Obituary
ഫാ.​ജോ​യി മു​സോ​ളി​നി ഒ​സി​ഡി

കൊ​ട്ടി​യം: നി​ഷ്പാ​ദു​ക ക​ർ​മ്മ​ലീ​ത്ത സ​ഭ​യി​ലെ കൊ​ട്ടി​യം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ത്ത് കേ​ര​ള പ്രൊ​വി​ൻ​സി​ലെ സ​ന്യാ​സ​വൈ​ദി​ക​നാ​യ ഫാ. ​ജോ​യി മു​സോ​ളി​നി ഒ​സി​ഡി (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ട്ടി​യം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. വി​ഴി​ഞ്ഞം പു​ളി​ങ്കു​ടി ബ​ത് സെ​യ്ദ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ‍​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ശാ​സ്താം​കോ​ട്ട സെ​ന്‍റ് തോ​മ​സ് ഇ​ട​വ​കാം​ഗ​മാ​യ പ​രേ​ത​രാ​യ ക​രു​ണാ​ക​ര​ന്‍റെ​യും പൗ​ളി​ന​യു​ടെ​യും മ​ക​നാ​ണ്. പെ​രു​ന്പു​ഴ, കു​രീ​പ്പ​ള്ളി, പ​ഴ​ങ്ങാ​ലം തു​ട​ങ്ങി​യ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി​രു​ന്നു. അ​റി​യ​പ്പെ​ടു​ന്ന ധ്യാ​ന​ഗു​രു​വും സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്നു. കൊ​ട്ടി​യം സെ​ന്‍റ് ആ​ലോ​ഷ്യ​സ് ആ​ശ്ര​മ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ശ്ര​മ​ത്തി​ലം സൂ​പ്പീ​രി​യ​റാ​യി​രു​ന്നു. ര​ണ്ട് പ്രാ​വ​ശ്യം സൗ​ത്ത് കേ​ര​ള പ്രൊ​വി​ൻ​സി​ന്‍റെ ചാ​പ്റ്റ​ർ പ്ര​തി​നി​ധി​യാ​യി​രു​ന്നു.സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി,പോ​ൾ, അ​നി​ത, അ​ജി​ത.