x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

CDAC: 822 പ്രോ​ജ​ക്‌​ട് സ്റ്റാ​ഫ്


Published: February 13, 2026 05:51 PM IST | Updated: February 13, 2026 05:51 PM IST

സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് കം​പ്യൂ​ട്ടിം​ഗി​നു (C-DAC) കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള സെ​ന്‍റ​റു​ക​ളി​ൽ പ്രോ​ജ​ക്ട് സ്റ്റാ​ഫ് ആ​കാ​ൻ അ​വ​സ​രം. 822 ഒ​ഴി​വ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 73 ഒ​ഴി​വു​ണ്ട്. ക​രാ​ർ നി​യ​മ​നം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​വ​രി 20 വ​രെ.

മ​റ്റു സെ​ന്‍റ​റു​ക​ളും ഒ​ഴി​വും: നോ​യി​ഡ-276, ചെ​ന്നൈ-97, ബം​ഗ​ളൂ​രു-93, ഹൈ​ദ​രാ​ബാ​ദ്-105, പൂ​നെ-65, ഗു​വാ​ഹ​ത്തി -27, മും​ബൈ-27, മൊ​ഹാ​ലി-24, ഡ​ൽ​ഹി- 20, കോ​ൽ​ക്ക​ത്ത-15.

തി​രു​വ​ന​ന്ത​പു​ര​ത്തെ അ​വ​സ​ര​ങ്ങ​ൾ, യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി:

പ്രോ​ജ​ക്ട് അ​സി​സ്റ്റ‌​ന്‍റ്: ഇ​ല​ക്‌​ട്രോ​ണി​ക്സ്‌ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, 4 വ​ർ​ഷ പ​രി​ച​യം; 35.
പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് (എ​ക്സ‌്‌​പീ​രി​യ​ൻ​സ്‌​ഡ്): ബി​ടെ​ക് (ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ല​ക്‌​ട്രി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ‌്), ഒ​രു വ​ർ​ഷ പ​രി​ച​യം; 45.

പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ (എ​ക്‌​സ്‌​പീ​രി​യ​ൻ​സ്‌​ഡ്): ബി​ഇ/​ബി​ടെ​ക്/​എം​ടെ​ക്/​എം​എ​സ്‌​സി/​എം​സി​എ; ഒ​രു വ​ർ​ഷ പ​രി​ച​യം; 45. പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ (ഫ്ര​ഷ​ർ): ബി​ടെ​ക്/​എം​ടെ​ക്/​എം​സി​എ; 30. പ്രോ​ജ​ക്‌​ട് മാ​നേ​ജ​ർ: ബി​ഇ/​ബി​ടെ​ക്/​എം​എ/​എം​ടെ​ക്/​എം​എ​സ്‌​സി/​എം​സി​എ, 9 വ​ർ​ഷ പ​രി​ച​യം; 56.

സീ​നി​യ​ർ പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ: ബി​ഇ/​ബി​ടെ​ക്/​എം​ഇ/​എം​ടെ​ക്/​എം​എ​സ്‌​സി/​എം​സി​എ/​പി​എ​ച്ച്‌​ഡി, 4 വ​ർ​ഷ പ​രി​ച​യം; 40.

യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.cdac.in

Tags : CAREER DEEPIKA

Recent News

Up