Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final List

വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണം; അ​ന്തി​മ പ​ട്ടി​ക ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2.69 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

ക​ര​ട് പ​ട്ടി​ക​യി​ൽ നി​ന്ന് 53,229 പേ​രെ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പു​തി​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​ത് കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​ന്തി​മ പ​ട്ടി​ക​യി​ൽ 15,11,292 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യു​ണ്ട്. ഡി​സം​ബ​ർ 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 2,54,42,352 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

24.08 ല​ക്ഷം പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​യി​രു​ന്നു. ഡി​സം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൻ​മേ​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഹി​യ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നും ശേ​ഷ​മാ​ണ് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത 2025 ഒ​ക്ടോ​ബ​റി​ലെ വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം 8.9 ല​ക്ഷം പേ​രു​ടെ കു​റ​വ് അ​ന്തി​മ പ​ട്ടി​ക​യി​ലു​ണ്ട്. ഡി​സം​ബ​റി​ൽ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 16 ല​ക്ഷം വോ​ട്ട​ർ​മാ​രു​ടെ കു​റ​വും എ​സ്ഐ​ആ​റി​ന് ശേ​ഷ​മു​ള്ള പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 2,69,53,644 വോ​ട്ട​ർ​മാ​രാ​ണ് പു​തി​യ പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക. പു​രു​ഷ​ൻ​മാ​ർ 1,31,26,048, സ്ത്രീ​ക​ൾ 1,38,27,319, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ 277, പ്ര​വാ​സി​ക​ൾ 2,23,558 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക്.

Latest News

Up