
നാട്യ കലാരത്നം താമരക്കുടി കരുണാകരൻ മാസ്റ്റർ
കൊട്ടാരക്കര: തുള്ളൽ കലയിൽ പ്രശസ്തിയാർജിച്ച നാട്യ കലാരത്നം താമരക്കുടി കരുണാകരൻ മാസ്റ്റർ(85) അന്തരിച്ചു. ഓട്ടൻ, ശീതങ്കൻ, പറയൻ. എന്നീ മൂന്ന് രൂപങ്ങളിൽ നിരവധി വേദികളിൽ ഹർഷാരവം നേടിയെടുത്ത കലാകാരനായിരുന്നു. ചിത്രകല, ഓട്ടൻ തുള്ളൽ, കക്കാരിശി നാടകം, നൃത്തം, അഭിനയം, സംഗീതം, തുടങ്ങി സമസ്തമേഖലകളിലും കഴിവ് തെളിയിച്ച കരുണാകരൻ മാസ്റ്റർക്ക് 2016ലെ കുഞ്ചൻ നമ്പ്യാർ പ്രതിഭ പുരസ്കാരം, കേരള കലാമണ്ഡലം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അയ്യായിരത്തിൽ പരം അവതരണങ്ങൾ നത്തിയിട്ടുണ്ട്. താമരക്കുടി ശിവ വിലാസം വൊക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ:സരോജിനി. മക്കൾ: ഹരി കുമാർ, ജയശ്രീ. മരുമക്കൾ: ശ്രീജ. സുനിൽ.





Email
Facebook
Whatsapp
Linked In
Telegram