പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യുവജനങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് എംസിവൈഎം പത്തനംതിട്ട ഭദ്രാസന സമിതി.
സ്ഥിരം സ്ഥാനാര്‍ഥികളായി പലരും ഒരേ വാര്‍ഡിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും സ്ഥിരമായി മത്സരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതുകാരണം പുതിയ തലമുറയ്ക്കോ പുതിയ നേതാക്കന്മാര്ക്കോ വളര്‍ന്നു വരാനള്ള അവസരം നിഷേധിക്കപ്പെടുകയാണെന്നും എംസിവൈഎം ചൂണ്ടിക്കാട്ടി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യുവജനങ്ങള്‍ക്ക് കുറെക്കൂടി പ്രാധാന്യം നല്കുന്ന രീതിയില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുവാനായി ശ്രദ്ധിക്കുന്നത് ഉചിതമാണ്, അല്ലാത്തപക്ഷം യുവജനങ്ങള്‍ രാഷ്ട്രീയ ചിന്താഗതിയില്‍ നിന്ന് അകന്നു പോകുന്നതിനും, രാഷ്ട്രനിര്‍മിതിയുടെ ഭാഗമാകുന്നതില്‍ നിന്ന് പിന്മാറുന്നതിനു കാരണമായിത്തീരുമെന്നും ഭദ്രാസന സമിതി അഭിപ്രായപ്പെട്ടു.