Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MCYM

Pathanamthitta

എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം ഓ​മ​ല്ലൂ​ർ ഉ​പാ​സ​ന പാ​സ്റ്റ​റൽ സെ​ന്‍റ​റി​ൽ ന​ട​ന്നു.

ഭ​ദ്രാ​സ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജൊ​വാ​ൻ എ​സ്ഐ​സി എം​സി​വൈ​എം പ​താ​ക ഉ​യ​ർ​ത്തി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, ഉ​പാ​സ​ന പാ​സ്റ്റ​റൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​ ഡോ. ആ​ന്‍റോ ക​ണ്ണം​കു​ളം, ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ തോ​മ​സ്, ട്ര​ഷ​റ​ർ വി.​എ​ൽ. വി​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​സി​വൈ​എം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ അ​യ​ണു​വേ​ലി​ൽ നേ​തൃ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു.വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു ച​ർ​ച്ച​ക​ളും വി​വി​ധ സെ​ഷ​നു​ക​ളും സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. അ​ഞ്ചു വൈ​ദി​ക ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 60 ഓ​ളം യു​വ​ജ​ന നേ​താ​ക്ക​ന്മാ​രാ​ണ് ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

സ​മാ​പ​ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. 2026-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ദ്രാ​സ​ന സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സ​മ്മേ​ള​ന വേ​ദി​യി​ൽ ന​ട​ത്തി. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി

Latest News

Up