x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി വിദ്യാർഥിനിക്ക് അമേരിക്കൻ സർവകലാശാലയുടെ അവാർഡ്

വെബ് ഡെസ്ക്
Published: December 9, 2025 11:41 AM IST | Updated: December 9, 2025 11:41 AM IST

അമല ബാബു തോമസ്

അബുദാബി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാർഥികൾക്കു നൽകുന്ന 'ഔട്ട് സ്റ്റാൻഡിംഗ് സീനിയർ ഫോർ കാമ്പസ്‌ ആൻഡ് കമ്യൂണിറ്റി കോൺട്രിബൂഷൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അടൂർ തുവയൂർ സ്വദേശിനി അമല ബാബു തോമസ് അർഹയായി.

കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവർത്തനങ്ങൾ, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാർഡ് നൽകിയത്.

പത്തനംതിട്ട ജില്ലയിലെ അടൂർ തുവയൂർ സ്വദേശികളായ ബാബു കെ. തോമസിന്‍റെയും ലിനി ബാബുവിന്‍റെയും ഏക മകളായ അമല തുവയൂർ ഇൻഫന്‍റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, മുംബൈ സെന്‍റ് സേവിയേഴ്സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് എൻവയോൺമെന്‍റൽ എൻജിനിയറിംഗ് (മേജർ), പീസ് ആൻഡ് ജസ്റ്റിസ് (മൈനർ) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ ചേരുന്നത്. ഡിസംബർ 13നു യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സ്വീകരിക്കും. അവസാന വർഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കൽ എൻജജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയുമാണ്.

ഈ വർഷം ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവർ ഓഫ് എക്സലൻസ്' അവർഡിനും അമല അർഹയായിരുന്നു.

Tags : American university awards student Pathanamthitta Adoor

Recent News

Up