x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടി​മ​രം മാ​റ്റി സ്ഥാ​പി​ച്ച​തും എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ക്കി


Published: January 15, 2026 07:45 PM IST | Updated: January 15, 2026 07:45 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ കൊ​ടി​മ​രം മാ​റ്റി സ്ഥാ​പി​ച്ച​തും പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ക്കി. ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ​നി​ന്നും പ​ഴ​യ കൊ​ടി​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന വാ​ജി വാ​ഹ​നം ക​സ്റ്റ​ഡി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം കൊ​ടി​മ​രം മാ​റ്റി​യ​തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

കൊ​ടി​മ​രം മാ​റ്റു​മ്പോ​ഴു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തു. 1998 മു​ത​ൽ 2025വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ നാ​ല് ഘ​ട്ട​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. 2017ലാ​ണ് പ​ഴ​യ കൊ​ടി​മ​രം മാ​റ്റി പു​തി​യ കൊ​ടി​മ​രം സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​സി​ഡ​ന്‍റാ​യ ഭ​ര​ണ സ​മി​തി​യാ​ണ് പു​തി​യ കൊ​ടി​മ​രം സ്ഥാ​പി​ച്ച​ത്. പ​ഴ​യ കൊ​ടി​മ​ര​ത്തി​ൽ​നി​ന്നും മാ​റ്റി​യ വാ​ജി വാ​ഹ​നം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കാ​ണ് ബോ​ർ​ഡ് കൈ​മാ​റി​യ​ത്. സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദം ഉ​യ​ർ​ന്ന​പ്പോ​ള്‍ വാ​ജി വാ​ഹ​നം തി​രി​കെ ന​ൽ​കാ​മെ​ന്ന് ത​ന്ത്രി മു​ൻ ബോ​ർ​ഡി​നെ അ​റി​യി​ച്ചെ​ങ്കി​ലും തി​രി​കെ വാ​ങ്ങാ​ൻ ബോ​ർ​ഡ് ത​യാ​റാ​യി​ല്ല.

Tags : flagpole sit sabarimala

Recent News

Up