Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collector And Corporation

Thrissur

നോ​ട്ടീ​സ് ന​ൽ​കി ത​ടി​ത​പ്പി ക​ള​ക്ട​റും കോ​ർ​പ​റേ​ഷ​നും

തൃ​ശൂ​ർ: കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട് നാ​ളേ​റെ​ക്ക​ഴി​ഞ്ഞി​ട്ടും ദു​ര​ന്ത​നി​വാ​ര​ണ​നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ.

കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ത്തു ന​ൽ​കു​ന്ന​തൊ​ഴി​ച്ചാ​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ പ​ഴ​യ കെ​ട്ടി​ടം ത​ക​ർ​ന്നു നാ​ലു​പേ​ർ മ​രി​ച്ച​തു പാ​ഠ​മാ​ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ 271 കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. ഇ​തി​ൽ 84 എ​ണ്ണം അ​തീ​വ​ദു​ർ​ബ​ല​മാ​ണ്. ഇ​നി അ​പ​ക​ട​മു​ണ്ടാ​യാ​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വു ന​ട​പ്പാ​ക്കു​ന്ന​തി​ലെ ക​ള​ക്ട​റു​ടെ വീ​ഴ്ച​യാ​യി കാ​ണ​ണ​മെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​നും ത​യാ​റാ​കു​ന്നി​ല്ല. ഇ​ന്നു തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​മെ​ന്നു പ​രാ​തി​ക്കാ​ര​നാ​യ ബാ​ബു ജോ​സ​ഫ് പ​റ​ഞ്ഞു.

2019 ഓ​ഗ​സ്റ്റ് 12നു ​റൗ​ണ്ട് സൗ​ത്തി​ലെ മേ​നാ​ച്ചേ​രി ബി​ൽ​ഡിം​ഗ് ത​ക​ർ​ന്ന​തോ​ടെ​യാ​ണ് പ​ഴ​കി​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ക​ള​ക്ട​ർ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​ഗ്നി​സു​ര​ക്ഷാ​വി​ഭാ​ഗം എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​ല്ല. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ 2022 മാ​ർ​ച്ച് 11നു ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ഒ​രു​മാ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്കാ​ൻ കോ​ർ​പ​റ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ൽ​കി. കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​തൊ​ഴി​ച്ചാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഓം​ബു​ഡ്സ്മാ​ൻ മു​ന്പാ​കെ വീ​ണ്ടും പ​രാ​തി ന​ൽ​കി. പ​രാ​തി നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് 2023 ജൂ​ലൈ 23നു ​ന​ടു​വി​ലാ​ൽ ജം​ഗ്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല്ലു​ക​ളും അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​നും ത​ക​ർ​ന്ന​ത്. 2024 ജ​നു​വ​രി 25നു ​ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ​ഴ​കി​യ കെ​ ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഓം​ബു​ഡ്സ്മാ​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

ഏ​പ്രി​ൽ 23നു ​ശ​ക്ത​മാ​യ കാ​റ്റി​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ട്രെ​സ് പ​റ​ന്നു തി​ര​ക്കേ​റി​യ റോ​ഡി​ൽ വീ​ണു. 26നു ​മ​നോ​ര​മ ബി​ൽ​ഡിം​ഗി​ലെ മേ​ൽ​ക്കൂ​ര​യും ചു​മ​രും മ​ഴ​യി​ൽ ത​ക​ർ​ന്നു. മ​നോ​ര​മ ബി​ൽ​ഡിം​ഗി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​തി​രു​ന്ന​തോ​ടെ കോ​ട​തി​യി​ൽ​നി​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വു നേ​ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു 2023ൽ ​ഓം​ബു​ഡ്സ്മാ​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഇ​ത​ട​ക്ക​മു​ള​ള 125 കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ണ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും നോ​ട്ടീ​സ് ന​ൽ​കി​യ​തി​ൽ ഒ​തു​ങ്ങി. കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​മ​ക​ൾ​ത​ന്നെ പൊ​ളി​ക്ക​ണ​മെ​ന്നാ​ണു നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. 2024 ഓ​ഗ​സ്റ്റ് 31ന് ​ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വാ​ണി​ജ്യ​ത്തി​ര​ക്കു​ള്ള ഹൈ​റോ​ഡി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​വും ത​ക​ർ​ന്നു​വീ​ണി​രു​ന്നു.

Latest News

Up