പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസനത്തിന്റെ വാർഷിക സെനറ്റ് സമ്മേളനം ഓമല്ലൂർ ഉപാസന പാസ്റ്ററൽ സെന്ററിൽ നടന്നു.
ഭദ്രാസന ആനിമേറ്റർ സിസ്റ്റർ ജൊവാൻ എസ്ഐസി എംസിവൈഎം പതാക ഉയർത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഭദ്രാസന ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, ഉപാസന പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ഡോ. ആന്റോ കണ്ണംകുളം, ഭദ്രാസന ജനറൽ സെക്രട്ടറി സുബിൻ തോമസ്, ട്രഷറർ വി.എൽ. വിശാഖ് എന്നിവർ പ്രസംഗിച്ചു.
എംസിവൈഎം മാവേലിക്കര ഭദ്രാസന മുൻ ഡയറക്ടർ ഫാ. ജോൺ അയണുവേലിൽ നേതൃ പരിശീലന ക്ലാസ് നയിച്ചു.വിവിധ വിഷയങ്ങളിൽ പൊതു ചർച്ചകളും വിവിധ സെഷനുകളും സെനറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്നു. അഞ്ചു വൈദിക ജില്ലകളിൽ നിന്നായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 60 ഓളം യുവജന നേതാക്കന്മാരാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്.
സമാപന സമ്മേളനം പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 2026-27 പ്രവർത്തന വർഷത്തേക്കുള്ള ഭദ്രാസന സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും സമ്മേളന വേദിയിൽ നടത്തി. പത്തനംതിട്ട ഭദ്രാസനത്തിന്റെ വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ സമാപന സന്ദേശം നൽകി
Tags : nattu vishesham MCYM Pathanamthitta