മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന എംസിവൈഎം നേതൃത്വത്തിൽ സംഘടിപ്പിച്ച ചരിത്രം എക്സിബിഷൻ ഫാ. വർഗീസ് വിളയിൽ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനം നിലവിൽ വന്നത് മുതൽ ഇതേവരെയുള്ള എംസിവൈഎം പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ചേർത്ത് പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ ചരിത്ര ഫോട്ടോ ഗാലറി പ്രദർശനം നടത്തി.
എംസിവൈഎം ഭദ്രാസന പ്രഥമ ഡയറക്ടർ ഫാ. വർഗീസ് വിളയിൽ ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പുതുതലമുറയിലെ യുവജനങ്ങൾക്ക് ഭദ്രാസനത്തിലെ പ്രവർത്തനം എംസിവൈഎം പ്രവർത്തനത്തിന്റെ നാൾവഴികൾ പരിചയപ്പെടുത്തുക എന്നുള്ളത് കൂടിയായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ, ഭദ്രാസന പ്രസിദ്ധീകരണങ്ങൾ, സർക്കുലറുകൾ നോട്ടീസുകൾ, ഭരണഘടന, രജിസ്റ്ററുകൾ എന്നിവയെല്ലാം ചേർത്താണ് പ്രദർശനം നടത്തിയത്.