പത്തനംതിട്ട: ജിയോ ഗ്രൗണ്ടിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന പരാതിയിൽ വിശദീകരണവുമായി പത്തനംതിട്ട പോലീസ്. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെ ഇടപെടുകയാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഘർഷത്തെ തുടർന്ന് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായും എന്നാൽ അവഗണിക്കുകയാണുണ്ടായതെന്നും പത്തനംതിട്ട പോലീസ് വ്യക്തമാക്കി. ഡിജെ കലാകാരന്റെ ലാപ്ടോപ് തകർത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പോലീസ് വിശദീകരിച്ചു.
പോലീസ് ഉദ്യോഗസ്ഥൻ പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറി ലാപ്ടോപ് ചവിട്ടിപൊട്ടിച്ചുവെന്നായിരുന്നു ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും അഭിരാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Tags : kerala police pathanamthitta new year eve explanation