x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല എ​സ്ഐ​ടി അ​ന്വേ​ഷ​ണം: പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് മ​ന്ത്രി ​രാ​ജീ​വ്


Published: February 4, 2026 09:29 PM IST | Updated: February 4, 2026 09:29 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്.

അ​ന്വേ​ഷ​ണ​ത്തെ​യ​ട​ക്കം വി​മ​ർ​ശി​ച്ചാ​ണ് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ജ​റ്റ് സ​മ്മേ​ള​നം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം തേ​ഞ്ഞു​ട​ഞ്ഞ് ത​ക​ർ​ന്നു പോ​യി. ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷം ഇ​നി എ​ന്താ​യു​ധ​മാ​ണ് പ്ര​യോ​ഗി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ല്ലി​ന്മേ​ൽ ഗ​വ​ർ​ണ​ർ അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ പൊ​തു​വാ​യ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും രാജീവ് വ്യ​ക്ത​മാ​ക്കി.

Tags : Sabarimala SIT investigation Opposition apologize P Rajiv

Recent News

Up