x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​മ്പ മു​ത​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും  


Published: November 18, 2025 08:00 AM IST | Updated: November 18, 2025 08:00 AM IST

 

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ വ​ൻ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. അ​യ്യ​പ്പ ഭ​ക്ത​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​മ്പ മു​ത​ൽ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം അ​യ്യ​പ്പ ഭ​ക്ത​ർ മ​ല​ച​വി​ട്ടി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ ഒ​ന്ന​ര ദി​വ​സ​ത്തി​നി​ടെ 1,63,000 ൽ ​അ​ധി​കം തീ​ർ​ഥാ​ട​ക​ർ ശ​ബ​രി​മ​ല​യി​ലെ​ത്തി. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ 10 മ​ണി​ക്കൂ​ർ വ​രെ ഭ​ക്ത​ർ​ക്ക് വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ശ​രാ​ശ​രി ആ​റ് മ​ണി​ക്കൂ​ർ‌ വ​രെ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ സ​ന്നി​ധാ​ന​ത്തെ തി​ര​ക്ക് കൂ​ടി പ​രി​ഗ​ണി​ച്ചാ​കും പ​മ്പ​യി​ൽ നി​ന്ന് തീ​ർ​ഥാ​ട​കാ​രെ ക​യ​റ്റി​വി​ടു​ക. പ്ര​തി​ദി​നം 90,000 പേ​ർ​ക്കാ​ണ് ദ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ള്ള​ത്. സ​ത്രം വ​ഴി കാ​ന​ന പാ​ത​യി​ലൂ​ടെ​യും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തീ​ർ‌​ഥാ​ട​ക​രെ ക​യ​റ്റി​വി​ടു​ന്നു​ണ്ട്.

Tags : Sabarimala pathanamthitta pamba

Recent News

Up