x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ്ദാ​ന​ങ്ങ​ൾ ജ​ല​രേ​ഖ; മ​ണ്ഡ​ല​കാ​ല​ത്തും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല : ചെ​ങ്ങ​ന്നൂ​ർ ഇ​ട​ത്താ​വ​ള​മെ​വി​ടെ?


Published: December 28, 2025 02:26 AM IST | Updated: December 28, 2025 02:26 AM IST

പ​ണി പൂ​ർ​ത്തീക​രി​ക്കാ​ത്ത ഇ​ട​ത്താ​വ​ളം.

ചെങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ങ്ങു​ന്ന അ​ത്യാ​ധു​നി​ക ഇ​ട​ത്താ​വ​ള സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഈ ​സീ​സ​ണി​ലും പാ​തി​വ​ഴി​യി​ൽ. മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ൻ​പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡും മ​ന്ത്രി സ​ജി ചെ​റി​യാ​നും ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

ചെ​ങ്ങ​ന്നൂ​രി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ചെ​ങ്ങ​ന്നൂ​രി​ൽ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്നു കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ല്കി​യ നി​വേ​ദ​ന​ത്തെത്തു​ട​ർ​ന്നാ​ണ് മു​ൻ​ഗ​ണ​നാ പ​ദ്ധ​തി പ്ര​കാ​രം കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ങ്ങി​യ​ത്.
ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​ന്ന​ത്തു​മ​ല​യി​ലു​ള്ള 45 സെ​ന്‍റ് സ്ഥ​ല​ത്ത് 10.48 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം 2022 ലാ​ണ് ആ​രം​ഭി​ച്ച​ത്.

നാ​ലു വ​ർ​ഷ​ത്തി​ന​കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ണി നി​ർ​ത്തിവ​ച്ചു. 40,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള സ​മു​ച്ച​യ​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ ഒ​രേ​സ​മ​യം 25 കാ​റു​ക​ൾ​ക്ക് പാ​ർ​ക്കുചെ​യ്യാ​ൻ സാ​ധി​ക്കും വി​ധ​മാ​യി​രു​ന്നു രൂ​പ​ക​ൽ​പ​ന.

ഒ​ന്നാം നി​ല​യി​ൽ 200 പു​രു​ഷ​ന്മാ​ർ​ക്കും 100 സ്ത്രീ​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 300 പേ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ഡോ​ർ​മി​റ്റ​റി, ര​ണ്ടാം നി​ല​യി​ൽ 350 പേ​ർ​ക്ക് ഒ​രേ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന സൗ​ക​ര്യ​വും ആ​ധു​നി​ക പാ​ച​ക​ശാ​ല​യും മൂ​ന്നു ലി​ഫ്റ്റു​ക​ളും ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി​ക​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ർ​മാ​ണം വൈ​കു​ന്ന​തി​നു പി​ന്നി​ൽ

2022-ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി നാ​ല് വ​ർ​ഷ​ത്തോ​ട​ടു​ക്കു​മ്പോ​ഴും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ബി​ൽ​ഡിം​ഗ് ക​ൺ​സ്ട്ര​ക്‌ഷൻ കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മാ​ണച്ചു​മ​ത​ല. ഇ​വ​ർ ഉ​പ​ക​രാ​റു​ക​ൾ ന​ൽ​കി പ​ണി ന​ട​ത്തു​ന്ന​താ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ താ​ഴ​ത്തെ നി​ല​യു​ടെ ടൈ​ൽ​സ്, പ്ലം​മ്പിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. ഒ​ന്നാം നി​ല​യു​ടെ വാ​ർ​പ്പ് ക​ഴി​ഞ്ഞ് ഭി​ത്തി​കെ​ട്ട് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടാം നി​ല​യു​ടെ പി​ല്ല​ർ വാ​ർ​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ളും ന​ട​ക്കു​ന്ന കെ​ട്ടി​ടം പൂ​ർ​ണ​രൂ​പ​ത്തി​ലാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

തീ​ർ​ഥാ​ട​ക​ർ നേ​രി​ടു​ന്ന ദു​രി​തം

പ്ര​തി​ദി​നം 15,000 മു​ത​ൽ 20,000 വ​രെ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെ അ​ഭാ​വം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​യി പ​ഴ​യ ശു​ചി​മു​റി​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ഭ​ക്ത​ർ വ​ല​യു​ക​യാ​ണ്. പ​ക​രം സം​വി​ധാ​ന​മാ​യി ഇ-ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

നി​ർ​മാ​ണ​സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള ജ​ല അ​ഥോ​റി​റ്റി​യു​ടെ പ​ഴ​യ ടാ​ങ്കി​ന്‍റെ തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക നാ​ട്ടു​കാ​ർ പ​ങ്കു​വയ്ക്കു​ന്നു​ണ്ട്. മ​ണ്ണ​ടി​ച്ചി​ൽ ഒ​ഴി​വാ​ക്കാ​ൻ സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു.

അ​ടു​ത്ത മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ൻ​പെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഭ​ക്ത​ജ​ന സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കി​ഫ്ബി ഫ​ണ്ടി​ൽനി​ന്ന് 116 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന ആ​റ് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ചെ​ങ്ങ​ന്നൂ​രി​ലേ​ത്. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

അ​ടു​ത്ത മ​ക​ര​വി​ള​ക്ക് സീ​സ​ണി​ലെ​ങ്കി​ലും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ.

Tags : Local News Nattuvishesham Pathanamthitta

Recent News

Up