
സിസ്റ്റർ അക്വിലിന ചവറനാനിക്കൽ സിഎംസി
കുറവിലങ്ങാട്: കർമ്മലീത്താ മഠാംഗമായ സിസ്റ്റർ അക്വിലിന സിഎംസി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ. പരേത അന്ത്യാളം ചവറനാനിക്കൽ കുടുംബാംഗം. സഹോദരങ്ങൾ: പരേതനായ സി.എസ്. സെബാസ്റ്റ്യൻ, അന്നക്കുട്ടി മാത്യു. ഫാ. റോബർട്ട് വിസി (ചെന്നൈ) സഹോദരപുത്രനും സിസ്റ്റർ ഗ്രെയ്സ്ലിറ്റ് സിഎംസി (ജർമനി) സഹോദരപുത്രിയും ഫാ. സണ്ണി മാത്യു പെരുന്പുഴ എംഎസ്ടി (ബംഗളൂരു) സഹോദരിപുത്രനുമാണ്. പരേത പ്രവിത്താനം, മണ്ണാറപ്പാറ, കരൂർ, മുട്ടം, മുട്ടുചിറ, അയ്യന്പാറ, പാലാ, പിറവം, ഇലഞ്ഞി, കുറവിലങ്ങാട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram