോടതി നിയോഗിച്ച സ് പെഷൽ കമ്മീഷണറെ അറിയിക്കാതിരുന്നത് കൊള്ളയ്ക്ക് ഒത്താശ ചെയ്യാനോ 2019ലെ കൊള്ള മറയ്ക്കാനോ ആണെന്നാണ് എസ്ഐടിയുടെ നിഗമനം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണെന്നും പിണറായി വിജയൻ പറഞ്ഞു.
എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണെന്ന് ചോദിച്ച മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണെന്നും ആരോപിച്ചു. എസ്ഐടി നല്ല നിലയിൽ അന്വേഷണം നടത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ അന്വേഷണത്തിൽ പരാതികളില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് തങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം മൊഴിയെടുത്ത അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു.
2016 മുതൽ 2021 വരെ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ 13 വിദേശ സന്ദർശനങ്ങളുടെയും വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഇതിൽ അഞ്ച് സ്വകാര്യ വിദേശ സന്ദർശനങ്ങളുമുണ്ടായിരുന്നതായാണ് വിവരം.
ഇതോടൊപ്പം ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാ വിവരങ്ങളും ശേഖരിക്കും. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചിരുന്നതിന്റെ ചില വിവരങ്ങൾ എസ്ഐടിക്കു ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മൊഴി എടുത്തപ്പോൾ ചോദിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഇതോടൊപ്പം ഇപ്പോൾ കസ്റ്റഡിയിൽ ലഭിച്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയോടും കടകംപള്ളി സുരേന്ദ്രന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ചോദ്യം ചെയ്യേണ്ടതുണ്ട്. കടകംപള്ളി സുരേന്ദ്രനെ വെള്ളപൂശാൻ സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ആരോപണം ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയിൽ സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ടു പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ടു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്.
ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നത്.
എസ്ഐടിയുടെ നീക്കങ്ങൾ സർക്കാരിലേക്കു ചോർത്തുകയും അന്വേഷണത്തെ വഴിതിരിച്ചുവിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.
ശബരിമലയിലെ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കത്തിന് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടൽ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരു ദിവസമാണ് കസ്റ്റഡി കാലാവധി.
ഇതിനായി ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. മൂവർക്കും സ്വർണക്കൊള്ളയിൽ ഒരുപോലെ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സ്വർണക്കൊള്ളയിൽ സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്തുകയാണ് എസ്ഐടിയുടെ ലക്ഷ്യം. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ച ഡി. മണിക്ക് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതി.
കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയതായും മണിയുടെ സംഘത്തിന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്നാണ് മണി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏഴര മണിക്കൂര്‍ നീണ്ടു.
രണ്ട് ക്രൈം ബ്രാഞ്ച് എസ്പിമാർക്കൊപ്പം ക്രൈംബ്രാഞ്ച് മേധാവി എസ്പി വെങ്കിടേഷ് നേരിട്ട് എത്തിയാണ് ഇവരെ ചോദ്യം ചെയ്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ രണ്ടു സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.
എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമായിരുന്നു എസ്ഐടി നല്കിയ പ്രത്യേക അപേക്ഷയിൽ പറഞ്ഞിരുന്നത്.
അതിനിടെ, കേസിൽ എ. പത്മകുമാറിന്റെയും ഗോവർധന്റെയും ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട് നൽകി. അന്തർ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവർധൻ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദിണ്ടിഗൽ മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നു ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും, കള്ളക്കടത്ത് ബന്ധമില്ലെന്നുമായിരുന്നു മണി പോലീസിനു നല്കിയ മൊഴി. മണിക്ക് സിം കാർഡ് എടുത്ത് കൊടുത്തവരും ഇന്ന് ഹാജരാകും.
അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും. ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദിണ്ഡിഗൽ മണിയെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും. മണിക്ക് വ്യാജ സിം കാർഡുകളെടുത്ത് നൽകിയവരോടും ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നുമായിരുന്നു മണിയുടെ ആദ്യഘട്ടത്തിലെ പ്രതികരണം.
തുടർന്ന് അന്വേഷണ സംഘം നടപടികൾ കർശനമാക്കിയതോടെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സമ്മതിക്കുകയായിരുന്നു. മണിയെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ രാജ്യാന്തര ബന്ധം സംശയിക്കുന്ന സൂത്രധാരൻ ദിണ്ഡിഗൽ സ്വദേശി ഡി. മണി എന്തിന് കള്ളം പറഞ്ഞുവെന്നു പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന മണി, താൻ ഡി. മണിയല്ല, എം.എസ്. മണിയാണെന്ന് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണെന്നാണ് എസ്ഐടി പരിശോധിക്കുന്നത്. ഇതിൽനിന്നുതന്നെ മണിയുടെ രാജ്യാന്തര ബന്ധം വ്യക്തമാകുമെന്നാണു സൂചന.
തനിക്ക് സ്വർണത്തിന്റെയോ ഡയമണ്ടിന്റെയോ ബിസിനസുകൾ ഇല്ലെന്നാണ് ഡി. മണി വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോൾ അന്വേഷണസംഘത്തോടു പറഞ്ഞത്. ഇതു സംബന്ധിച്ച കാര്യങ്ങൾ തെളിയിക്കുന്നതിനായി ഡി. മണിയുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
സ്വർണ ബിസിനസുമായി ബന്ധപ്പെട്ടവരുമായി പണം കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് പ്രധാന ശ്രമം. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുചില ഇടപാടുകാരിൽ നിന്നും മണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ജനുവരി അഞ്ചിനോ ആറിനോ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് എസ്ഐടി ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ വിശദമായി ചോദ്യം ചെയ്യും. മണിയുടെ സഹായി ശ്രീകൃഷ്ണനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടുണ്ട്.
ഡി. മണിയെന്ന് വിളിപ്പേരുള്ളത് എം.എസ്. മണി തന്നെയാണെന്നു കഴിഞ്ഞ ദിവസം എസ്ഐടി സ്ഥിരീകരിച്ചിരുന്നു. ബാലമുരുകനെയാണ് എം.എസ്. മണി വിളിക്കാറുള്ളതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. മണി മറ്റുള്ളവരുടെ പേരിലാണ് മൊബൈൽ ഫോണ്‍ കണക്ഷനുകൾ എടുക്കുന്നത്. കഴിഞ്ഞ ദിവസം ദിണ്ഡിഗലിൽ എത്തിയ എസ്ഐടി മണിയെ ചോദ്യംചെയ്തിരുന്നു. ഇയാളുടെ സ്ഥാപനത്തിൽ പരിശോധനയും നടത്തിയിരുന്നു.
താൻ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും നടത്തുന്നില്ലെന്നും മണി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്തിനു പിന്നിൽ രാജ്യാന്തര ലോബിയുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് ഡി. മണിയെന്നുമായിരുന്നു പ്രവാസി വ്യവസായി പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയത്. പ്രവാസി വ്യവസായിക്ക് ഇക്കാര്യങ്ങൾ അറിയാമെന്ന വിവരം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. ഇതോടെയാണ് ദിണ്ഡിഗൽ മണിയെ തേടി പോലീസ് എത്തിയത്.
ദുരൂഹതകളുടെ കൂടാരമാണ് മണിയെന്നും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്നുമാണ് എസ്ഐടി നിലപാട്.
Kerala
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് എസ്ഐടി ചോദ്യം ചെയ്ത ഡി. മണി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഡി. മണി വികാരാധീനനായി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു.
"കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണ്. ചെറിയ ബിസിനസ് മാത്രമാണ് തനിക്കുള്ളത്. തന്നെ വേട്ടയാടരുത്. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല'-മണി പറഞ്ഞു.
എന്നാല്‍ ഡി. മണി പറയുന്നതെല്ലാം എസ്ഐടി മുഖവിലയ്ക്ക് എടുത്തിട്ടില്ല. മണിക്ക് പിന്നാലെ ഒരു ശൃംഖല ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുകയാണ് മണി.
30 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് അന്വേഷണ സംഘം മണിയെ അറിയിച്ചത്. എന്നാല്‍ മണിയുടെ വാദങ്ങളില്‍ ദുരൂഹതയുണ്ട്. മണിയുടെ സാമ്പത്തിക ശ്രോതസുകളില്‍ വലിയ വളർച്ചയാണ് ചെറിയ കാലയളവിനുള്ളില്‍ ഉണ്ടായിട്ടുള്ളത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി. മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. തമിഴ്നാട് ഡിണ്ടിഗലില്‍ എസ്ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്തത്.
വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ശബരിമല ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ ഡി. മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്.
മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്ഐടി പറയുന്നത്.