
ആര്.എസ്. ഷെട്ടിയാന്‍
മംഗലാപുരം: മംഗലാപുരം അഥേന ആശുപത്രി, അഥേന ഗ്രൂപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും വൈഎംസിഎ കര്‍ണാടക റീജിയന് റീജിയണ്‍ ചെയര്‍മാനുമായ മംഗലാപുരം സ്വദേശി ആര്.എസ്. ഷെട്ടിയാന്‍ (66) അന്തരിച്ചു. സംസ്കാരം ഇന്നു 4.30ന് മംഗലാപുരം സിഎസ്ഐ ഗൊറോഗുഡ പള്ളിയില്‍. വൈഎംസിഎ ദേശീയ ട്രഷററും ഏഷ്യ പസഫിക് അലയന്‍സ് കമ്മിറ്റി അംഗവുമായിരുന്നു. സിഎസ്ഐ ബിഷപ് പരേതനായ റവ. ഡോ. ഡി.പി. ഷെട്ടിയാന്റെയും പരേതയായ ഡൊറോത്തി പി. ഷെട്ടിയാന്റെയും മകനാണ്. ഭാര്യ: ആശാ ഷെട്ടിയാന്‍. മക്കള്‍: ഡോ. നിഷിത, ഡോ. ആഷിത്. മരുമക്കള്‍: റയാന്, ലവീന.





Email
Facebook
Whatsapp
Linked In
Telegram