കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തരുടെ അനിയന്ത്രിത തിരക്കിനെ തുടർന്ന് കർശന നിർദേശങ്ങളുമായി ഹൈക്കോടതി. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനും പോലീസിനും നിർദേശം നൽകി.
വെർച്വൽ ക്യൂ ബുക്കിംഗ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. നിലവിലെ കണക്കുകൾ പ്രകാരം മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട്.
Tags : sabarimala pathanamthitta kerala high court pamba kerala police