x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് 5138 അ​പ്ര​ന്‍റി​സ്


Published: February 13, 2026 05:54 PM IST | Updated: February 13, 2026 05:54 PM IST

ബി​രു​ദ​ധാ​രി​ക​ൾ​ക്കു പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ അ​പ്ര​ന്‍റി​സ് ആ​കാം. കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ 5138 ഒ​ഴി​വ്. ഫെ​ബ്രു​വ​രി 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പ്ര​ന്‍റി​സ് ആ​ക്‌​ട് 1961 പ്ര​കാ​രം ഒ​രു വ​ർ​ഷ​മാ​ണു പ​രി​ശീ​ല​നം.

കേ​ര​ള​ത്തി​ൽ 83 ഒ​ഴി​വാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം (20), എ​റ​ണാ​കു​ളം (36), കോ​ഴി​ക്കോ​ട് (27) സ​ർ​ക്കി​ളു​ക​ളി​ലാ​ണ് അ​വ​സ​രം. സ്റ്റൈ​പ​ൻ​ഡ്: റൂ​റ​ൽ/​സെ​മി അ​ർ​ബ​ൻ/​അ​ർ​ബ​ൻ-12,300, മെ​ട്രോ-15,000.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഔ​ദ്യോ​ഗി​ക/​പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം വേ​ണം. പ്രാ​യം: 20-28 (അ​ർ​ഹ​ർ​ക്കു നി​യ​മാ​നു​സൃ​ത ഇ​ള​വ്) പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്. യോ​ഗ്യ​ത​യും പ്രാ​യ​വും 2026 ജ​നു​വ​രി 1 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ണ​ക്കാ​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ്: ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, പ്രാ​ദേ​ശി​ക​ഭാ​ഷാ പ​രീ​ക്ഷ, വൈ​ദ്യ പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച് ആ​ദ്യ ആ​ഴ്‌​ച​യി​ലാ​യി​രി​ക്കും ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ. ജ​ന​റ​ൽ/​ഫി​നാ​ൻ​ഷ്യ​ൽ അ​വെ​യ​ർ​നെ​സ്, ജ​ന​റ​ൽ ഇം​ഗ്ലി​ഷ്, ക്വാ​ണ്ടി​റ്റേ​റ്റി​വ് ആ​ൻ‌​ഡ് റീ​സ​ണിം​ഗ് ആ​പ്റ്റി​റ്റ്യൂ​ഡ്, കം​പ്യൂ​ട്ട​ർ നോ​ള​ജ് എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ഒ​രു മ​ണി​ക്കൂ​ർ പ​രീ​ക്ഷ​യാ​ണ്.
10 അ​ല്ലെ​ങ്കി​ൽ 12-ാം ക്ലാ​സ് വ​രെ പ്രാ​ദേ​ശി​ക​ഭാ​ഷ പ​ഠി​ച്ച​തി​ന്‍റെ രേ​ഖ (മാ​ർ​ക്ക് ഷീ​റ്റ്/​സ​ർ​ട്ടി​ഫി​ക്ക​റ്റ്) ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്കു ലോ​ക്ക​ൽ ലാം​ഗ്വേ​ജ് ടെ​സ്റ്റ് ബാ​ധ​ക​മ​ല്ല.

അ​പേ​ക്ഷാ​ഫീ​സ്: 800 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗം, വ​നി​ത​ക​ൾ​ക്ക് 600 രൂ​പ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഇ​ള​വ് ബാ​ധ​കം ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ https://bfsissc.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണു ചെ​യ്യേ​ണ്ട​ത്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://pnb bank in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ.

Tags : CAREER DEEPIKA

Recent News

Up