തലശേരി: മതബോധന പ്രവർത്തനങ്ങളുടെയെല്ലാം ലക്ഷ്യം യേശുവിനോട് കൂടെയായിരിക്കുക എന്നതാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
വിശ്വാസപരിശീലന പ്രവർത്തനങ്ങൾ എത്ര നന്നായി നടന്നാലും പരിശീലിപ്പിക്കുന്നവരും പരിശീലിക്കുന്നവരും യേശുവിനോടു കൂടെയായിരിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു. തലശേരി അതിരൂപത മതബോധന കൗൺസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു.
കാറ്റക്കെറ്റിക്കൽ അപ്പോസ്തലേറ്റ് അതിരൂപത ഡയറക്ടർ ഫാ. ആന്റണി കിടാരത്തിൽ സ്വാഗതവും അസി. ഡയറക്ടർ ഫാ. ജോസഫ് വയലുങ്കൽ നന്ദിയും പറഞ്ഞു.
സിസ്റ്റർ റോസിലിയ എൻഎസ് നേതൃത്വം നൽകി. വികാരി ജനറാൾമാർ, ഫൊറോന ഡയറക്ടർമാർ, ഫൊറോന പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിസിറ്റേഴ്സ് പ്രതിനിധികൾ, സന്യാസസഭകളിലെ പ്രൊവിൻഷ്യൽസ്, ജനറൽമാർ എന്നിവർ പങ്കെടുത്തു.