കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയും മുസ്ലീം ലീഗിനെയും കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് അവർ.
ഗണേഷ് കുമാർ തറ മന്ത്രിയാണ്. ചൂടുകാലത്ത് കുടിക്കാൻ വെച്ച വെള്ളം ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ്. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള് വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകും.
മുസ്ലീം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള് നാടുവിടേണ്ടി വരും. നമ്മള് ആത്മഹത്യ ചെയ്യേണ്ടി വരും. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ പോലും അവിടെയുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.