x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി വി​ള​യും മ​ണ്ണ് പു​ളി​ക്ക​ത്ത​ടം

ജോ​യി കി​ഴ​ക്കേ​ൽ
Published: January 23, 2026 06:05 PM IST | Updated: January 23, 2026 06:05 PM IST

കേ​ര​ള​ത്തി​ൽ കു​ടം​പു​ളി മാ​ത്രം കൃ​ഷി ചെ​യ്യു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട്. അ​തി​ന്‍റെ പേ​രാ​ണ് പു​ളി​ക്ക​ത്ത​ടം. പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര ഗ്രാ​മം.

തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം-​വാ​ഗ​മ​ണ്‍ റോ​ഡി​ൽ ഇ​ടാ​ടു​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ പു​ളി​ക്ക​ത്ത​ടം ഗ്രാ​മ​മാ​യി. മൂ​ല​മ​റ്റ​ത്തു നി​ന്ന് 13.5 കി​ലോ​മീ​റ്റ​ർ മാ​ത്രം.

ഇ​വി​ടെ എ​ല്ലാ​വ​രും കൂ​ടി ഒ​രു വ​ർ​ഷം വി​ള​വെ​ടു​ക്കു​ന്ന​ത് 35 ട​ണ്‍ കു​ടം​പു​ളി.

ഉ​പ​ജീ​വ​ന​മാ​ർ​ഗം

ഈ ​ഗ്രാ​മ​ത്തി​ലെ നാ​ൽ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ അ​ന്ന​മൂ​ട്ടു​ന്ന​ത് കു​ടം​പു​ളി​യാ​ണ്. 50 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കു​ടം​പു​ളി ത​ഴ​ച്ചു വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 7075 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് പു​ളി​ക്ക​ത്ത​ടം നി​വാ​സി​ക​ൾ​ക്ക് കു​ടം​പു​ളി സ​മ്മാ​നി​ക്കു​ന്ന​ത്.

പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച മ​നോ​ഹാ​രി​ത ആ​വോ​ള​മു​ണ്ട് ഈ ​ഗ്രാ​മ​ത്തി​ന്. പ​ച്ച​പ്പ​ട്ട​ണി​ഞ്ഞ് ത​ണ​ൽ വി​രി​ച്ചു നി​ൽ​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന് പു​ളി​മ​ര​ങ്ങ​ൾ. ഇ​തി​നു സ​മീ​പം ക​ള​ക​ളാ​ര​വം മു​ഴ​ക്കി പാ​ല​രു​വി​യാ​യി ഒ​ഴു​കി​യി​റ​ങ്ങു​ന്ന നീ​ർ​ച്ചാ​ലു​ക​ൾ.

മ​ഞ്ഞി​ൽ ന​ന​യു​ന്ന പ്ര​ഭാ​ത​ങ്ങ​ൾ. ചെ​ന്നെ​ത്തി​യാ​ൽ പി​ന്നെ മ​ട​ങ്ങാ​ൻ തോ​ന്നാ​ത്ത​ത്ര വ​ശ്യ സൗ​ന്ദ​ര്യ​മു​ള്ള ഇ​ടം.

പു​ളി വ​ന്ന വ​ഴി

പു​ളി​ക്ക​ത്ത​ടം​കാ​രു​ടെ പു​ളി​പ്രേ​മം ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല. 125 വ​ർ​ഷം മു​ന്പേ അ​വ​ർ ഇ​തി​ന്‍റെ രു​ചി​യും ര​സ​വും ഗു​ണ​വും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു എ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്.

പ​ണ്ടെ​ങ്ങോ പ​ക്ഷി​ക​ൾ കൊ​ത്തി​ക്കൊ​ണ്ടു​വ​ന്ന കാ​യ്ക​ൾ വീ​ണാ​ണ് പു​ളി​ക്ക​ത്ത​ട​ത്ത് പു​ളി​മ​ര​ങ്ങ​ൾ കി​ളി​ർ​ത്തു തു​ട​ങ്ങി​യ​ത്. ന​ല്ല വി​ള​വും വ​രു​മാ​ന​വും ല​ഭി​ച്ച​തോ​ടെ ഇ​വി​ട​ത്തു​കാ​ർ കൂ​ടു​ത​ൽ പു​ളി​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഡ് ചെ​യ്ത ഒ​രു പു​ളി പോ​ലും ഇ​വി​ടെ​യി​ല്ല. ബ​ഡ്പു​ളി മൂ​ന്നാം വ​ർ​ഷം കാ​യ്ഫ​ലം ന​ൽ​കു​മെ​ങ്കി​ലും തൂ​ക്ക​ക്കു​റ​വും കേ​ടു വ​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ജ​നു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് പൂ​വി​ടു​ന്ന​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പെ​ങ്കി​ൽ ഇ​വി​ടെ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് സീ​സ​ണ്‍. ക​ടു​ത്ത വേ​ന​ലി​ൽ​പ്പോ​ലും ഇ​വി​ടു​ത്തെ പു​ളി​മ​ര​ങ്ങ​ളു​ടെ ഇ​ല​ക​ൾ പൊ​ഴി​യാ​റി​ല്ല.

 

 

K-Rail Survey

പു​ളി വി​ള​യും മ​ണ്ണ്

മ​ണ​ൽ ക​ല​ർ​ന്ന എ​ക്ക​ൽ മ​ണ്ണി​ലാ​ണ് കു​ടം​പു​ളി മ​ര​ങ്ങ​ൾ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്ന​ത്. പു​ളി​ക്ക​ത്ത​ട​ത്തെ ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ക​റു​ത്ത മ​ണ്ണും പാ​റ​ക​ളും നി​റ​ഞ്ഞ സ്ഥ​ലം കു​ടം​പു​ളി​ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. 100 ഇ​ഞ്ച് വ​ണ്ണ​മു​ള്ള പു​ളി​മ​ര​ങ്ങ​ൾ വ​രെ ഇ​വി​ടെ​യു​ണ്ട്.

12 മു​ത​ൽ 15 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. വി​ള​വെ​ടു​പ്പു​കാ​ലം ഗ്രാ​മ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​ണ്. മെ​യ്വ​ഴ​ക്ക​ത്തോ​ടെ പു​ളി​മ​ര​ക്കൊ​ന്പു​ക​ളി​ൽ ക​യ​റി പു​ളി ശേ​ഖ​രി​ക്കു​ന്ന​ത് കൗ​തു​കം പ​ക​രു​ന്ന കാ​ഴ്ച​യാ​ണ്.

കാ​യ പ​ഴു​ത്താ​ൽ കൊ​ഴി​ഞ്ഞു വീ​ഴും. അ​തി​നു മു​ന്പേ വി​ള​വെ​ടു​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ രീ​തി. കു​ടും​ബാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും വി​ള​വെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​ല്ലാ​വീ​ട്ടി​ലും അ​ട്ടി​ക​ൾ

ഗ്രാ​മ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും കു​ടം​പു​ളി​യു​ള്ള​തി​നാ​ൽ ഓ​രോ വീ​ട്ടി​ലും പു​ളി ഉ​ണ​ക്കാ​നു​ള്ള അ​ട്ടി​ക​ളു​ണ്ട്. അ​തി​ൽ 400 കി​ലോ മു​ത​ൽ 1000 കി​ലോ വ​രെ ഉ​ണ​ങ്ങാം. അ​ട്ടി​ക്ക് നാ​ലു ത​ട്ടു​ക​ൾ വ​രെ​യു​ണ്ടാ​കും.

അ​തി​ലാ​ണ് പു​ളി​നി​ര​ത്തു​ന്ന​ത്. വി​റ​ക് ക​ത്തി​ച്ചാ​ണ് ഉ​ണ​ക്കു​ന്ന​ത്. കാ​യ് പ​ഴു​ത്ത് മ​ഞ്ഞ നി​റ​മാ​കു​ന്ന​തോ​ടെ മ​ര​ത്തി​ൽ​നി​ന്ന് പ​റി​ച്ചെ​ടു​ക്കും. പി​ന്നീ​ടു തോ​ട് പൊ​ട്ടി​ച്ച് കു​രു മാ​റ്റി അ​ട്ടി​ക്ക് മു​ക​ളി​ൽ നി​ര​ത്തും.

ന​ല്ല ചൂ​ട് ല​ഭി​ച്ചാ​ൽ അ​ഞ്ചു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ണ​ക്കി​ക്കി​ട്ടും. ഉ​ണ​ക്കി​യെ​ടു​ത്ത പു​ളി സം​സ്ക​രി​ച്ച് ദീ​ർ​ഘ​കാ​ലം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാം.

K-Rail Survey

ഔ​ഷ​ധ​മൂ​ല്യം

മ​ല​യാ​ളി​യു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​യ മീ​ൻ ക​റി​ക്ക് രു​ചി കൂ​ട്ട​ണ​മെ​ങ്കി​ൽ കു​ടം​പു​ളി കൂ​ടി​യേ തീ​രൂ. കു​ടം​പു​ളി ഔ​ഷ​ധ​മാ​യും ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ ചേ​രു​വ​യാ​യും പ​ര​ന്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.

ഇ​തി​ൽ അ​മ്ല​ങ്ങ​ൾ, ധാ​തു​ല​വ​ണ​ങ്ങ​ൾ, മാം​സ്യം, അ​ന്ന​ജം എ​ന്നി​വ​യെ​ല്ലാം അ​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ത്സ്യം, പൊ​ട്ടാ​സ്യം എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണ്. വാ​തം, ക​ഫം എ​ന്നി​വ ശ​മി​പ്പി​ക്കാ​നും, ദ​ഹ​ന ശ​ക്തി വ​ർ​ധി​പ്പി​ക്കാ​നും, ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഉ​ത്ത​മം.

ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​നും കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും ഫ​ല​പ്ര​ദ​മാ​ണ്. ഇ​തി​ലെ ഹൈ​ഡ്രോ​ക്സി സി​ട്രി​ക് ആ​സി​ഡി​ന് ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പി​നെ അ​ലി​യി​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ പ​റ​യു​ന്നു. കു​ടം​പു​ളി​സ​ത്ത് ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളി​ലെ ചേ​രു​വ​യാ​ണ്.

വി​പ​ണി

പെ​രു​ന്പാ​വൂ​ർ, തി​രു​വ​ല്ല, എ​റ​ണാ​കു​ളം, ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വി​ടെ നി​ന്നും പു​ളി ക​യ​റ്റി​പ്പോ​കു​ന്ന​ത്. ഇ​ടാ​ട്, മൂ​ല​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ലും വി​ൽ​പ​ന​യു​ണ്ട്.

പു​ളി​ക്ക​ത്ത​ടം പു​ളി​ക്ക് കൃ​ഷി​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ബ്രാ​ൻ​ഡിം​ഗ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് ആ​യു​ർ​വേ​ദ കമ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ കു​ടം​പു​ളി വാ​ങ്ങാ​ൻ എ​ത്തു​ന്നു​ണ്ട്.

നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്ന​തി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല പു​ളി​ക്ക​ത്ത​ടം പു​ളി​ക്ക് ല​ഭി​ച്ചു തു​ട​ങ്ങി​യ​ത് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കാ​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​ളി​ക്ക​ത്ത​ടം പു​ളി​യു​ടെ ഗു​ണ​മേന്മയു​ടെ ര​ഹ​സ്യം എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​വി​ടു​ത്തു​കാ​ർ​ക്ക് നൂ​റു നാ​വാ​ണ്.

രാ​സ​വ​ള​മോ, ജൈ​വ​വ​ള​മോ ഒ​രു ത​രി പോ​ലും ചേ​ർ​ക്കാ​ത്ത ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ മ​ണ്ണും കാ​ലാ​വ​സ്ഥ​യും ത​ന​തു​സം​സ്ക​ര​ണ രീ​തി​യു​മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കു​ടം​പു​ളി​ക്ക് നാ​ട്ടി​ലും പു​റ​ത്തും പേ​രും പെ​രു​മ​യും ന​ൽ​കു​ന്ന​ത്.

ഫോ​ണ്‍: 9020067478

Tags : Kudam puli Malabar Tamarind Agriculture

Recent News

Up