x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത​ശി​ശു ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ


Published: January 25, 2026 07:05 AM IST | Updated: January 25, 2026 07:05 AM IST

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടു​ക​ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റൂ​ർ-​മ​ന​ക്ക​ച്ചി​റ റോ​ഡി​ൽ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ലാ​ണ് കു​ഞ്ഞി​നെ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ട്ടു​ക​ട​യു​ടെ ഉ​ട​മ ജ​യ​രാ​ജ​ൻ ആ​ണ് പു​ല​ർ​ച്ചെ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആം​ബു​ല​ൻ​സി​ൽ കു​ഞ്ഞി​നെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ജ​യ​രാ​ജ​ൻ രാ​വി​ലെ ത​ട്ടു​ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ത​ട്ടു​ക​ട​യു​ടെ പി​ന്നി​ലു​ള്ള വീ​ട്ടി​ലാ​ണ് ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദു​വും താ​മ​സി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Tags : thiruvalla pathanamthitta kerala police newborn baby

Recent News

Up