Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athirampuzha

Kottayam

അ​തി​ര​മ്പു​ഴ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും

അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. 14 ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് എ​​ട്ടാ​​മി​​ടം ആ​​ച​​ര​​ണ​​ത്തോ​​ടെ സ​​മാ​​പി​​ക്കും.

നാ​​ളെ രാ​​വി​​ലെ 5.45ന് ​​സ​​പ്രാ, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന എ​​ന്നി​​വ​​യ്ക്കു ശേ​​ഷം 7.15ന് ​​വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൊ​​ടി​​യേ​​റ്റും. ആ​​ത്മീ​​യ പി​​താ​​വ് ഫാ. ​​ഏ​​ബ്ര​​ഹാം കാ​​ടാ​​ത്തു​​ക​​ളം, അ​​സി. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​നീ​​ഷ് കാ​​മി​​ച്ചേ​​രി, ഫാ. ​​അ​​ല​​ൻ മാ​​ലി​​ത്ത​​റ, ഫാ. ​​ടോ​​ണി മ​​ണ​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

വേ​​ദ​​ഗി​​രി കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സി​​ൽ​നി​​ന്നു​​ള്ള ക​​ഴു​​ന്നു പ്ര​​ദ​​ക്ഷി​​ണം വൈ​​കു​​ന്നേ​​രം ആ​​റി​​ന് ആ​​രം​​ഭി​​ച്ച് 8.15ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ൽ സ​​മാ​​പി​​ക്കും.

തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​ന്

20നു രാ​​വി​​ലെ 7.30ന് ​​വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യ തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി മ​​ദ്ബ​​ഹ​​യി​​ൽ​നി​​ന്ന് പു​​റ​​ത്തെ​​ടു​​ക്കും. 7.45ന് ​​തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി ചെ​​റി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്ന് തി​​രു​​സ്വ​​രൂ​​പം ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. 24ന് ​​രാ​​ത്രി വ​​രെ തി​​രു​​സ്വ​​രൂ​​പം ചെ​​റി​​യ​​പ​​ള്ളി​​യി​​ലാ​​യി​​രി​​ക്കും. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ തി​​രു​​നാ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

ദേ​​ശ​​ക്ക​​ഴു​​ന്ന് 20 മു​​ത​​ൽ

ഇ​​ട​​വ​​ക​​യെ നാ​​ലു ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ച് നാ​​ലു ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന ദേ​​ശ​​ക്ക​​ഴു​​ന്ന് 20ന് ​​ആ​​രം​​ഭി​​ച്ച് 23ന് ​​സ​​മാ​​പി​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ചെ​​റു​​പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ൾ സം​​ഗ​​മി​​ച്ച് ദേ​​ശ​​ക്ക​​ഴു​​ന്ന് രാ​​ത്രി ഒ​​മ്പ​​തി​​ന് ചെ​​റി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി സ​​മാ​​പി​​ക്കും.

പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ൾ 24നും 25​​നും

തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണ​​ങ്ങ​​ളാ​​യ ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണ​​വും തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​വും 24നും 25​​നും ന​​ട​​ക്കും. 24ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. 6.45ന് ​​പ്ര​​ദ​​ക്ഷി​​ണം ടൗ​​ൺ ക​​പ്പേ​​ള​​യി​​ൽ എ​​ത്തും. പ്രാ​​ർ​​ഥ​​നയ്​​ക്കു ശേ​​ഷം തു​​ട​​രു​​ന്ന പ്ര​​ദ​​ക്ഷി​​ണം 8.15ന് ​​ചെ​​റി​​യ​​പ​​ള്ളി​​ക്കു മു​​ന്നി​​ലെ​​ത്തും. 7.45ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ പ്ര​​ദ​​ക്ഷി​​ണ​​വും 8.15ന് ​​ചെ​​റി​​യ​​പ​​ള്ളി​​ക്കു മു​​ന്നി​​ലെ​​ത്തി ഇ​​രു പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ളും സം​​ഗ​​മി​​ച്ച് ചെ​​റി​​യ​​പ​​ള്ളി ചു​​റ്റി, വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും സം​​വ​​ഹി​​ച്ച് വ​​ലി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി 9.15ന് ​​സ​​മാ​​പി​​ക്കും.

25ന് ​​വൈ​​കു​​ന്നേ​​രം 5.30ന് 22 ​​വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ സം​​വ​​ഹി​​ക്കു​​ന്ന തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​നി​ന്ന് ആ​​രം​​ഭി​​ക്കും. ചെ​​റി​​യ​​പ​​ള്ളി ചു​​റ്റി തി​​രി​​കെ വ​​ലി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി 7.45ന് ​​പ്ര​​ദ​​ക്ഷി​​ണം സ​​മാ​​പി​​ക്കും.

റാ​​സ അ​​ർ​​പ്പ​​ണം 25ന്

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ഏ​​റ്റ​​വും ആ​​ഘോ​​ഷ​​പൂ​​ർ​​വ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയായ പ​​രി​​ശു​​ദ്ധ റാ​​സ 25ന് ​​രാ​​വി​​ലെ 10ന് ​​അ​​ർ​​പ്പി​​ക്കും. 10 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു​​വ​​രെ തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ തൊ​​ണ്ണൂ​​റി​​ലേ​​റെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പ​​ണം ന​​ട​​ക്കും.

വെ​​ടി​​ക്കെ​​ട്ട് 25ന്

വി​​ഖ്യാ​​ത​​മാ​​യ അ​​തി​​ര​​മ്പു​​ഴ വെ​​ടി​​ക്കെ​​ട്ട് 25ന് ​​രാ​​ത്രി 8.30ന് ​​ന​​ട​​ക്കും. പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി 24ന് ​​രാ​​ത്രി ന​​ട​​ന്നി​​രു​​ന്ന വെ​​ടി​​ക്കെ​​ട്ട് ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി 25ന് ​​രാ​​ത്രി​​യി​​ലാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.


ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ 27 മു​​ത​​ൽ


ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ 27 മു​​ത​​ൽ 30 വ​​രെ ന​​ട​​ത്തും. ഇ​​ത്ത​​വ​​ണ ആ​​ദ്യ ദി​​വ​​സം നാ​​ട​​ക​​വും മ​​റ്റ് ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗാ​​ന​​മേ​​ള​​യു​​മാ​​ണ്.അ​​സി. വി​​കാ​​രി ഫാ. ​​അ​​നീ​​ഷ് കാ​​മി​​ച്ചേ​​രി, കൈ​​ക്കാ​​ര​​ൻ തോ​​മ​​സ് പു​​തു​​ശേ​​രി, പാ​​രീ​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി സ​​ഞ്ജി​​ത് പി. ​​ജോ​​സ്, മീ​​ഡി​​യ ക​​ൺ​​വീ​​ന​​ർ ജ​​യ്സ​​ൺ ഞൊ​​ങ്ങി​​ണി​​യി​​ൽ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു.

Latest News

Up