x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി​വൈ​എം ജ​ര്‍​മ​നി യു​വ​ജ​ന​സം​ഗ​മ​വും ക​രോ​ള്‍ ഗാ​ന​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: December 23, 2025 02:42 PM IST | Updated: December 23, 2025 02:56 PM IST

ബോ​ണ്‍: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ജ​ര്‍​മ​ന്‍ മേ​ഖ​ല യു​വ​ജ​ന സം​ഗ​മം "അ​മി​ഗോ​സ് 2025' ശ​നി​യാ​ഴ്ച ബോ​ണ്‍ ഹോ​ളി സ്പി​രി​റ്റ് ദൈ​വാ​ല​യ ഹാ​ളി​ല്‍ ന​ട​ത്തി.

എം​സി​വൈ​എം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍​കി​യ സം​ഗ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഡ​യ​റ​ക്‌​ട​ര്‍ റ​വ.​ഡോ. ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്ത് പ​താ​ക ഉ​യ​ര്‍​ത്തി, എം​സി​വൈ​എം ഗാ​നം ആ​ല​പി​ച്ചും പ്ര​തി​ജ്ഞ ചൊ​ല്ലി​യും സം​ഗ​മ​ത്തി​ന് ആ​രം​ഭം കു​റി​ച്ചു.

ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ഡോ. ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്താ​ല്‍ ഒ​ന്നി​ച്ചു​കൂ​ടി, യു​വ​ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ പ്ര​തി​ഭ​ക​ളും സ​മ​ര്‍​പ്പ​ണ​വും പ്രാ​ര്‍​ഥ​ന​യും ചേ​ര്‍​ത്തു​ള്ള ഒ​രു വി​ശേ​ഷ​ദി​ന​മാ​ണ​ന്നും പ്ര​ത്യേ​കി​ച്ച് ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ന്‍റെ ആ​ഗ​മ​ന​കാ​ല​ത്തി​ലേ​യ്ക്കു ക​ട​ക്കു​മ്പോ​ള്‍ ഒ​രു​വ​ലി​യ പ്ര​തീ​ക്ഷ​യു​ടെ സം​ഗ​മാ​ണ​ന്നും ഫാ. ​ജോ​സ​ഫ് പ​റ​ഞ്ഞു.

K-Rail Survey

ഈ ​വ​ര്‍​ഷ​ത്തെ സം​ഗ​മ​ത്തി​ന്‍റെ പ്ര​മേ​യം "Youth: Abide in the Word of God' പോ​ലെ ദൈ​വ​വ​ച​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​ണ് യ​ഥാ​ര്‍​ഥ ശ​ക്തി​യും ജ്ഞാ​ന​വും ധൈ​ര്യ​വും ല​ഭി​ക്കു​ന്ന​ത് എ​ന്ന സ​ത്യം അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

അ​മി​ഗോ​സ് ഒ​രു മ​ത്സ​ര​പ​രി​പാ​ടി മാ​ത്ര​മ​ല്ല, മ​റി​ച്ച് യു​വ​ജ​ന​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ഉ​ത്സ​വം, പ്ര​തി​ഭ​ക​ളു​ടെ ഒ​ത്തു​ചേ​ര​ല്‍ വ​ഴി​യാ​യി പ്ര​തി​ഭ​യു​ടെ വേ​ദി​യാ​ണ​ന്നും വി​ശ്വാ​സ​ത്തി​ല്‍ വ​ള​രാ​നു​ള്ള അ​വ​സ​രം, ഒ​ന്നാ​യി ദൈ​വ​ത്തെ അ​നു​ഭ​വി​ക്കു​ന്ന ഒ​രു ആ​ത്മീ​യ സം​ഗ​മം ആ​ണ​ന്നും ഫാ. ​ജോ​സ​ഫ് ഓ​ര്‍​മി​പ്പി​ച്ചു.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ ജ​ര്‍​മ​നി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ല്‍ (ഫ്രാ​ങ്ക്ഫ​ര്‍​ട്ട്) സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​സം​ര​ക്ഷ​ണ​ത്തെ നി​ര​ന്ത​രം ഉ​റ​പ്പാ​ക്കു​ന്ന​വ​രാ​ക​ണം യു​വ​ജ​ന​ങ്ങ​ള്‍ എ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മ​പ്പെ​ടു​ത്തി.

K-Rail Survey

എം​സി​വൈ​എം ജ​ര്‍​മ​ന്‍​മേ​ഖ​ല ഓ​ണ്‍​ലൈ​ന്‍ മാ​ഗ​സി​ന്‍ ഫാ.​ജോ​ണ്‍ ച​രു​വി​ള (തി​രു​വ​ന​ന്ത​പു​രം) പ്ര​കാ​ശ​നം ചെ​യ്തു. എം​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി സാം ​സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ച്ചു. കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്റെ ഏ​റ്റ​വും പു​തി​യ ക്രി​സ്മ​സ് ഗാ​നം "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' സം​ഗ​മ വേ​ദി​യി​ല്‍ വ​ച്ച് കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ട്ടു.

ഹൃ​ദ​യ​മൊ​രു​ക്കി കാ​ത്തി​രു​ന്നു എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ച​ത് കൊ​ച്ചി രൂ​പ​താം​ഗം ഫാ. ​ബി​ബി​ന്‍ ജോ​ര്‍​ജ് ആ​ണ്. ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യു​ടെ സം​ഗീ​ത​ത്തി​ല്‍, യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ ര​ച​നാ മി​ക​വി​ലാ​ണ് "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബി​നു മാ​തി​രം​പു​ഴ​യാ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍.

യൂ​റോ​പ്പി​ലെ സി​എം​ഐ വൈ​ദി​ക​രു​ടെ ഡെ​ലി​ഗേ​ഷ​ന്‍ സു​പ്പീ​രി​യ​റാ​യ ഫാ. ​ജോ​ര്‍​ജ് വ​ട​ക്കി​നേ​ഴ​ത്ത് സി​എം​ഐ, ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു സം​സാ​രി​ച്ചു. എം​സി​വൈ​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ബി​ന്‍ വി​ന്‍​സി ന​ന്ദി അ​റി​യി​ച്ചു. ജി​റ്റി അ​രു​ണ്‍ പോ​ഗ്രാം മോ​ഡ​റേ​റ്റ് ചെ​യ്തു.

K-Rail Survey

ജ​ര്‍​മ​നി​യി​ലെ എ​ട്ട് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ല്‍ പി​ന്നീ​ട് വ​ച​ന വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വേ​ദ​വാ​ക്യ ര​ച​ന മ​ത്സ​ര​വും ക​രോ​ള്‍ ഗാ​ന മ​ത്സ​ര​വും ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റും ന​ട​ത്തി.

അ​മി​ഗോ​സി​ന്‍റെ ര​ണ്ടാം പ​തി​പ്പ് ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ​യും വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യു​ടെ​യും സാ​ക്ഷ്യ​മാ​യി മാ​റി​യെ​ന്നു മാ​ത്ര​മ​ല്ല സൗ​ഹൃ​ദ​ത്തി​ന്‍റെ​യും​കൂ​ടി വേ​ദി​യാ​യി. സി. ​മെ​റി​ന്‍ എ​സ്ഐ​സി ആ​ണ് എം​സി​വൈ​എം ആ​നി​മേ​റ്റ​ര്‍.

വേ​ദ​വാ​ക്യ ര​ച​ന, മ​ത്സ​ര​ത്തി​ലെ​യും ക​രോ​ള്‍​ഗാ​നം മ​ത്സ​ര​ത്തി​ലെ​യും ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ് എ​ന്നീ മത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി ആ​ദ​രി​ച്ചു. അ​ഖി​ല ജ​ര്‍​മ​ന്‍ ക​രോ​ള്‍ ഗാ​ന മ​ത്സ​ര​ത്തി​ല്‍ ആ​കെ ആ​റു ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ഒ​ന്നാം സ്ഥാ​നം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് യൂ​ണി​റ്റും ര​ണ്ടാം സ്ഥാ​നം ഹാ​ന്നോ​വ​ര്‍ യൂ​ണി​റ്റും മൂ​ന്നാം സ്ഥാ​നം ഡോ​ര്‍​ട്ട്മു​ണ്ട് യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി. ഫാ.​ജോ​ര്‍​ജ് വ​ട​ക്കി​നേ​ഴ​ത്ത്, സി. ​ലി​ന്‍​ഡ എ​സ്എ​ബി​എ​സ്, ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ളി​ലെ ജൂ​റി.

എം​സി​വൈ​എ​മ്മി​ന്‍റെ ശ​ക്ത​മാ​യ നേ​തൃ​ത്വ​വും ഫാ.​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്തി​ന്‍റെ ഏ​കോ​പ​ന​വും ആ​നി​മേ​റ്റ​ര്‍ സി. ​മെ​റി​ന്‍ എ​സ്ഐ​സി​യു​ടെ പ്രോ​ത്സാ​ഹ​ന​വും പ​രി​പാ​ടി​യെ വി​ജ​യ​ത്തി​ല്‍ എ​ത്തി​ച്ചു.

Tags : MCYM Germany Amigos Christmas

Recent News

Up