Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt To Steal Gold

Kannur

ത​നി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ അ​പാ​യ​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​രാ​ൻ ശ്ര​മം

ഇ​രി​ട്ടി: ത​നി​ച്ചു താ​മ​സി​ക്കു​ന്ന എ​ൺ​പ​തു​കാ​രി​യെ അ​പാ​യ​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​രാ​ൻ ശ്ര​മം. പ​ടി​യൂ​ർ നി​ടി​യോ​ടി​യി​ലെ പൂ​ല്ലാ​ഞ്ഞി​യോ​ട​ൻ പ​ദ്മി​നി അ​മ്മ​യെ​യാ​ണ് വീ​ട്ടി​ൽ ക​യ​റി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ധ്യ​യ്ക്ക് വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​നി​ടെ വീ​ട്ടി​ലെ കു​രു​മു​ള​ക് വ​ള്ളി​ക​ൾ​ക്കി​ട​യി​ൽ ഒ​രാ​ൾ മ​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചേ​ച്ചി എ​ന്നു വി​ളി​ച്ച് അ​ടു​ത്തെ​ത്തി​യ ഇ​യാ​ൾ കു​റ​ച്ച് കു​ഴ​ന്പു ത​രു​മോ എ​ന്ന് ചോ​ദി​ച്ച് വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റി ക​ഴു​ത്തി​ന് പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ദ്മി​നി അ​മ്മ​യു​ടെ വെ​പ്പ് പ​ല്ല് പു​റ​ത്തേ​ക്കു വീ​ഴു​ക​യും വാ​യി​ൽ നി​ന്ന് ചോ​ര വ​രി​ക​യും ചെ​യ്തു. ഇ​തു ക​ണ്ട അ​ക്ര​മി​യു​ടെ പി​ടി​ത്തം അ​യ​ഞ്ഞ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് കു​ത​റി ഓ​ടി ബ​ഹ​ളം വ​ച്ചു. ബ​ഹ​ളം കേ​ട്ട് റോ​ഡി​ലൂ​ടെ പോ​കു​ന്ന​യാ​ൾ വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന​തോ​ടെ അ​ക്ര​മി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ദ്മി​നി അ​മ്മ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ പ​ദ്മി​നി അ​മ്മ​യെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുകയാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് ഇ​രി​ക്കൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ദ്മി​നി​യ​മ്മ ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മ​ക്ക​ളെ ഏ​ൽ​പി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന യു​വാ​വാ​ണ് അ​ക്ര​മി​യെ​ന്ന് സം​ശ​യ​മു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​യും ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ദ്മി​നി അ​മ്മ ഇ​രി​ക്കൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ട് ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി​ട്ടും മൊ​ഴി​യെ​ടു​ക്കാ​ൻ എ​ത്തി​യി​ല്ലെ​ന്നും വീ​ട്ട​മ്മ​യോ​ട് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ന്‍റെ അ​റി​യി​പ്പ് ല​ഭി​ക്കാ​ൻ വൈ​കി​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വീ​ട്ടി​ൽ ചെ​ന്ന് മൊ​ഴി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​രി​ക്കൂ​ർ എ​സ്‌​ഐ എം.​ജെ ബെ​ന്നി പ​റ​ഞ്ഞു.

Latest News

Up