എംസിവൈഎം പത്തനംതിട്ട ഭദ്രാസന കലോത്സവം "യുവോത്സവം 2 കെ25' മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: എംസിവൈഎം പത്തനംതിട്ട ഭദ്രാസന കലോത്സവം "യുവോത്സവം 2 കെ25'ന് മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ തുടക്കമായി. രാവിലെ ഭദ്രാസന അനിമേറ്റർ സിസ്റ്റർ ജൊവാൻ എംസിവൈഎം പതാക ഉയർത്തി. 8.30 ന് ഭദ്രാസന വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ ഉദ്ഘാടനം ചെയ്തു.
ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടർ ഫാ. ജോബ് പതാലിൽ, ജനറൽ സെക്രട്ടറി സുബിൻ തോമസ്, ഫാ. ജോൺ ഫെലിക്സ് ഒഐസി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അഞ്ച് വൈദിക ജില്ലകളിൽനിന്നായി 300 ലേറെ മത്സരാർഥികളാണ് കാർലോ അക്യുറ്റസ്, ഫാ. ഡൊമനിക് സഖറിയാസ്, ജോർജിയോ എന്നീ മൂന്നു വേദികളിലായി മാറ്റുരയ്ക്കുന്നത്.
എംസിവൈഎം ചരിത്ര ഫോട്ടോ പ്രദർശനം, ഫോട്ടോഗ്രഫി മത്സരം എന്നിവയും നടന്നു. ക്രമീകരണങ്ങൾക്ക് എംസിവൈഎം പത്തനംതിട്ട ഭദ്രാസന സമിതി നേതൃത്വം നൽകി.