പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ നിന്നാണ് ശ്രീനാദേവി യുഡിഎഫ് സ്ഥാനാർഥിയായി ജനവിധിതേടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പള്ളിക്കൽ ഡിവിഷനിൽ നിന്ന് സിപിഐ സ്ഥാനാർഥിയായി മത്സരിച്ച ശ്രീനാദേവി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും ചേർന്നാണ് കോൺഗ്രസിൽ അംഗത്വം നൽകിയത്. അധികാരമല്ല ആദര്‍ശം മുൻനിര്‍ത്തിയാണ് കോൺഗ്രസിൽ ചേർന്നത്.
സിപിഐയിലെ അഴിമതി തുറന്നുകാട്ടി. അതാണ് താൻ ചെയ്ത തെറ്റെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളു ന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.
Tags : local body election sreenadevi kunjamma congress udf pathanamthitta