Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budhanur Trishankuvil

Alappuzha

മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല, ബു​ധ​നൂ​ർ ത്രി​ശ​ങ്കു​വി​ൽ​

മാന്നാ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന്നാ​ർ, ബു​ധ​നൂ​ർ, ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ത്രി​ശ​ങ്കു​വി​ൽ. ഈ ​മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​താ​ണ് ഭ​ര​ണ​ത്ത ത്രി​ശ​ങ്കു​വി​ലാ​ക്കു​ന്ന​ത്. മാ​ന്നാ​റി​ൽ 19 അം​ഗ ഭ​ര​ണ​സ​മ​തി​യി​ൽ എ​ട്ടു സീ​റ്റു നേ​ടി​യ സി​പി​എം ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ്.

അ​തി​നാ​ൽ ത​ന്നെ ഭ​ര​ണ​ത്തി​ലേ​റു​മെ​ങ്കി​ലും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലും മ​റ്റും പ്ര​തി​പ​ക്ഷ നി​ല​പാ​ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും.

ഇ​വി​ടെ യു​ഡി​എ​ഫ് 6 ആ​റും ബി​ജെ​പി അ​ഞ്ചും സീ​റ്റു​ക​ളോ​ടെ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി ഭ​ര​ണസ​മി​തി​ക്ക് ത​ല​വേ​ദ​ന​യാ​യി മാ​റും. ക​ഴി​ഞ്ഞത​വ​ണ യു​ഡി​എ​ഫി​ൽനി​ന്നും ഒ​രം​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ത്ത് അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണ​ത്തി​ലേ​റി​യ സി​പി​എ​മ്മി​നൊ​പ്പം കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​അം​ഗ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കു​റി എ​ൽ​ഡി​എ​ഫി​ൽ സി​പി​എം അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ജ​യി​ച്ചെ​ത്തി​യ​ത്.

അ​തി​നാ​ൽ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​എം ത​ന്നെ കൈ​യാ​ളാ​നാ​ണ് സാ​ധ്യ​ത. വൈ​സ് പ്ര​സി​ഡന്‍റ് വ​നി​ത​യാ​യി​രി​ക്കും. ചെ​ന്നി​ത്ത​ല​യി​ലും ബു​ധ​നൂ​രി​ലും ഏ​ഴ് സീ​റ്റു​ക​ൾ വീ​തം നേ​ടി ബി​ജെ​പി മേ​ൽ​ക്കൈ നേ​ടി​യെ​ങ്കി​ലും ഭ​ര​ണ​ത്തി​ലേ​റു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

ചെ​ന്നി​ത്ത​ല​യി​ലും ബു​ധ​നൂ​രി​ലും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സരി​ച്ച് വി​ജ​യി​ച്ച വി​മ​ത​ർ ഭ​ര​ണസ​മി​തി​യി​ൽ നി​ർ​ണാ​യ​ക ശ​ക്തി​ക​ളാ​കും.

സ്വ​ന്തം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സി​ൽനി​ന്നു രാ​ജി​വ​ച്ച പ​ഞ്ചാ​യ​ത്തം​ഗ​വും ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ ന്‍റുമാ​യി​രു​ന്ന ഷി​ബു കി​ളി​യ​മ്മ​ൻ ത​റ​യി​ലാ​ണ് ചെ​ന്നി​ത്ത​ല​യി​ൽ വി​മ​ത​നാ​യി മ​ൽ​സ​രി​ച്ച​ത്.

ചെ​ന്നി​ത്ത​ല​യി​ൽ സം​വ​ര​ണ സീ​റ്റാ​യ 12-ാം വാ​ർ​ഡി​ൽ സി​പി​എം പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ൽ​സ​രി​ച്ച് 51 വോ​ട്ടി​ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഷി​ബു വി​ജ​യി​ച്ച​ത്. എ​ൻ​ഡി​എ- ഏ​ഴ് എ​ൽ​ഡി​എ​ഫ് - ഏ​ഴ്, കോ​ൺ​ഗ്ര​സ് - അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷിനി​ല.

ക​ഴി​ഞ്ഞത​വ​ണ ഒ​ട്ടേ​റെ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ ചെ​ന്നി​ത്ത​ല​യി​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും അ​താ​വ​ർ​ത്തി​ക്കാ​നാ​ണ് സാ​ധ്യ​ത.

ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 15ൽ ​ഏ​ഴു സീ​റ്റു നേ​ടി ബി​ജെ​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ്. എ​ൽ​ഡി​എ​ഫ് -അ​ഞ്ച്, യു​ഡി​എ​ഫ്-​ര​ണ്ട് സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന് എ​ന്ന രീ​തി​യി​ലാ​ണ് ക​ക്ഷി​നി​ല. സി​പി​എം സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ണ്ണ​യ്ക്കാ​ട് സൗ​ത്ത് 11-ാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് സി​പി​എം സ്ഥാ​നാ​ർ​ഥി​യെ 36 വോ​ട്ടി​ന് തോ​ല്പി​ച്ച് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ആ​ർ.​ സു​രേ​ന്ദ്ര​നെ അ​നു​ന​യി​പ്പി​ച്ച് കൂ​ടെ നി​ർ​ത്തി കോ​ൺ​ഗ്ര​സ് പി​ന്തു​ണ യോടെ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞത​വ​ണ 14 ൽ ​ഒ​മ്പ​ത് സീ​റ്റ് നേ​ടി എ​ൽ​ഡി​എ​ഫ് ആ​യി​രു​ന്നു ഭ​ര​ണം. അ​ഞ്ചു സീ​റ്റ് നേ​ടി ബി​ജെ​പി പ്ര​തി​പ​ക്ഷ​ത്തു​മാ​യി​രു​ന്നു.

ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്താ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

Latest News

Up