Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic

Pathanamthitta

റാ​ന്നി കാ​ത്ത​ലി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു മു​ത​ല്‍

റാ​ന്നി: 62-ാമ​ത് റാ​ന്നി കാ​ത്ത​ലി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു മു​ത​ല്‍ റാ​ന്നി സെ​ന്‍റ് മേ​രീ​സ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പോ​പ്പ് ഫ്രാ​ന്‍​സി​സ് ന​ഗ​റി​ല്‍ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല​യോ​ടെ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രം​ഭി​ക്കും. ആ​റി​ന് ആ​രാ​ധ​ന​വ​ര്‍​ഷം പ്ര​ദ​ക്ഷി​ണം. 6.30ന് ​ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ര്‍ ക​റി​ലോ​സ് നി​ര്‍​വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

നാ​ളെ വൈ​കു​ന്നേ​രം ഫാ. ​ഡോ. സി​നോ​ജ് അ​രി​മ​റ്റ​വും 24ന് ​ഫാ. ഷോ​ജി വെ​ച്ചൂ​ര്‍ ക​രോ​ട്ടും 25നു ​ഫാ.​ദാ​നി​യേ​ല്‍ ക​ല്ലി​ല്‍ ഒ​ഐ​സി​യും വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ക​ൺ​വ​ന്‍​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ബ​സ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Up