Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cybercrime

Idukki

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യം: ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു​

ഇ​ടു​ക്കി: എ​ഐ അ​ധി​ഷ്ഠി​ത സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ര്‍​ധ​ന​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സു​ര​ക്ഷി​ത ഇ​ന്‍റര്‍​നെ​റ്റ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ല്‍​പ​ശാ​ല എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ര​ക്ഷി​ത ഇ​ന്‍റര്‍​നെ​റ്റ് ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ എം.​ എ​മ്മ പോ​ള്‍, അ​മ​ല്‍ മാ​ത്യു, എ​ന്‍​ഐ​സി ഇ​ന്‍​ഫ​ര്‍​മേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് അ​ജി​ത്ത് ജോ​ണ്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യം സം​ഭ​വി​ച്ചാ​ല്‍ ആ​ദ്യം ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളാ​യ 1930 സൈ​ബ​ര്‍ എ​മ​ര്‍​ജ​ന്‍​സി ഹെ​ല്‍​പ്പ്‌​ലൈ​നി​ല്‍ വി​വ​രം അ​റി​യി​ക്ക​ല്‍, www.cyber crime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി പ​രാ​തി ന​ല്‍​ക​ല്‍, അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​ക​ല്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്റ​ര്‍, ഇ​ടു​ക്കി സൈ​ബ​ര്‍ സെ​ല്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

 

Latest News

Up