Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bronze

ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ അ​ത്‌ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്: ആ​ന്‍സി​ക്കു വെ​ങ്ക​ലം

ടി​യാ​ന്‍ജി​ന്‍ (ചൈ​ന): 12-ാമ​ത് ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ അ​ത്‌ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം ആ​ന്‍സി സോ​ജ​നു വെ​ങ്ക​ലം. വ​നി​താ ലോം​ഗ്ജം​പി​ല്‍ 6.21 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് ആ​ന്‍സി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആ​ന്‍സി ഈ ​ദൂ​രം ക്ലി​യ​ര്‍ ചെ​യ്ത​ത്. ചൈ​ന​യു​ടെ സി​യോ​ങ് ഷി​ഖി (6.42), ലി ​ഹി​ഷ്വാ​ങ് (6.39) എ​ന്നി​വ​ര്‍ സ്വ​ര്‍ണ​വും വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.

പു​രു​ഷ ഹൈ​ജം​പി​ല്‍ ജ്യോ​തി ശ​ങ്ക​ര്‍ ആ​ദ​ര്‍ശി​ലൂ​ടെ (2.19 മീ​റ്റ​ര്‍) ആ​യി​രു​ന്നു ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ആ​ദ്യ വെ​ങ്ക​ലം എ​ത്തി​യ​ത്. ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ പു​രു​ഷ ഹൈ​ജം​പ് മെ​ഡ​ലാ​ണ്.

റി​ക്കാ​ര്‍ഡ് പൂ​ജ, ത​ജീ​ന്ദ​ര്‍

വ​നി​ത​ക​ളു​ടെ ഹൈ​ജം​പി​ല്‍ 18കാ​രി​യാ​യ പൂ​ജ ഇ​ന്‍ഡോ​ര്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡ് തി​രു​ത്തി​യ പ്ര​ക​ട​ന​ത്തോ​ടെ വെ​ള്ളി സ്വ​ന്ത​മാ​ക്കി. 1.87 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് പൂ​ജ​യു​ടെ വെ​ള്ളി. 22 വ​ര്‍ഷം മു​മ്പ് മ​ല​യാ​ളി താ​രം ബോ​ബി അ​ലോ​ഷ്യ​സ് (1.85 മീ​റ്റ​ര്‍) കു​റി​ച്ച ഇ​ന്ത്യ​ന്‍ ഇ​ന്‍ഡോ​ര്‍ റി​ക്കാ​ര്‍ഡ് പൂ​ജ തിരുത്തി.

പു​രു​ഷ ഷോ​ട്ട്പു​ട്ടി​ല്‍ ര​ണ്ടു ത​വ​ണ സ്വ​ര്‍ണം നേ​ടി​യ ഇ​ന്ത്യ​യു​ടെ ത​ജീ​ന്ദ​ര്‍പാ​ല്‍ സിം​ഗി​നു വെ​ള്ളി​കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. 20.05 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത പു​തി​യ ഇ​ന്‍ഡോ​ര്‍ റി​ക്കാ​ര്‍ഡ് കു​റി​ച്ചാ​ണ് ത​ജീ​ന്ദ​റി​ന്‍റെ വെ​ള്ളി. നേ​രി​യ വ്യ​ത്യാ​സ​ത്തി​നാ​ണ് ത​ജീ​ന്ദ​റി​നു സ്വ​ര്‍ണം ന​ഷ്ട​പ്പെ​ട്ട​ത്. 20.07 മീ​റ്റ​റു​മാ​യി ചൈ​ന​യു​ടെ ചെ​ന്‍ ചെ​ങ്ഗ്യു സ്വ​ര്‍ണം നേ​ടി.

ചാ​മ്പ്യ​ന്‍ഷി​പ്പ് റി​ക്കാ​ര്‍ഡ്

പു​രു​ഷ ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് റി​ക്കാ​ര്‍ഡ് കു​റി​ച്ച് ഇ​ന്ത്യ​യു​ടെ തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍ സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി. 5,993 പോ​യി​ന്‍റാ​ണ് തേ​ജ​സ്വി​ന്‍ നേ​ടി​യ​ത്. ഇ​ന്ത്യ​ന്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡു​മാ​ണ്. 12-ാം ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​ക സ്വ​ര്‍ണ​മാ​ണ് തേ​ജ​സ്വി​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

Latest News

Up