x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണപാളിയിലെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ ; വി​എ​സ്എ​സ്‍​സി ശാ​സ്ത്ര​ജ്ഞ​രു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ ആ​രം​ഭി​ച്ചു


Published: January 25, 2026 08:54 AM IST | Updated: January 25, 2026 08:55 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​എ​സ്‍​എ​സ്‍​സി ശാ​സ്ത്ര​ജ്ഞ​രു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ ആ​രം​ഭി​ച്ചു.

പ​ഴ​യ വാ​തി​ൽ പാ​ളി​യു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ല​വു​മാ​യി താ​ര​ത​മ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും ശാ​സ്ത്ര​ജ്ഞ​ര്‍ വ്യ​ക്ത​മാ​ക്കി. ന​ഷ്ട​മാ​യ സ്വ​ര്‍​ണ​ത്തി​ന്‍റെ അ​വ​ള​വ് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

അ​തേ​സ​മ​യം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മു​രാ​രി ബാ​ബു​വി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു. ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​രാ​രി ബാ​ബു ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു.

 

 

 

Tags : Sabarimala gold theft vssc scientists statement Sit

Recent News

Up