x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബലാത്സംഗക്കേസ്: വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ എസ്ഐടി


Published: January 14, 2026 09:59 AM IST | Updated: January 14, 2026 09:59 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാൻ എസ്ഐടി സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴിയെടുക്കാനാണ് നീക്കം.

ഇതിനായി എസ്ഐടി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് എസ്‍പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു.

അതേസമയം, രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

Tags : Rape case confidential statement SIT Rahul Mamkootathil Survivor

Recent News

Up